Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, ഡിസംബർ 28, 2012

കെ . ദാമോദരന്‍ മാസ്റ്റര്‍


     വിരൽത്തുമ്പിൽ ലോക വിവരം അറിയാൻ കഴിയുന്ന ഇക്കാലത്ത്   പ്രപഞ്ചത്തിന്റെ ഓരോ മുക്കിലും, മൂലയിലും നടക്കുന്ന സംഭവ വികാസങ്ങൾ ആൽബ രൂപത്തിൽ തലമുറകൾക്കായി ഒരുക്കിവെച്ച് യാത്ര പോയ  ഗുരുശ്രേഷ്ഠനാണ്   കതിരൂരിലെ മുരിക്കോളി വീട്ടിൽ കെ. ദാമോദരൻ മാസ്റ്റർ.
     പത്രങ്ങളിലും, ആനുകാലികങ്ങളിലും വരുന്ന ഓരോ സംഭവങ്ങളും,വിഷയങ്ങളും സസൂക്ഷ്മം പഠിച്ചും,നിരീക്ഷിച്ചും അതുമായി
ബന്ധപ്പെട്ട കാര്യങ്ങൾ കിട്ടാവുന്നിടത്തുനിന്നൊക്കെ ശേഖരിച്ച് ആൽബം നിർമ്മിക്കുക എന്നതാണ്  മാഷുടെ ശൈലി. ഗാന്ധിജി,  ശ്രീ നാരായണ ഗുരു, തെയ്യങ്ങൾ വരവായി,തുലാം പത്ത് , സുഭാഷ് ചന്ദ്രബോസ് ,കലാരേഖ, ലോക കപ്പ്, പോലീസ്, ഭാഷ, പട്ടിണി, വാർധക്യം, പ്രപഞ്ച രഹസ്യം,ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യചരിത്രം, സ്‌പോർട്‌സ്, സംഗീതം, സാഹിത്യം,സാംസ്‌കാരിക നായകന്മാർ  തുടങ്ങി നാൽപതോളം വിഷയങ്ങളിൽ 1000 ൽ പരം ആൽബങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ചിത്രങ്ങൾ ലഭിച്ചില്ലങ്കിൽ ചിതകരന്മാരോട് പറഞ്ഞ് ചിതങ്ങൾ വരപ്പിച്ച് അവ ആൽബത്തിൽ ഒട്ടിച്ചു വെയ്ക്കും. ആൽബത്തിന് കട്ടിയേറിയ പുറംചട്ട
നിർമ്മിക്കുന്നതിനു മാത്രമാണ് പുറത്തുള്ള മറ്റാരെയെങ്കിലും ഏൽപിക്കുന്നത്. അതുവരെയുള്ള മുഴുവൻ കാര്യങ്ങളും മാഷ് ഒറ്റയ്ക്കാണ് ചെയ്യുക.
     ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 1857 മുതൽ 1947 വരെയുള്ള കാലഘട്ടങ്ങളിലെ 300 പ്രധാന സംഭവങ്ങൾ ചിത്രങ്ങളും,കുറിപ്പുകളുമായി വലിയ ചാർട്ടുകളിലാണ്  ഒരുക്കിയിട്ടുള്ളത്. ഇത് വിദ്യാഭ്യാസ പ്രവർത്തന ഭാഗമായി   കണ്ണൂർ ജില്ലക്ക് അകത്തും, പുറത്തുമുള്ള നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടണ്ട് ഇതു കൊണ്ടണ്ട് പോകുന്ന സ്ഥലങ്ങളിലൊക്കെ മാഷും കൂടെപോയി അവയുടെ പ്രാധാന്യങ്ങൾ പറഞ്ഞുകൊടുക്കും. വിദ്യാർത്ഥികൾക്കും, സാധാരണക്കാരനും സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന്യവും, വ്യാപ്തിയും മനസ്സിലാക്കിക്കൊടുക്കുക
എന്നതായിരുന്നു മാഷുടെ ലക്ഷ്യം.ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച അരുവിപ്പുറം മുതൽ ഓംങ്കാരേശ്വരി വരെയുള്ള ക്ഷേത്രങ്ങളുടെ ചിത്രവും,  ചരിത്രവും, അനുബന്ധ കാര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടണ്ടുള്ള 216 വലിയ ചാർട്ടുകൾ അതിനായി നിർമ്മിച്ച ഒരു പെട്ടിയിലാണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്. .   500ൽ പരം പുസ്തങ്ങളുടെ  ലൈബ്രറി വീട്ടിൽ സ്വന്തമായിട്ടുണ്ടണ്ട് .അതിൽ അപൂർവ്വങ്ങളായ പുസ്തകങ്ങളും ഉൾപ്പെടും.  'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ  വളരെ പഴയ  ലക്കം മുതൽ ഏറ്റവും  പുതിയതു വരെയുള്ളവ  മാഷുടെ ശേഖരത്തിലുണ്ടണ്ട്
     കതിരൂർ ഗവ. ഹൈസ്‌കൂളിൽ പഠിക്കുകയും, പിന്നീട് 28 വർഷക്കാലം അവിടെ സാമൂഹികശാസ്ത്ര അദ്ധ്യാപകനായും പ്രവർത്തിച്ചു.സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്തും, വിരമിച്ചശേഷവും സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളിലും, പാഠ്യവിഷയങ്ങളിലും മാസ്റ്റരുടെ ശ്രദ്ധ പതിഞ്ഞിരുന്നു. അതിനുള്ള തെളിവാണ് 1982 മുതൽ    വിശ്വേശ്വരയ്യ ദേശീയ ശാസ്ത്ര സെമിനാറിൽ നിരവധി തവണ സംസ്ഥാന  ദേശീയ അവാർഡുകൾഇവിടുത്തെ വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാൻ കഴിഞ്ഞത്. അതിന് വിദ്യാർത്ഥികളെ സജ്ജമാകുന്നതിനു പിന്നിൽ കഠിന പ്രവർത്തനം ദാമോദരൻ മാസ്റ്റരുടെതാണ്.അതിനൊക്കെ മാഷ് തയ്യാറാക്കിയ ആൽബങ്ങൾ ഏറെ പ്രയോജനപ്പെടാറുമുണ്ടണ്ട്.പാഠ്യ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ കാണിച്ച് പഠിപ്പിക്കണമെന്നാശയം സർക്കാർ പ്രാവർത്തികമാക്കുന്നതിന് ഏറെക്കാലം മുന്നെ ദാമോദരൻ മാസ്റ്റർ അത്തരത്തിലാണ് പഠിപ്പിച്ചതെന്നും, അത് സഹപ്രവർത്തകരായ മറ്റ് അദ്ധ്യാപകർക്ക് മാതൃകയായിട്ടുണ്ടെണ്ടന്നും സഹപ്രവർത്തകനും, ദേശീയ അദ്ധ്യാപക ജേതാവുമായ കെ. എം. ശിവകൃഷ്ണൻ പറഞ്ഞു.   
     ഒരു വർഷം മുന്നെ സംസാരശേഷി നഷ്ടപ്പെടുകയും,ശാരീരിക അസ്വാസ്ഥ്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ ആൽബ നിർമ്മാണത്തിൽ നിന്ന് കുറേ പിന്നാക്കം പോയതെങ്കിലും ക്ഷീണത്തിന് അൽപം ആശ്വാസം തോന്നുമ്പോൾ ദിനപത്രങ്ങളിൽ നിന്നും പ്രധാന വാർത്തകൾ മുറിച്ചുവെയ്ക്കും. കതിരൂരിൽ ആയുർവേദ ആസ്പത്രിക്ക് സ്വന്തമായി കെട്ടിടം പണിയാനായി    മാഷടക്കമുള്ള മുരിക്കോളി കുടുംബാംഗങ്ങളാണ് കതിരൂർ പോലീസ് സ്റ്റേഷന് സമീപത്തെ 28 സെന്റ് സ്ഥലം സൗജന്യമായി സർക്കാറിന് നൽകിയത് അടുത്തിടെയാണ്.
     പഠിപ്പിൽ മുന്നോക്കവും, സാമ്പത്തികമായി പിന്നാക്കവും നിൽക്കുന്ന നിരവധി വിദ്യാർത്ഥികളെ മാഷ് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടണ്ട്.  പക്ഷെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഉറക്കെ പറയാനോ, പത്രമാധ്യമങ്ങളിൽ വരാനോ മാഷ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് മാഷുടെ പ്രവർത്തനങ്ങളെക്കുറിച്ച് പുറം ലോകം അറിയാതെ പോയത്. മരണാനന്തരം    ഇരു കണ്ണുകളും ദാനം ചെയ്താണ് 2012 ഡിസംബർ 21 ന്  എഴുപത്തിയഞ്ചാം വയസ്സിൽ മാഷ് ഈ ലോകത്തോട് വിടപറഞ്ഞത്.
     'ഇന്നത്തെ സംഭവങ്ങൾ നാളത്തെ ചരിത്രമാവും' എന്ന ആശയം   അന്വർത്ഥമാക്കിക്കൊണ്ടണ്ട് മാഷ് നിർമ്മിച്ച ആൽബങ്ങളും, വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും 'കെ. ഡി. റഫറൻസ് കേന്ദ്രം' എന്ന പേരിൽ മുരിക്കോളി വീട്ടുമുറ്റത്ത്  എല്ലാവിധ  സജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രം എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കാൻ  ബന്ധുക്കൾ തീരുമാനിച്ചു. അതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു
 ഫോട്ടോ : പ്രജിത്ത് തെരൂര്‍
(2013 ജനവരി 8 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

ജി.വി. എച്ച്.എസ് എസ്. കതിരൂര്‍IXncqÀ Kh. sslkvIqÄ
\hXnbpsS \ndhnÂ


 A£cÚm\w H¼Xv ZimСmew ]IÀ¶psIm­ണ്ട് IXncqÀ Kh. sslkvIqÄ sXm®qdv   hbÊv ]qÀ¯nbm¡p¶p. 1922emWv anUn kvIqfmbn Cu hnZymebw HutZymKnIambn Øm]nXambXv. ]n¶oSv ae_mÀ Unkv{SnÎv  t_mÀUnsâ Iogn sslkvIqfmbn amdn.1990 shmt¡jW lbÀ sk¡³Udn tImgvkpw, 2000 lbÀ sk¡³Udn tImgvkpw Bcw`n¨tXmsS IXncqÀ Kh. shmt¡jW lbÀ sk¡³Udn kvIqÄ F¶ t]cnemWv C¶dnbs¸Sp¶Xv. i¦c³ Kpcp¡fpw, ]nemt¯mS³ Nm¯p¡p«n Kpcp¡fpw  IXncqcnse _w¥mhv ]d¼n Øm]n¨ Fgp¯p]Ånbn \n¶mWv  IXncqÀ kvIqfnsâ ]ndhn.
     Gsd¡mew XetÈcn¡pw, IpSIn\pw CSbnepÅ GI sslkvIqfpw CXmbncp¶p.Iq¯p]d¼v, a«¶qÀ, Ccn«n, t]cmhqÀ, amന´hmSn, ]m\qÀ, s]cftÈcn F¶o hnZqcØe§fn \ns¶Ãmw hnZym`ymkw tXSnsb¯nbXv  IXncqÀ sslkvIqfnemWv. hb\m«nepw, Ing¡³ aetbmc§fnepapÅ Ip«nIÄ IXncqcnse Nne hoSpIfnepw, ]oSnI apdnIfpsS apIį«nepw Xmakn¨mWv ]Tn¨Xv.    
      kzmX{´y  kachpambn _Ôs¸«v \S¶ FÃm {]t£m`§fnepw IXncqÀ sslkvIqfnse hnZymÀ°nIÄ kPohambn ]s¦Sp¯n«pണ്ട് .`KXvknwKns\ Xq¡nsIm¶t¸mgpw, IznÁn´ym kacIme¯pw hnZymÀ°nIÄ ¢mkv hn«nd§pIbpw {]Xntj[ {]IS\§Ä \S¯pIbpw sNbvXn«p­v. `KXvknwKns\ Xq¡ns¡m¶Xn {]Xntj[n¨v Sn. sI. cmPphnsâ t\XrXz¯n 14 Ip«nIÄ tdmUnend§n {]IS\w \S¯nbXn\v sslkvIqÄ hn`mKw Ip«nIÄ tdmUnend§n {]IS\w \S¯nbXn\v sslkvIqÄ hn`mKw Ip«nIÄണ്ട് cq]m hoXhpw, bp. ]n. hn`mKw Ip«nIÄ F«W hoXhpw ]ngbSt¡­n h¶n«p­ണ്ട് \ntcm[\mÚ ewLn¨v Imivaocn IS¶ s\ldphns\ t]meokv XSªXn {]Xntj[n¨v hnZymÀ°nIÄ H¶S¦w ¢mkpIÄ _lnjvIcn¨Xv A¡mes¯ {][m\ kw`h§fnsem¶mbncp¶p.
     {]KÛcmb A[ym]IÀ Cu hnZymeb¯n ]Tn¸n¨n«p­v. ae_mdnse {]ikvX Ihnbmbncp¶ hn .hn. sI bmWv AXn {][m\n. kwkvIrXw ap³jn tKm]me³ \¼ymÀ, Ipªncma³ , ktcmPn\n_mbv,KmÔnPnbpsS klmbnbmbn {]hÀ¯n¨ Fw. ]n. cmaN{µ³, am[hn, ZnhmIc³ \mbÀ, kp{_lvaWyamcmÀ , F. PXo{µ\mYv Zmkv, IpªnIrjvW³ ASntbmSn ,മുരിക്കൊളി ദാമോദരന്‍  2004 tZiob A[ym]I ]pckvImcw t\Snb {]ikvX Nn{XImc³   sI. Fw. inhIrjvW³ F¶nhcmWv aÁp NneÀ .

     kmlnXyImc·mcmb Xmbm«v i¦c³, sI. ]n. _n. ]mSyw, sI. Xmbm«v, sI. ]m\qÀ, sI. s]m¶yw, kÀtÆmZbkwLw  {]hÀ¯I³ Xmbm«v _me³, aebmf kn\nabv¡v lmky¯nsâ ]pXnb am\w \ÂInb Xnc¡YmIr¯pw, \S\pamb   {io\nhmk³,ap³ Fw. ]n.amcmb  ]mSyw tKm]me³, ]mSyw cmP³, AUz. ]n. kXotZhn, ap³ Fw. FÂ. F. ]n. PbcmP³, imkv{XÚ·mcmb hn. ANypX³, Fw. F. Ptb{µ³, sI. ]n. {]`mIc³ \¼ymÀ, sI. {]Zo]v IpamÀ, 2000  ]cw ]pkvXI§Ä¡v apJNn{Xw hc¨ Nn{XImc³ sI. i¦c\mcmbWamcmÀ , \mSIcN\bv¡v \nch[n tZiob kwkvYm\ AhÀUpIÄ e`n¨  BbpÀthZ tUmÎÀ IqSnbmb kn. sI. `mKy\mYv, kwKoXRvP\pw, sNss¼ injy\pamb  ]n. sI. i¦chÀ½cmP, amXr`qan sU]yq«n FUnÁÀ hn. cho{µ\mYv ,Iym]vÁ³ F. kn. am[h³ \¼ymÀ, Gjybnse Adnbs¸Sp¶ _nkn\Êv FIvknIyq«ohv cmPe£van,sshkv AUvand BÀ. ]n. kpX³ F¶nhÀ IXncqÀ kvIqfnse ]qÀÆ hnZymÀ°nIfn NneÀ am{Xw. Cu hnZymeb¯n ]Tn¨v ]n¶oSv ChnSp¯s¶  A[ym]Icmbn {]hÀ¯n¨hÀ Hcp]mSpt]cp­v. 23 hÀjambn ChnsS  A[ym]I\mbn tPmen sNbvXpsIm­ncn¡p¶ hnPb³ Imcmbn B KW¯nÂs¸«XmWv. IqSmsX ]pXpXeapdbnÂs¸« thsd Ggpt]cpap­ണ്ട് 
      A[ym]Icpw, A\[ym]Icpw DÄs¸sS 100 t]cpw, 2,000 t¯mfw hnZymÀ°nIfpamWv C¶v Cu hnZymeb¯nepÅXv.hntizizc¿ tZiob imkv{X skan\mdn \nch[n XhW kwkvYm\ þ tZiob AhmÀUpIÄ ChnSps¯ hnZymÀYnIÄ IcØam¡nbn«p­v. GÁhpw IqSpX lbÀ sk¡³Udn tImgvkpIÄ DÅ PnÃbnse A]qÀÆw hnZymeb§fnsem¶mWnXv. kwkvYm\¯v kz´ambn IfcnbpÅ hnZymebw F¶ {]tXyIXbpap­ണ്ട് hÀj§Ä¡v ap¼v ChnsS \n¶v Ip«nIsf Ifcn A`ykn¸n¨ncp¶p. 2008  IXncqÀ kvIqfnse  hnZymÀ°nIfpw,A[ym]Icpw tNÀ¶v \nÀ½n¨ ap¶mse Cu IXnÀ¡nfnIÄ F¶ tUmIypsaâdn kwkvYm\s¯ aÁv hnZymeb§Ä¡v IqSn amXrIbmbncp¶p. CXv Ct¸mgpw hntÎgvkv Nm\ {]t£]Ww sN¿p¶p­ണ്ട്.
     A©c G¡dnembn hym]n¨p InS¡p¶  kvIqfnsâ ]qapJt¯mSv tNÀ¶v 2008  hnZymÀ°nIÄ \nÀ½n¨ AtimIkvXw` amXrIbpw,Nm{µhnPb hÀj¯n ]qÀÆ hnZymÀ°nIÄ tNÀ¶v cq]IÂ]\ sNbvX ]n Fkv F hn þkn 11 amXrIbpw Bscbpw AXnibn¸n¡p¶XmWv. PohImcpWy {]hÀ¯\ `mKambn A[ym]IpsS Iq«mbvabmb tlm¸nsâ B`napJy¯n hnZymÀ°nIÄ¡v Øcambn \ÂIn hcp¶  FUyqt]gvkv F¶ ]T\ klmbw Gsd {]iwk ]nSn¨p ]Ánbn«p­v. 2008 anI¨ imkv{X hnZymebambpw, 2010 PnÃbnse anI¨ lcnX hnZymebambpw, 2012þ13 A²ymb\ hÀj¯nse A£c apÁw þ ipNnXz apÁw ]²Xnbn amXrIm kvIqfmbpw IXncqÀ Kh. shmt¡jW lbÀ sk¡³Udn kvIqfns\ XncsªSp¯n«p­ണ്ട്
     kltZh³ an¶nbmWv sslkvIqÄ hn`mKw {][m\[ym]I³. F. sI. AÐpÄ e¯o^v lbÀ sk¡³Udn hn`mKhpw, ]mÀÆXn aoc shmt¡jW lbÀsk¡³Udn hn`mKhpw {]n³kn¸mÄamcmWv.{ioPn¯v tNmb\mWv ]n. Sn. F. {]knUâv.  \hXn BtLmj kwLmSIkanXn cq]oIcW tbmKw  {]Xn]£ D]t\Xmhv tImSntbcn _meIrjvW³ DZvLmS\w sNbvXp. IXncqÀ {Kma]©mb¯v {]knUâv sI. hn. ]hn{X³ sNbÀam\pw,  {ioPn¯v tNmb³ sshkv sNbÀam\pw, F. sI. AÐpÄ e¯o^v I¬ho\dpambn«pÅ 101 AwK I½nÁnbmWv \hXn BtLmj§Ä¡v t\XrXzw \ÂIp¶Xv. 
     

Hcp h«w IqSn {io\nhmk³

IXncqÀ kvIqfnsâ XncpapÁs¯¯n.
     F\n¡nhnsS h¶t¸mÄ Hcp Imcyw ]nSnIn«n. hS¡pt\m¡nb{´w t]mc \mtSmSn¡mÁnse hnPb\pw t]mcm, _mÀ_À_met\m GÁnÃ.   DZb\mWv Xmcw AXmtWÁXv.  AXn\v C{X Gsd kzoImcyXbpÅXmbn F\n¡nt¸mÄ a\Ênembn. IXncqÀ kvIqfn ]Tn¡p¶ Imew F\n¡v  Ccp­ണ്ട ImeL«amWv. AXv kvIqfnsâtbm A[ym]IcpsStbm IpÁaÃ. Fsâ Aѳ Hcp A[ym]I\mbXpsIm­ണ്ട് aIs\ `mcX¯nse D¯a ]uc\mbn hfÀ¯Ww Fന്നയിരുന്നു  B{Klw. F´n\pw, GXn\pw ASnbmbncp¶p. ]co£¡v ]Tn¡p¶Xnt\¡mÄ ]Tn¨ncp¶Xv ]co£ Ignª tijamWv. ImcWw tNmZyt]¸À t\m¡n Aѳ D¯cw ]dbn¸n¡pambncp¶p. AXpsIm­ണ്ടmWv ]co£¡v tijw ]Tn¨Xv.AÑ\v FÃm hnjb¯nepw kmam\y Úm\w Dണ്ടmbncp¶p. AXn\m AÑsâ ASp¯v Ifhv ]dbm³ H¡nÃ.  IXncqÀ shmt¡jW lbÀsk¡âdn kvIqfnse ]qÀÆhnZymÀ°nbmb {io\hmk³ kvIqfnsâ \hXn BtLmj kam]\ NS§v DZvLmS\w sN¿ms\¯nbt¸mgmWv Xsâ PohnX¯nse shdp¡s¸« Zn\§Ä ]pXpXeapdbpambn ]¦psh¨Xv. 

     hÀj§fpsS CSthfbv¡v tijamWv  IXncqÀ shmt¡jW lbÀsk¡âdn kvIqfnsâ XncpapÁ¯v ]qÀÆ hnZymÀ°nbmbn aebmf¯nsâ {]nb \S³ io\nhmk³ F¯nbXv hnZymÀ°nIÄ¡pw, A[ym]IÀ¡pw Hcpt]mse Bthiambn. h\nXIfpsS sN­taf¯nsâbpw, hnZymÀ°nIfpsS BÀ¸phnfnIfpsSbpw AI¼SntbmsSbmWv Xmcs¯ FXntcÁXv. `mcy hnaetbmsSm¸w F¯nb {io\nhmks\ A[ym]Icpw,kwLmSIcpw tNÀ¶v Ìm^v dqante¡v B\bn¨p. A[ym]nIamcn ]ecpw, \Ssâ IqsS t^mt«m FSp¡m\pw aÕcn¨p.. kvIqÄ ]qt´m«¯n Hcp hr£ss¯¿pw \«p. F«v  hÀjw aps¶ ZqcZÀi\v th­n tUmIypsaâdn X¿mdm¡m\mWv  AIv_À I¡«nensâ IqsS Ahkm\ambn IXncqÀ kvIqfn F¯nbXv.

      sN¿p¶ tPmenbn BßmÀYXbp­¦n tPmen sN¿p¶Xv \½Ä AdnbnÃ. \à A[ym]Isâ ¢mkn hnIrXnIp«nIÄ Dണ്ടാhnÃ.`mcX¯nsâ biÊpbÀ¯m³ ]pXpXeapd {ian¡Ww. F\n¡v ssZh hnizmkw Cænepw AÑs\bpw A½sbbpw Kpcp¡·mscbpw ssZhs¯t¸mse കണ്ടsImÅWw. Rm³ H¶nsâbpw ASnabÃ..Rm³ Fs¶Xncn¨dnªXmWv Fsâ PohnX hnPbsa¶pw   {io\nhmk³ ]dªp.

     ¢mkv apdnIfpsS DZvLmS\w PnÃm ]©mb¯v {]knUâv s{]m^. sI. F. kcf DZvLmS\w sNbvXp. F³tUmhvsaâv hnXcWw PnÃm ]©mb¯wKw sI. cho{µ³ \nÀÆln¨p. hnhn[ aÂÕc§fn hnPbn¨ hnZymÀ°nIÄ¡pÅ D]lmcw sI. hn. ]pjv]eX hnXcWw sNbvXp. ]mÀÆXn aoc, ]Ãhn, hnPb³ Imcmbn, Fw.kn. ]hn{X³,Fw..]n. Achnµm£³, _joÀ sNdnbm­n, s]m¶yw IrjvW³, hShXn cmaIrjvW³, sI. dnXpÂ, F¶nhÀ kwkmcn¨p. ]n. Sn. F. {]knUâv {ioPn¯v tNmb³ kzmKXhpw, sI. kpim´v \µnbpw ]dªp. 


 

 പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്ന ഗാലറി ഹാള്‍.പുതിയ കെട്ടിടം പണിയാനാണ് ചരിത്രം ഉറങ്ങുന്ന ഗാലറിഹാള്‍ പൊളിച്ചു മാറ്റുന്നത്.


ഫോട്ടോയും, എഴുത്തും ജി. വി. രാകേശ് 

ശനിയാഴ്‌ച, ഡിസംബർ 01, 2012

വിളിച്ചു തന്ന 'അനുഗ്രഹം '

 കെ. തായാട്ടിനെ ഞാന്‍ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് എനിക്കോര്‍മ്മയില്ല . എന്റെ അച്ഛന്‍ (ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ) പാനൂര്‍ തിരുവാല്‍ യു.പി. സ്കൂളിലും, തായാട്ട് മാഷ് പാനൂര്‍ യു. പി. സ്കൂളിലും ഒരേ കാലഘട്ടത്തില്‍ അദ്ധ്യാപകരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ജ്യോതിഷത്തില്‍ അച്ഛന് നല്ല പരിജ്ഞാനമുളളതുകൊണ്ടും  തായാട്ട് മാഷ് വീട്ടില്‍ പലപ്പോഴും  വരുമായിരുന്നു. കൂടെ ശ്രീധരക്കുറുപ്പ് മാഷും. തായാട്ട് മാഷ്, ശ്രീധരക്കുറുപ്പ് മാഷ് എന്നൊന്നും എന്റെ നാവിന് വഴങ്ങാത്തതുകൊണ്ട്  തായാട്ട് മാഷെ സഞ്ചി തൂക്കി വരുന്ന മാഷും, ശ്രീധരക്കുറുപ്പ് മാഷെ ചെരിപ്പിടാത്ത മാഷും എന്നാണ് വിളിക്കാറ്. തായാട്ട് മാഷെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നല്ലാതെ മറ്റോരിടത്തുനിന്നും ഇന്നേവരെ സഞ്ചിയില്ലാതെ കണ്ടിട്ടില്ല. ശ്രീധരക്കുറുപ്പ് മരണം വരെ ചെരിപ്പ് ഉപയോഗിച്ചിട്ടില്ല. 
     ഞാന്‍ മൂന്നിലോ, നാലിലോ പഠിക്കുന്നകാലം. ഒരു സ്വാതന്ത്ര്യദിനനാളില്‍  വൈകീട്ട് അച്ഛനെ കാണാന്‍ തായാട്ട് മാഷ് വീട്ടില്‍ വന്നു. എന്നെ പിടിച്ചു മടിയിലിരുത്തിയിട്ട് ചോദിച്ചു നിനക്ക് കീശക്ക് കുത്താന്‍ ഗാന്ധിജിയുടെ കൊടിവെണോ....? ഞാന്‍ വേണം എന്നു പറഞ്ഞു തീരും മുന്നെ തോള്‍ സഞ്ചിയില്‍ നിന്ന്  വൃത്താകൃതിയില്‍ മൂവര്‍ണ്ണ നിറത്തിനുള്ളില്‍ ഗാന്ധിജിയുടെ പടമുള്ള ഒരു കൊടിയെടുത്ത് എന്റെ കീശക്ക്‌  കുത്തിത്തന്നു .സത്യം പറഞ്ഞാല്‍ എന്റെ കുഞ്ഞുമനസ്സില്‍ പകര്‍ന്നുതന്ന ആദ്യത്തെ രാജ്യസ്നേഹം
     ഞാന്‍ അഞ്ചിലോ ആറിലോ  പഠിക്കുന്ന കാലം ,ഒരു നവംബര്‍ 14 .   എന്റെ അച്ഛന്‍ പ്രസിഡന്റായിട്ടുള്ള ചുണ്ടങ്ങാപ്പൊയില്‍ ഗ്രാമീണ വായനശാലാ ആന്റ് ഗ്രന്ഥാലയത്തില്‍ പുതുതായി ആരംഭിച്ച കുട്ടികളുടെ വായനാ കോര്‍ണര്‍ ഉദ്ഘാടനം. ഉദ്ഘാടകന്‍ കെ.തായാട്ട്. വിദ്യാര്‍ത്ഥിയും, പ്രസിഡന്റിന്റെ മകനും എന്ന നിലയില്‍ ആദ്യ പുസ്തകം ഉദ്ഘാടകനില്‍  നിന്ന്‍ വാങ്ങാന്‍ എന്നെയായിരുന്നു നിയോഗിച്ചത് . പുസ്തകം ഏറ്റു വാങ്ങുന്നത് ജി. വി. രാകേശ് എന്ന്‍ വായനശാല സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിളിച്ചു പറഞ്ഞതോടെ എനിക്ക് ആദ്യമായി പൊതുവേദിയില്‍ കയറുന്നതിന്റെ  നെഞ്ചിടുപ്പ് .ഞാന്‍ വേദിയില്‍ കയറി. തായാട്ട് മാഷ്‌ ചിരിച്ചുകൊണ്ട് എന്റെ കൈയ്യിലേക്ക് ഒരു കൊച്ചു പുസ്തകം തന്നു.എന്നിട്ട് പറഞ്ഞു പുസ്തകത്തിന്റെ പേര് ഉച്ചത്തില്‍ വായിക്കാന്‍. ഞാന്‍ ഉറക്കെ വായിച്ചു 'കുട്ടികളുടെ ചാച്ചാജി - ജവഹര്‍ലാല്‍ നെഹറു ' കൂടെ സദസ്സില്‍ നിന്ന് കരഘോഷവും. കൌതുകത്തോടെ ഞാന്‍ വായിച്ചു തീര്‍ത്ത ദേശീയ നേതാവിന്റെ ആദ്യ പുസ്തകം . 
     എന്റെ സ്കൂള്‍,കോളജ് പഠനമൊക്കെ കഴിയുമ്പോഴേക്കും  തായാട്ട് മാഷുടെ  മകന്‍ രാജേന്ദ്രന്‍ തായാട്ട് എന്റെ അടുത്ത സുഹൃത്തായി മാറി. ചമ്പാട് വഴി വരുമ്പോഴൊക്കെ മാഷുടെ വീട്ടില്‍ കയറി മാഷയോ , രാജേന്ദ്രേട്ടനെയോ കണ്ട് കുറച്ചു നേരം സംസാരിക്കുക എന്നത് ഒരു ശീലമാക്കി.പലപ്പോഴും രണ്ടു പേരുമുണ്ടാവും. വീട്ടുകാര്യം, നാട്ടുകാര്യം, നാടകം, രാഷ്ട്രീയം, സാഹിത്യം എന്നിവയൊക്കെ സംസാരമദ്ധ്യേ വരുന്നത് സ്വാഭാവികം.അവിടെ നിന്ന്‍ ഇറങ്ങുമ്പോഴേക്കും മനസ്സ് ഒരു കനത്ത മഴ പെയ്തു ചോര്‍ന്ന പ്രകൃതി പോലെയാവും.അത് അനുഭവിച്ചുതന്നെ അറിയണം . എനിക്ക് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവുന്നതിനപ്പുറമാണ് ആ അനുഭവം.
     പ്രശസ്തരായ നാടക പ്രവര്ത്തകരെക്കുറിച്ച് മാതൃഭൂമിയുടെ കാഴ്ചയിലെ 'അരങ്ങ്' എന്ന പംക്തിയിലേക്ക് തായാട്ട് മാഷുടെ നാടകാനുഭവം എഴുതാനായി കണ്ണൂര്‍ ഓഫീസില്‍ നിന്നും മാതൃഭൂമി  തലശ്ശേരി ലേഖകന്‍ പി. പി. അനീഷ്‌ കുമാറിനെ ചുമതലപ്പെടുത്തി.ലേഖനം തയ്യാറാക്കാനായി ഞാനും, അനിഷും ഒരു ദിവസം ഉച്ചക്ക് ശേഷം മാഷുടെ വീട്ടിലെത്തി. മുന്കൂട്ടി വിളിച്ചു പറഞ്ഞതിനാല്‍ പ്രായത്തിന്റെ വിഷമതകളുണ്ടെങ്കിലും മാഷ്‌ ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു. ഒറ്റ കാഴ്ചയില്‍ തന്നെ മാഷ്‌ എന്നെ തിരിച്ചറിഞ്ഞു.എന്നിട്ട് ചോദിച്ചു 'ജി.വി. ക്കെങ്ങനെ?' (എന്റെ അച്ഛന്‍  ജി.വി. കുഞ്ഞിരാമന്‍ മാസ്റ്റരുടെ വിശേഷം എന്തൊക്കെയാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.അച്ഛന്റെ അടുത്ത പരിചയക്കാരൊക്കെ ജി. വി. എന്നാണ് വിളിക്കാറ് ) വിശേഷങ്ങളൊക്കെ പറഞ്ഞുകൊടുത്ത ശേഷം ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. ഓഫീസ് മുറിയിലെ സോഫയില്‍ മാഷും പദ്മിനി ടീച്ചറും ഇരുന്നു.അഭിമുഖമായി ഞങ്ങളും. ഓര്‍മ്മക്കുറവ് എന്നെ  നന്നായി ബാധിച്ചിട്ടുണ്ട്. പലതും ഓര്‍മ്മയില്ല. പ്രായത്തിന്റെ അവശതകളുമുണ്ട് മാഷ്‌ സംസാരിച്ചു തുടങ്ങി. അനീഷ്‌ വിഷയത്തിലേക്ക് കടന്നതോടെ മാഷ്‌ പഴയ കാലത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചു പോയി .പലപ്പോഴും മാഷ്‌ കഥാപാത്രങ്ങളായി മാറി. ഇടശ്ശേരിയെ സാക്ഷി നിര്‍ത്തി ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ പൂതമായതും,തായാട്ടിന്റെ കൃതി വായിച്ച് ആരാധനയോടെ എം. ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് തന്നെ കാണാന്‍ വന്നതും, സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ മമ്മൂട്ടി അവസരം ചോദിച്ചെത്തിയതും ഒരു റേഡിയോ നാടകം കേള്‍ക്കുന്ന ഗരിമയോടെ   നമ്മള്‍ ആസ്വദിച്ചു.രണ്ട് മണിക്കൂര്‍ പോയതറിഞ്ഞില്ല. ഫോട്ടോ എടുക്കണമെന്നു ഞാന്‍ പറഞ്ഞു.മാഷ്‌ വീണ്ടും ഉഷാറായി . ജുബ്ബ ഇടാതെ വെറും കാവി മുണ്ട് ഇട്ടായിരുന്നു മാഷ്‌ നമ്മോട്‌ സംസാരിച്ചിരുന്നത് . ജുബ്ബയില്ലാതെ ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അതിനും റെഡി .പിന്നെ ജുബ്ബയിട്ട് ടീച്ചറുടെ കൂടെ ഇരുന്ന്‍ ഒരു നല്ല ഫോട്ടോ എടുക്കാന്‍ ടീച്ചറും മാഷും എനിക്ക് പോസ് ചെയ്തുതന്നു.ചായ കുടിച്ച് പിരിയാന്‍ നേരം മാഷ്‌ എഴുതിയ 'ഒലിവര്‍ ട്വിസ്റ്റ്‌ ' എന്ന പരിഭാഷാ പുസ്തകം കൈയ്യൊപ്പ് ചാര്‍ത്തി അനീഷിന് നേരെ നീട്ടിയപ്പോള്‍ ഭക്തിയാദരപുര്‍വ്വം വാങ്ങിക്കുന്നതിനിടെ അനീഷ് പറഞ്ഞു നിങ്ങളെഴുതിയ 'ശുര്‍പ്പണഖ' ഞാന്‍ കോളജില്‍ പഠിച്ചിട്ടുണ്ടെന്ന്. ഉടന്‍ മാഷുടെ മുഖത്ത് അഭിമാനവും സന്തോഷവും ചേര്‍ന്നുള്ള ഒരു ഭാവം മിന്നി മറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. 
മാതൃഭൂമി ലേഖകന്‍ 
പി.പി. അനീഷ്‌ കുമാര്‍ 
     വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.പാനൂര്‍ യു. പി. സ്കൂളിലെ വാര്‍ഷികോത്സവം.വേദിയില്‍ ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ സംഗീത ശില്പം.സ്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം പൂതമായി അഭിനയിക്കുന്നത് പ്രധാനാധ്യാപകനായ കുഞ്ഞനന്തന്‍ തായാട്ട് എന്ന കെ. തായാട്ട് .  - എന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനം 2010  ജുലായ്  ഒമ്പതിന്റെ കാഴ്ചയില്‍ 'ജ്വലിക്കുന്ന ഓര്‍മ്മകളില്‍ തായാട്ട് ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു വന്നു.കൂടെ മാഷെയും, ടീച്ചറെയും ഒന്നിച്ചിരുത്തി ഞാന്‍ എടുത്ത ഫോട്ടോയും. അന്ന് രാവിലെ എട്ട്  മണിയോടെ ഞാന്‍ മാഷെ  വിളിച്ച് ലേഖനം കണ്ടോ എന്ന് ചോദിച്ചു .വായിച്ചു.., ഒരുപാടുപേര്‍ വിളിച്ചു.വളരെ നന്നായിട്ടുണ്ട് .നിങ്ങളോടൊക്കെ ഒരുപാട് നന്ദിയുണ്ട്. അനീഷിനോടും എന്റെ പ്രത്യേകം നന്ദി പറയണം. മറക്കരുത്. കൂടെ  മാഷ്‌ മറ്റൊരു കാര്യം കൂടി പറഞ്ഞു: 'താനെടുത്ത ഫോട്ടോയും നന്നായിട്ടുണ്ടെടോ..' ഒരു വലിയ മനുഷ്യന്‍ എനിക്ക് തരുന്ന അംഗീകാരം.

  തായാട്ട് മാഷ്‌  ക്ഷീണിതനാണെന്ന് എന്നോട് ആരോപറഞ്ഞു.ഓരോ തിരക്കുകാരണം പോവാന്‍ പറ്റിയില്ല.എങ്കിലും രാജേന്ദ്രേട്ടനോട് മാഷുടെ വിവരം വിളിച്ചു ചോദിക്കുമായിരുന്നു.വലിയ കുഴപ്പമൊന്നുമില്ലെന്ന് പറയും.     2011 നവംബര്‍ അവസാനത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ  മാഷെ കാണാനായി തന്നെ ഞാന്‍ വീട്ടിലെത്തി. പടിഞ്ഞാറ്റ മുറിയില്‍ മാഷെയും,ടീച്ചറെയും  രാജേന്ദ്രേട്ടനെയും പൂമുഖത്തു നിന്ന് തന്നെ ഞാന്‍ കണ്ടു.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന്‍ പുറത്തേക്ക് വന്നിട്ടു പറഞ്ഞു 'എടാ ..,നിന്നെ കാണാനില്ലാലോ .., വാ..' എന്റെ കൈപിടിച്ച്‌ നേരെ മാഷുടെ മുന്നില്‍ കൊണ്ടുപോയി  മാഷോട് രാജേന്ദ്രേട്ടന്‍ പറഞ്ഞു അച്ഛാ... ജി. വി. മാസ്റ്റരുടെ മകന്‍ രാകേശ് .മാഷുടെ രണ്ടു കൈയും ചേര്‍ത്ത് ഞാന്‍ കൂട്ടി പിടിച്ചപ്പോള്‍ നിറ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു നീ നമ്മളെയൊക്കെ മറന്നോ ? ഞാന്‍ പറഞ്ഞു അതെങ്ങനെ മറക്കും.അടുത്ത ചോദ്യം അച്ഛനെ കുറിച്ചു തന്നെ. ഞാന്‍ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.ഞങ്ങളുടെ സംസാരം സാധാരണ പോലെ വിവിധ മേഖലകളിലേക്ക് കടന്നു. ഒന്നര മണിക്കൂറിനു ശേഷം ഞാന്‍ മാഷുടെ കൈ പിടിച്ച് യാത്ര ചോദിച്ചു . അപ്പോള്‍ എന്നോട് പറഞ്ഞു ഇടക്കൊക്കെ വരണം മറക്കരുത്. ഇല്ലെന്നു പറഞ്ഞ് തിരിഞ്ഞ്   രണ്ടടി വെച്ചപ്പോള്‍ പിന്നില്‍ നിന്ന് പെട്ടന്നൊരു  വിളി 'എടോ നീ എന്റെ അനുഗ്രഹം വാങ്ങിക്കാതെയാണോ പോകുന്നത് ' പിന്നെ ഞാന്‍ ഒന്നും ചിന്തിച്ചില്ല . എല്ലാം മറന്ന്‌ ആ പാദങ്ങള്‍ തൊട്ട് നമസ്കരിച്ചു. ദൈവിക ശക്തിയുള്ള ആ കൈകള്‍ എന്നെ തലോടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അശരീരി പോലെ എന്റെ കാതുകളില്‍ ഞാന്‍ കേട്ടു : നിനക്ക് നല്ലത് മാത്രം വരട്ടെ. നീ നന്നാവും മകനെ.., എന്റെ അനുഗ്രഹം എന്നും നിനക്കുണ്ടാവും.സാക്ഷികളായി ടീച്ചറും, രാജേന്ദ്രേട്ടനും. സ്വര്‍ഗം കീഴടക്കിയ അനുഭവമായിരുന്നു അത്. പിന്നെ കറെ   നേരം ഞാന്‍ ഭൂമിയിലായിരുന്നില്ല .
രാജേന്ദ്രന്‍ തായാട്ടും , രാജു കാട്ടുപുനവും 
     മറ്റൊരു ആവശ്യത്തിനുവേണ്ടി  ഒരു ദിവസം  ാലസാഹിത്യകാരന്‍ കൂടിയായ രാജു കാട്ടുപുനത്തെ വിളിച്ചു. സംസാരമദ്ധ്യേ  തായാട്ട് മാഷെ കുറിച്ചുമായി.അപ്പോഴാണ് അറിയുന്നത് തായാട്ട് മാഷുടെ ആരോഗ്യം വളരെ മോശമാണെന്നും ,ആസ്പത്രിയിലാണുള്ളതെന്നും. രാജേന്ദ്രേട്ടനെ വിളിച്ചപ്പോഴും ഇതേ അഭിപ്രായം തന്നെ പറഞ്ഞു. ആസ്പത്രിയില്‍ പോയി കാണണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല. ഡിസംബര്‍ നാലിന് രാത്രി ഞാന്‍ മാതൃഭൂമിയിലേക്കുള്ള വാര്‍ത്തകള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന്  മൊബൈലില്‍ രാജേന്ദ്രേട്ടന്റെ വിളി വന്നു. ഞാന്‍ ഹലോ എന്നു പറയും മുന്നെ ഞാന്‍ കേട്ടത്  'എടാ.... ജിവി.. അച്ഛന്‍ പോയടാ ,പത്രക്കാരെ വിളിച്ച് നീ വേണ്ടത് ചെയ്യുമല്ലോ' എനിക്കൊന്നും അങ്ങോട്ട്‌ പറയാന്‍ കഴിഞ്ഞില്ല.വിവരം നേരെ അച്ഛനോട് പറഞ്ഞു. അല്പനേരത്തെ മൗനത്തിനു ശേഷം അച്ഛന്‍ പറഞ്ഞു 'എനിക്കും, തായാട്ടിനും ഏതാണ്ട് ഒരേ പ്രായമാണ്. തായാട്ടിന്റെ ഒരു മുഖം എന്റെ മനസ്സിലുണ്ട് . ഞാന്‍ വരുന്നില്ല . നീ എന്തായാലും പോവണം . പ്രഗത്ഭനാണ്‌ .പക്ഷെ വേണ്ടത്ര അംഗികാരമോ , അര്‍ഹതയോ കിട്ടിയിട്ടില്ല.  തായാട്ട്  ആരുടെയും പിന്നാലെ പോയി തലചൊറിഞ്ഞ് നില്‍ക്കില്ല. അതുകൊണ്ടാണ് അയാള്‍ തഴയപ്പെട്ടത്‌ . പറഞ്ഞിട്ടെന്താ കാര്യം സമയമാവുമ്പോള്‍ ഓരോരുത്തരും പോവും.' മരണ വാര്‍ത്ത എനിക്ക് അറിയാവുന്ന ചാനലുകളിലോക്കെ  ഞാന്‍ വിളിച്ചു പറഞ്ഞു. നിമിഷങ്ങള്‍ക്കകം ഫ്ലാഷ് ന്യൂസ്‌ കാണിച്ചു. പ്രശസ്ത ബാലസാഹിത്യകാരന്‍ കെ. തായാട്ട് അന്തരിച്ചു. അങ്ങനെ കെ. തായാട്ടിന്റെ മരണം ലോകം സാക്ഷ്യപ്പെടുത്തി. 
കെ പാനൂര്‍,കെ. പൊന്ന്യം,കെ. തായാട്ട്
     കതിരൂര്‍ ഗവ. ഹൈസ്കൂളിന്റെയും പ്രശസ്ത കവി വി. വി. കെ യുടെയും   ശിഷ്യന്മാരായ 'കെ ത്രയം' (കെ. തായാട്ട്, കെ. പൊന്ന്യം, കെ പാനൂര്‍ )   2010 മേയ് അഞ്ചിനു കതിരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മാതൃഭൂമിക്ക്  വേണ്ടി തയ്യാറാക്കിയ വാര്‍ത്തയും, ഫോട്ടോയും എന്റെ കൈവശമുണ്ടായിരുന്നു. അത് വെച്ച് ഞാനും തായാട്ട് മാഷെക്കുറിച്ച് ഒരു അനുസ്മരണം മാതൃഭൂമിക്ക് രാത്രി വളരെ വൈകി അയച്ചു കൊടുത്തു. പിറ്റെ ദിവസത്തെ പത്രത്തില്‍ അത് അച്ചടിച്ച് വന്നു. 'യാത്രയായത് കെ. ത്രയത്തില്‍ പ്രമുഖന്‍' 
       അവസാനമായി ഒന്ന് കാണാന്‍ ഞാന്‍ വീട്ടിലെത്തി. പൊന്ന്യം കലാധാരാ സെക്രട്ടറി എന്ന നിലയില്‍ കലാധാരക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കേണ്ടതും എന്റെ ചുമതലയായിരുന്നു.ഒരു യാത്രക്ക് പുറപ്പെട്ടത്‌ പോലെ പുമുഖത്ത് ശീതീകരിച്ച പേടകത്തില്‍ കിടത്തിയ  ചേതനയറ്റ ശരീരം എന്നോട് എന്തോ പറയുന്നത് പോലെ തോന്നി.എന്നെ കണ്ടയുടന്‍ രാജേന്ദ്രേട്ടന്‍ എന്റെ അടുത്ത് വന്ന് ചുമലില്‍ പിടിച്ചിട്ട് പറഞ്ഞു എടാ അച്ഛന്‍ അവസാനമായി അനുഗ്രഹിച്ചത് നിന്നെയാണ്. അച്ഛന്റെ അനുഗ്രഹം ഒരുപാടു പേര്‍ വന്ന്‍ വാങ്ങിപോയിട്ടുണ്ട്. പക്ഷെ അച്ഛന്‍ ആരെയും വിളിച്ച് അനുഗ്രഹിക്കാറില്ല.ആ ഭാഗ്യം നിനക്കാണ് കിട്ടിയത് . ഒരു നിമിത്തം പോലെ അന്ന് അച്ഛന് നിന്നോടെന്തോ..... രാജേന്ദ്രേട്ടന് വാചകം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ഞാനും ഒരു നിമിഷം സ്തബ്ധനായി. പുര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ മഹാനുഭാവന്റെ ശരീരം തീ ഗോളം ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു : ഇനി എന്നെ വിളിച്ചനുഗ്രഹിക്കാന്‍ എനിക്ക് ജന്മം നല്‍കിയ എന്റെ അച്ഛനും, അമ്മയും മാത്രം.


തായാട്ട് അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രന്‍