Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

'ദൈവ'ത്തെ തൊട്ട കൈകള്‍

     
"ദൈവ'ത്തെ തൊട്ട കൈകള്‍

     ലോകജനത ആരാധിക്കുന്ന  കാല്‍പ്പന്ത് കളിയുടെ ദൈവം ഡീഗോ മാറഡോണ തൊട്ട പന്ത് പോലും ദൈവനിധിയായി  പൂജിക്കുന്നവരുടെ  ഇടയില്‍ ദൈവത്തിന്റെ മുഖം മിനുക്കാന്‍ സൗഭാഗ്യം ലഭിച്ച കൈകളുടെ ഉടമകളാവുകയാണ് മലയാളികളായ രണ്ടു പേര്‍. 2012 ഒക്ടോബര്‍ 23 ചൊവ്വാഴ്ച  കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പരസ്യ ചിത്രത്തിനായി മാറഡോണയെ അണിയിച്ചൊരുക്കിയത് മേക്കപ്പ്മാന്മാരായ  ചെറുവാഞ്ചേരി 'ആരാമ'ത്തില്‍ ടി. പി. പ്രജിത്തും, മാലൂര്‍ 'നീലാംബരി'യില്‍ ഷാജിയുമാണ്
      പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ പട്ടണം റഷീദിന്റെ സഹായികളായ ഇവര്‍ 15 വര്‍ഷമായി നാടക സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂരാണ് ഇരുവരെയും മാറഡോണയെ മേക്കപ്പ് ചെയ്യാനായി ഏല്‍പിച്ചത്. ചിത്രീകരണം നടന്ന ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചിത്രീകരണം ആരംഭിക്കും എന്നു പറഞ്ഞതിനാല്‍ പുലര്‍ച്ചെ 5.30 ആകുമ്പോഴേക്കും പ്രജിത്തും, ഷാജിയും മാറഡോണ താമസിക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നു. അതീവ സുരക്ഷാ പരിശോധനയിലാണ്   രണ്ടു പേരെയും ഹോട്ടലില്‍ കടത്തിവിട്ടത്. മാക്കപ്പ്‌ബോക്‌സ് ഒഴികെ മൊബൈല്‍, ക്യാമറ എന്നിവയൊന്നും സുരക്ഷാഭടന്മാര്‍ മാക്കപ്പ്‌റൂമിലേക്ക് കൊണ്ടു പോവന്‍ അനുവദിച്ചില്ലമാത്രവുമല്ല  ഹോട്ടലില്‍ പ്രവേശിച്ചതുമുതല്‍ പ്രജിത്തും, ഷാജിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ നിരീക്ഷണത്തിലും.
    ഹോട്ടലില്‍ ഡീഗൊയ്ക്ക് വിശ്രമിക്കാനായി തയ്യാറാക്കിയ 308-ാം നമ്പര്‍ മുറിയില്‍ ഡീഗോ എത്തുന്നത് 9.30 ന്. വിശ്രമത്തിനുശേഷം പുറത്തിറങ്ങുന്നത് വൈകീട്ട് 3.30 ന്. ഉടന്‍ ഹോട്ടലിന്റെ പുറത്ത് രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന ആരാധകരെ അഭിവാദ്യം ചെയ്ത് വീണ്ടണ്ടും  മുറിയില്‍ കയറി വാതിലടച്ചു. പിന്നെ ഒന്നര മണിക്കൂറിനു ശേഷം അഞ്ചു മണിയോടെ മേക്കപ്പ് മുറിയിലെത്തി. നാല് കമാന്‍ഡോകളുടെ നടുവിലാണ് ഡീഗോ മേക്കപ്പിനായി  ഇരുന്നത്.  സംവിധായകന്‍ സിബി മലയില്‍, ക്യാമറാമാന്‍ സജി, എഡിറ്റര്‍ ബിജിപാല്‍ എന്നിവര്‍ സമീപവും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കപ്പ് സാധനങ്ങളാണ് ഉപയോഗിച്ചത്. ആദ്യം ഗൗരവത്തിലായിരുന്നു . പിന്നെ തഴക്കം വന്ന ഒരു അഭിനേതാവിനെപ്പോലെയായിരുന്നു ഡീഗോയുടെ സഹകരണം. ഇടക്കിടെ കണ്ണാടിയില്‍ നോക്കി തൃപ്തി വരുത്തും. മുഖവും, കഴുത്തുമാണ് മേക്കപ്പ് ചെയ്തത്. കൈക്കും, കാലിനും നിറയെ പച്ച കുത്തിയിട്ടുണ്ട്  അതിനാല്‍ ആഭാഗം ഒന്നും ചെയ്തില്ല. തലമുടി ചീകിയൊതുക്കാന്‍ ശ്രമിച്ചപ്പോള്‍ താല്‍പര്യക്കുറവ്  കാണിച്ചു.അത് ഡീഗോയുടെ ഇഷ്ടത്തിന് വിട്ടു.  ഇരുപത് മിനുട്ടാണ് മേക്കപ്പിനായി എടുത്തസമയം. മേക്കപ്പ് പൂര്‍ണ്ണമായപ്പോള്‍ മാറഡോണ കുറച്ചുനേരം കണ്ണാടിയില്‍ നോക്കി തൃപ്തി വരുത്തിയശേഷം സന്തോഷത്തോടെ ചിരിച്ചുകൊണ്ടു രണ്ടുപേരെയും  പ്രത്യേക ശബ്ദത്തില്‍    കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു. 'നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുണ്ടെണ്ടെങ്കിലും മാറഡോണയെപ്പോലൊരു ലോകോത്തര താരം കണ്മുന്നില്‍ വന്നപ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയിലായിരുന്നു ഞങ്ങള്‍. ഒരു നോക്കുകാണാന്‍ ലോകം മുഴുവന്‍ കൊതിക്കുന്ന ഇതിഹാസ താരത്തിന്റെ മുഖം മിനുക്കാന്‍ ലഭിച്ച അപൂര്‍വ്വ സൗഭാഗ്യത്തിന്റെ നിമിഷം.  ഇത് ശരിക്കും ഒരു ദൈവനിയോഗം തന്നെയാണ്' - പ്രജിത്തും ഷാജിയും പറയുന്നു. ചെമ്മണ്ണൂരിന്റെ അഞ്ച് സംരംഭങ്ങള്‍ക്കാണ് മാറഡോണ അഭിനയിച്ചത്.അഞ്ചിനും കൂടി ഒറ്റ മേക്കപ്പാണ് ചെയ്തത്.ഒരു മണിക്കൂറാണ് ചിത്രീകരണം  നടന്നത്. വസ്ത്രം അണിയിക്കലും സാധാരണ മേക്കപ്പ്മാന്മാരാണ് ചെയ്യാറ്. പക്ഷെ ബോബി ചെമ്മണ്ണൂരിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഡീഗോയെ കസവ് മുണ്ടുടുപ്പിച്ചതും, അതുമാറ്റി ഫുട്‌ബോള്‍ ജേഴ്‌സി അണിയിച്ചതും ബോബി തന്നെ.
   ഗ്രാഫിക്ക് ഡിസൈനിംഗ് രംഗത്ത് പ്രജിത്ത് നിരവധി പരസ്യ ചിത്രങ്ങളുടെ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്  സിനിമ, നാടകം, നൃത്തം, എന്നിവയിലും കലാസംവിധായകനായ പ്രജിത്ത് നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. മലബാറിലെ പല സ്വകാര്യ കമ്പനികളുടെയും എംബ്ലം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. മനേല ഗ്രാഫിക്‌സ് ഡിസൈനിംഗ് സെന്റര്‍ ഉടമയായ ടി. പി. പ്രജിത്ത് 'മാതൃഭൂമി'യുടെ ചെറുവാഞ്ചേരി ലേഖകനുമാണ്.
    പട്ടണം റഷീദിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും, വിദേശത്തുമുള്ള മേക്കപ്പ്മാന്മാരെ അണിനിരത്തി കൊച്ചിയില്‍ സംഘടിപ്പിച്ച 'പട്ടണം ഡിസൈനറി ഷോ' യില്‍ സീനിയര്‍ മാക്കപ്പ് അസിസ്റ്റന്റായിരുന്നു ഷാജി മാലൂര്‍. വര്‍ഷങ്ങളായി മേക്കപ്പ് രംഗത്തുള്ള    ഷാജി. അറിയപ്പെടുന്ന ഫ്രീലാന്റ് ഫോട്ടോ ഗ്രാഫര്‍കൂടിയാണ്.
     സുരക്ഷാസംവിധാനത്തിന്റെ കര്‍ക്കശ നടപടി കാരണം ഓട്ടോഗ്രാഫ് വാങ്ങിക്കാനോ, ഇതിഹാസതാരത്തിന്റെ  കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുവാനോ കഴിയാത്തതിന്റെ ദു:ഖത്തിലാണ് ഇരുവരും. എങ്കിലും കലാജീവിതത്തിന് കിട്ടിയ വലിയൊരംഗീകാരമായി ഇരുവരും അഭിമാനിക്കുന്നു.