Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, ഡിസംബർ 28, 2012

കെ . ദാമോദരന്‍ മാസ്റ്റര്‍


     വിരൽത്തുമ്പിൽ ലോക വിവരം അറിയാൻ കഴിയുന്ന ഇക്കാലത്ത്   പ്രപഞ്ചത്തിന്റെ ഓരോ മുക്കിലും, മൂലയിലും നടക്കുന്ന സംഭവ വികാസങ്ങൾ ആൽബ രൂപത്തിൽ തലമുറകൾക്കായി ഒരുക്കിവെച്ച് യാത്ര പോയ  ഗുരുശ്രേഷ്ഠനാണ്   കതിരൂരിലെ മുരിക്കോളി വീട്ടിൽ കെ. ദാമോദരൻ മാസ്റ്റർ.
     പത്രങ്ങളിലും, ആനുകാലികങ്ങളിലും വരുന്ന ഓരോ സംഭവങ്ങളും,വിഷയങ്ങളും സസൂക്ഷ്മം പഠിച്ചും,നിരീക്ഷിച്ചും അതുമായി
ബന്ധപ്പെട്ട കാര്യങ്ങൾ കിട്ടാവുന്നിടത്തുനിന്നൊക്കെ ശേഖരിച്ച് ആൽബം നിർമ്മിക്കുക എന്നതാണ്  മാഷുടെ ശൈലി. ഗാന്ധിജി,  ശ്രീ നാരായണ ഗുരു, തെയ്യങ്ങൾ വരവായി,തുലാം പത്ത് , സുഭാഷ് ചന്ദ്രബോസ് ,കലാരേഖ, ലോക കപ്പ്, പോലീസ്, ഭാഷ, പട്ടിണി, വാർധക്യം, പ്രപഞ്ച രഹസ്യം,ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യചരിത്രം, സ്‌പോർട്‌സ്, സംഗീതം, സാഹിത്യം,സാംസ്‌കാരിക നായകന്മാർ  തുടങ്ങി നാൽപതോളം വിഷയങ്ങളിൽ 1000 ൽ പരം ആൽബങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ചിത്രങ്ങൾ ലഭിച്ചില്ലങ്കിൽ ചിതകരന്മാരോട് പറഞ്ഞ് ചിതങ്ങൾ വരപ്പിച്ച് അവ ആൽബത്തിൽ ഒട്ടിച്ചു വെയ്ക്കും. ആൽബത്തിന് കട്ടിയേറിയ പുറംചട്ട
നിർമ്മിക്കുന്നതിനു മാത്രമാണ് പുറത്തുള്ള മറ്റാരെയെങ്കിലും ഏൽപിക്കുന്നത്. അതുവരെയുള്ള മുഴുവൻ കാര്യങ്ങളും മാഷ് ഒറ്റയ്ക്കാണ് ചെയ്യുക.
     ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 1857 മുതൽ 1947 വരെയുള്ള കാലഘട്ടങ്ങളിലെ 300 പ്രധാന സംഭവങ്ങൾ ചിത്രങ്ങളും,കുറിപ്പുകളുമായി വലിയ ചാർട്ടുകളിലാണ്  ഒരുക്കിയിട്ടുള്ളത്. ഇത് വിദ്യാഭ്യാസ പ്രവർത്തന ഭാഗമായി   കണ്ണൂർ ജില്ലക്ക് അകത്തും, പുറത്തുമുള്ള നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടണ്ട് ഇതു കൊണ്ടണ്ട് പോകുന്ന സ്ഥലങ്ങളിലൊക്കെ മാഷും കൂടെപോയി അവയുടെ പ്രാധാന്യങ്ങൾ പറഞ്ഞുകൊടുക്കും. വിദ്യാർത്ഥികൾക്കും, സാധാരണക്കാരനും സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന്യവും, വ്യാപ്തിയും മനസ്സിലാക്കിക്കൊടുക്കുക
എന്നതായിരുന്നു മാഷുടെ ലക്ഷ്യം.ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച അരുവിപ്പുറം മുതൽ ഓംങ്കാരേശ്വരി വരെയുള്ള ക്ഷേത്രങ്ങളുടെ ചിത്രവും,  ചരിത്രവും, അനുബന്ധ കാര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടണ്ടുള്ള 216 വലിയ ചാർട്ടുകൾ അതിനായി നിർമ്മിച്ച ഒരു പെട്ടിയിലാണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്. .   500ൽ പരം പുസ്തങ്ങളുടെ  ലൈബ്രറി വീട്ടിൽ സ്വന്തമായിട്ടുണ്ടണ്ട് .അതിൽ അപൂർവ്വങ്ങളായ പുസ്തകങ്ങളും ഉൾപ്പെടും.  'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ  വളരെ പഴയ  ലക്കം മുതൽ ഏറ്റവും  പുതിയതു വരെയുള്ളവ  മാഷുടെ ശേഖരത്തിലുണ്ടണ്ട്
     കതിരൂർ ഗവ. ഹൈസ്‌കൂളിൽ പഠിക്കുകയും, പിന്നീട് 28 വർഷക്കാലം അവിടെ സാമൂഹികശാസ്ത്ര അദ്ധ്യാപകനായും പ്രവർത്തിച്ചു.സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്തും, വിരമിച്ചശേഷവും സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളിലും, പാഠ്യവിഷയങ്ങളിലും മാസ്റ്റരുടെ ശ്രദ്ധ പതിഞ്ഞിരുന്നു. അതിനുള്ള തെളിവാണ് 1982 മുതൽ    വിശ്വേശ്വരയ്യ ദേശീയ ശാസ്ത്ര സെമിനാറിൽ നിരവധി തവണ സംസ്ഥാന  ദേശീയ അവാർഡുകൾഇവിടുത്തെ വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാൻ കഴിഞ്ഞത്. അതിന് വിദ്യാർത്ഥികളെ സജ്ജമാകുന്നതിനു പിന്നിൽ കഠിന പ്രവർത്തനം ദാമോദരൻ മാസ്റ്റരുടെതാണ്.അതിനൊക്കെ മാഷ് തയ്യാറാക്കിയ ആൽബങ്ങൾ ഏറെ പ്രയോജനപ്പെടാറുമുണ്ടണ്ട്.പാഠ്യ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ കാണിച്ച് പഠിപ്പിക്കണമെന്നാശയം സർക്കാർ പ്രാവർത്തികമാക്കുന്നതിന് ഏറെക്കാലം മുന്നെ ദാമോദരൻ മാസ്റ്റർ അത്തരത്തിലാണ് പഠിപ്പിച്ചതെന്നും, അത് സഹപ്രവർത്തകരായ മറ്റ് അദ്ധ്യാപകർക്ക് മാതൃകയായിട്ടുണ്ടെണ്ടന്നും സഹപ്രവർത്തകനും, ദേശീയ അദ്ധ്യാപക ജേതാവുമായ കെ. എം. ശിവകൃഷ്ണൻ പറഞ്ഞു.   
     ഒരു വർഷം മുന്നെ സംസാരശേഷി നഷ്ടപ്പെടുകയും,ശാരീരിക അസ്വാസ്ഥ്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ ആൽബ നിർമ്മാണത്തിൽ നിന്ന് കുറേ പിന്നാക്കം പോയതെങ്കിലും ക്ഷീണത്തിന് അൽപം ആശ്വാസം തോന്നുമ്പോൾ ദിനപത്രങ്ങളിൽ നിന്നും പ്രധാന വാർത്തകൾ മുറിച്ചുവെയ്ക്കും. കതിരൂരിൽ ആയുർവേദ ആസ്പത്രിക്ക് സ്വന്തമായി കെട്ടിടം പണിയാനായി    മാഷടക്കമുള്ള മുരിക്കോളി കുടുംബാംഗങ്ങളാണ് കതിരൂർ പോലീസ് സ്റ്റേഷന് സമീപത്തെ 28 സെന്റ് സ്ഥലം സൗജന്യമായി സർക്കാറിന് നൽകിയത് അടുത്തിടെയാണ്.
     പഠിപ്പിൽ മുന്നോക്കവും, സാമ്പത്തികമായി പിന്നാക്കവും നിൽക്കുന്ന നിരവധി വിദ്യാർത്ഥികളെ മാഷ് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടണ്ട്.  പക്ഷെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഉറക്കെ പറയാനോ, പത്രമാധ്യമങ്ങളിൽ വരാനോ മാഷ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് മാഷുടെ പ്രവർത്തനങ്ങളെക്കുറിച്ച് പുറം ലോകം അറിയാതെ പോയത്. മരണാനന്തരം    ഇരു കണ്ണുകളും ദാനം ചെയ്താണ് 2012 ഡിസംബർ 21 ന്  എഴുപത്തിയഞ്ചാം വയസ്സിൽ മാഷ് ഈ ലോകത്തോട് വിടപറഞ്ഞത്.
     'ഇന്നത്തെ സംഭവങ്ങൾ നാളത്തെ ചരിത്രമാവും' എന്ന ആശയം   അന്വർത്ഥമാക്കിക്കൊണ്ടണ്ട് മാഷ് നിർമ്മിച്ച ആൽബങ്ങളും, വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും 'കെ. ഡി. റഫറൻസ് കേന്ദ്രം' എന്ന പേരിൽ മുരിക്കോളി വീട്ടുമുറ്റത്ത്  എല്ലാവിധ  സജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രം എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കാൻ  ബന്ധുക്കൾ തീരുമാനിച്ചു. അതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു
 ഫോട്ടോ : പ്രജിത്ത് തെരൂര്‍
(2013 ജനവരി 8 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

3 അഭിപ്രായങ്ങൾ:

 1. അദ്ധ്യാപകലോകത്തിന് ഒരു തീരാനഷ്ടം
  അറിവ് മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച
  മാതൃകാ ഗുരുശ്രേഷ്ഠനെ
  ഇപ്പോഴെങ്കിലും ?
  പുറം ലോകത്തിന് പരിചയപ്പെടുത്തിയതിന്
  നന്ദി...!
  രജിത്ത് വേങ്ങാട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ ശക്തി

   ഇല്ലാതാക്കൂ