Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, മാർച്ച് 27, 2013

yatheendranയതീന്ദ്രന്‍ എന്ന തൊണ്ട തൊഴിലാളി

     ശബ്ദമാധുര്യം കൊണ്ടണ്ടും പ്രത്യേക ശൈലീകൃത അവതരണം കൊണ്ടും ഏതുസദസ്സിനെയും സ്തബ്ധമാക്കുന്ന മാന്ത്രിക വിദ്യയുമായി എ. യതീന്ദ്രന്‍ എന്ന യതീന്ദ്രന്‍മാസ്റ്റര്‍ അരങ്ങിലെത്തിയിട്ട് നാല് പതീറ്റാണ്ടണ്ടിനോടടുക്കുന്നു  . പിണറായിലെ  മഠത്തില്‍ വീട്ടില്‍ യതീന്ദ്രന്‍ കൈവെക്കാത്ത കലാരംഗങ്ങളില്ലങ്കിലും തന്റെവേറിട്ട ശബ്ദഗരിമ കലാസ്വാദകര്‍ സ്വീകരിച്ചതോടെ ശബ്ദകലയാണ് തന്റെതെന്ന് തിരിച്ചറിയുകയാണദ്ദേഹം. തുടക്കത്തില്‍ ഈ രംഗത്ത് കലാകാരന്മാര്‍ വിരളമായതും അനുഗ്രഹമായി.  'തൊണ്ടത്തൊഴിലാളി'എന്ന് സ്വയം പരിഹസിക്കുന്ന യതീന്ദ്രന്‍ മാസ്റ്റര്‍ ജീവിതം കരുപ്പിടിപ്പിച്ചതും ഈ ശബ്ദ മാന്ത്രികതകൊണ്ടണ്ടുതന്നെ.
 യതീന്ദ്രന്‍ മാസ്റ്റര്‍ 
കതിരൂര്‍ പ്രകാശ് സ്റ്റുഡിയോവില്‍ 
ശബ്ദം റെക്കഡ് ചെയ്യുന്നു 
ഫോട്ടൊ : ഗിരീഷ് മക്രേരി 

നാടകകലാകാരന്‍ കാഥികന്‍, അനൗണ്‍സര്‍, മിമിക്രികലാകാരന്‍, സീരിയല്‍ തിരക്കഥാകൃത്ത്, ഡബ്ബിങ്ങ്ആര്‍ട്ടിസ്റ്റ്  അദ്ധ്യാപകന്‍, പ്രഭാഷകന്‍,സംഘാടകന്‍  എന്നീ നിലകളിലാണ് പ്രശസ്തനാവുമ്പോഴും ഈഅമ്പത്തിയഞ്ചുകാരന്റെ ശബ്ദം ഇപ്പോഴും  ഘനഗാംഭീര്യമായി മുഴങ്ങുന്നതും കലയോടുള്ള അഭിനിവേശം തന്നെ.  
     പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍ നാടകത്തിന്റെ ഓഡിയേഷന്‍ ടെസ്റ്റ് പാസ്സായി. അക്കാലത്തുതന്നെ തലശ്ശേരിയിലെ ശ്യാം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഫ്രന്‍ഡ്‌സ് ഓര്‍ക്കസ്ട്രയുടെ അനൗണ്‍സറായി സ്റ്റേജിലും പ്രത്യക്ഷപ്പെട്ടു. സ്റ്റേജിലെ ആവേശം രഞ്ജിത്ത് റാം, സി. എന്‍. രാമചന്ദ്രന്‍ എന്നീ കലാകാരന്മാരെ ചേര്‍ത്ത്  യതീന്ദ്രന്‍ 'ട്രിപ്പിള്‍ ലയേണ്‍സ്' എന്ന കേരളത്തിലെ ആദ്യ മിമിക്രി ട്രൂപ്പിന് രൂപം നല്‍കി. ഗാനമേളയുടെ നടുവില്‍ മിമിക്രിയും അവതരിപ്പിച്ചു തുടങ്ങി. ഇത് എറെ ജനശ്രദ്ധ പിടിച്ചുപറ്റി. കോയമ്പത്തൂര്‍ മല്ലിശ്ശേരി ഓര്‍ക്കസ്ട്രയുടെ സ്ഥിരം കോമ്പിയറായ യതീന്ദ്രന്‍ ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, എസ്. ജാനകി, മാധുരി, ജി.വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍,എസ്. പി. ബാലസുബ്രഹ്മണ്യം,മനോ,  തുടങ്ങിയ കേരളത്തിനകത്തും, പുറത്തുമുള്ള  പ്രമുഖരായ സിനിമാ പിന്നണി ഗായകരുടെ ഗാനമേളകളിലൂടെ  കേരളത്തിലും, പുറത്ത് ഗള്‍ഫ് നാടുകളിലുമായി യതീന്ദ്ര ശബ്ദം മുഴങ്ങി. ബഹറൈന്‍, യു. എ. ഇയില്‍പ്പെട്ട ഏഴ് രാജ്യങ്ങള്‍ , ഖത്തര്‍, ഒമാന്‍, കുവൈത്ത്, തുടങ്ങിയ രാജ്യങ്ങളില്‍ ഒട്ടേറെത്തവണ യതീന്ദ്രന്‍ മാസ്റ്റര്‍ ശബ്ദയാത്ര ചെയ്തു.
      1975ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആവര്‍ഷം കോഴിക്കോട് സര്‍വ്വകലാശാല കലോത്സവത്തില്‍ മിമിക്രി, മോണോ ആക്ട് , കഥാപ്രസംഗം,ഹിന്ദി പ്രസംഗം, ഓട്ടന്‍തുള്ളല്‍, മലയാളം പ്രസംഗം , ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയതോടെ അക്കാദമിക്ക് തലതിലും യതീന്ദ്ര ശബ്ദം അറിയപ്പെട്ടു. 1984ല്‍ ആദ്യമായി നടന്ന സംസ്ഥാന യുവജനമേളയില്‍ കലാവിഭാഗമത്സരത്തില്‍ വ്യക്തിഗതാചാമ്പ്യനായതോടെ ഒട്ടേറെ കലാകാരകൂട്ടുകെട്ടുകള്‍ക്കും വഴിതെളിയിച്ചു. ഏറണാകുളം മേനോനുമായുള്ള ബന്ധം നാടക പ്രവര്‍ത്തനവുമായി ഇടപഴകാന്‍ സാധിച്ചു.
     1977ല്‍ പാനൂരില്‍ വന്ദന ട്യൂട്ടോറിയല്‍ കോളജ് ആരംഭിച്ചു. കോളജില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിക്കുന്നതിനിടെ നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തി. 1981 ല്‍ വള്ള്യായി സമദര്‍ശിനി വായനശാല വാര്‍ഷികത്തിന്  പ്രസംഗിക്കാന്‍ വിളിച്ചു.പ്രസംഗം കഴിഞ്ഞശേഷം ക്ഷണിച്ച സുഹൃത്തിനോട് തമാശയായി പറഞ്ഞു അടുത്ത വാര്‍ഷികത്തിന് ഞാനൊരു കഥാപ്രസംഗം നടത്തിത്തരാമെന്ന് , ഇത് ഓര്‍ത്തുവെച്ചസുഹൃത്ത് 1982ലെ വാര്‍ഷികത്തിന് യതീന്ദ്രന്റെ കഥാപ്രസംഗം ഉണ്ടണ്ടായിരിക്കുമെന്ന് നോട്ടീസില്‍ അച്ചടിച്ചു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ട് കഴിയാതായപ്പോള്‍  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'നിണമണിഞ്ഞ ചെമ്പല്‍'എന്ന കഥ പരിപാടിയുടെ ഒരുദിവസം മുന്നെ കഥാപ്രസംഗരൂപത്തിലാക്കി.എഴുതിപ്പഠിച്ചു. പിറ്റേദിവസം അവതരിപ്പിച്ചു. അന്ന് കഥാപ്രസംഗത്തിന് ഗിറ്റാര്‍  വായിച്ചത് അടുത്ത സുഹൃത്തായ ഇന്നത്തെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേഷ് നാരായണ്‍. പിന്നെ തിരിഞ്ഞുനോക്കേണ്ടണ്ടി വന്നില്ല 200 വേദികളില്‍ നിണമണിഞ്ഞ ചെമ്പല്‍ അവതരിപ്പിച്ചു. ശില്‍പി, കര്‍ണ്ണന്‍, യയാതി തുടങ്ങിയ കഥകള്‍ 1000ല്‍ പരം വേദികളില്‍ അവതരിപ്പിച്ചു. എല്ലാറ്റിനും സംഗീതം പകര്‍ന്നതും പക്കമേളം ഒരുക്കിയതും രമേഷ് നാരായണനും, സഹോദരന്‍ രാധാകൃഷ്ണനും.(മുന്‍ഷി ഫെയിം ) കുഞ്ഞാലി മരയ്ക്കാര്‍, കസസുല്‍ അബിയയിലെ കഥകള്‍, ഉമര്‍ബിന്‍ ഖത്താബ്, തുടങ്ങിയ മുസ്ലീം കഥകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. പ്രഗത്ഭ സംഗീതഞ്ജന്‍ ചാന്ദ്പാഷയാണ് സംഗീതം നല്‍കിയത്.
   ഒരിക്കല്‍ ശിവഗിരിയില്‍ ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള കഥപറയാന്‍ രാവിലെ തീവണ്ടണ്ടി കയറി. കൂടെ രമേശ് നാരായണനും, രാധാകൃഷ്ണനുമുണ്ടണ്ട്  വണ്ടണ്ടിയില്‍ നിന്ന് യതീന്ദ്രന്‍ വരികളെഴുതി. രമേശ് ഈണമിട്ടു. വൈകുന്നേരം വേദിയില്‍ അവതരിപ്പിച്ചു. ഒരു
ദിവസംകൊണ്ടണ്ട് എഴുതി അവതരിപ്പിച്ചതാണെന്ന് അറിഞ്ഞ് അത്ഭുതം കൊണ്ടണ്ട് അന്ന് രാവിലെ അതേ വേദിയില്‍ കഥപറഞ്ഞ കഥാപ്രസംഗകുലപതി സാംബശിവന്‍ യതീന്ദ്രനെ കെട്ടിപ്പിടിച്ച്  അഭിനന്ദിച്ചത് ഇന്നും മായാത്ത അംഗീകാരമായി യതീന്ദ്രന്‍ മാസ്റ്റര്‍ സ്മരിക്കുന്നു. അവതരിപ്പിച്ച എല്ലാ കഥകളും ഒരു ദിവസം കൊണ്ടണ്ട് എഴുതി അവതരിപ്പിച്ചതാണെന്നുള്ള പ്രത്യേകതയും മാസ്റ്റര്‍ക്ക് സ്വന്തം.
     ആകാശവാണിയില്‍ ബി ഹൈ ആര്‍ട്ടിസ്റ്റായ യതീന്ദ്രന്‍ കുതിരവട്ടം പപ്പു, ഖാന്‍കാവില്‍ കുഞ്ഞാണ്ടി, പി. കെ. രാഘവന്‍ മാസ്റ്റര്‍, കുഞ്ഞാവ, കോഴിക്കോട് ശാന്താദേവി എന്നിവരുമൊത്ത് നിരവധി റേഡിയോ നാടകങ്ങളിലും, സ്റ്റേജ് നാടകങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട്.. .കൂത്തുപറമ്പ് സി. കെ. ജി. തിയേറ്ററിലെ എം. കെ. സിദ്ദിഖ് ഭായുമായുള്ള ബന്ധം നാടകവുമായി കൂടുതല്‍ അടുക്കാന്‍ കാരണമായി.  
     സിനിമക്കും, സീരിയലിനും ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. അഞ്ച് സീരിയലിന് തിരകഥയും എഴുതിയിട്ടുണ്ടണ്ട് .  100ല്‍ പരം നാടകങ്ങള്‍ സംവിധാനം ചെയ്ത യതീന്ദ്രന് 1988ല്‍ കോഴിക്കോട് നടന്ന അഖില കേരളാ നാടക മത്സരത്തില്‍ മികച്ച നാടക സംവിധായകന്‍ എന്ന അവാര്‍ഡും ലഭിച്ചു.  യൂണിവേഴ്‌സിറ്റിയിലെ നാടകമത്സരത്തില്‍ എന്‍. എന്‍. പിള്ളയുടെ 'അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള  പുരസ്‌കാരവും ലഭിച്ചിട്ടുണ്ടണ്ട്.  2007 ല്‍ കണ്ണൂര്‍ ചിരിയരങ്ങിന്റെ സഞ്ജയന്‍ അവാര്‍ഡും യതീന്ദ്രന്‍ മാസ്റ്ററെ തേടിയെത്തി. 
     90ല്‍ ഉത്തരമലബാറിലെ പരസ്യപ്രക്ഷേപണത്തിനും, യതീന്ദ്രന്‍ മാസ്റ്റരുടെ വരവോടെ പുതിയ മാനം കൈവന്നു. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത റേഡിയോ, വാഹന വാണിജ്യ പരസ്യങ്ങളിലും ഒഴിച്ചുകൂടാന്‍പറ്റാത്ത ശബ്ദമായിമാറി. ഇപ്പോള്‍ റിക്കാഡിംഗ് രീതിയിലാണ് പരസ്യപ്രക്ഷേപണം. പരസ്യ വാചകങ്ങളില്‍ സാഹിത്യത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്തുചെയ്യുന്ന രീതിയും യതീന്ദ്രന്‍ തുടക്കമിട്ടു. 1974 ല്‍ അണ്ടണ്ടലൂര്‍ കാവിലെ ഉത്സവത്തിന് ആദ്യമായി ടേപ്പ് റിക്കാര്‍ഡറില്‍ റിക്കോര്‍ഡ് ചെയ്ത് മൈക്കിലൂടെ വന്ന പരസ്യവാചകങ്ങള്‍ ഭക്തര്‍ക്ക് പുത്തനനുഭവമായി മാറി. ഇതിലൂടെ ഉത്തരമലബാറിലെ ഉത്സവങ്ങളെ അതിന്റെ പാരമ്യത്തിലെത്തിക്കാന്‍ യതീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിവെച്ച പരസ്യ പ്രക്ഷേപണത്തിനു കഴിഞ്ഞു. എല്ലാ തിരഞ്ഞെടുപ്പുകളിലും യതീന്ദ്രന്‍ മാസ്റ്റരുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നത് പതിവാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ , കെ. സുധാകരന്‍, പി. കെ. കുഞ്ഞാലിക്കുട്ടി. പി. വി. ഗംഗാധരന്‍ തുടങ്ങി കേരളത്തിലെ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി മാസ്റ്റര്‍ രാഷ്ട്രീയം നോക്കാതെ ശബ്ദം നല്‍കിയിട്ടുണ്ടണ്ട്.
     സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ യതീന്ദ്രനെ അച്ഛന്‍ മാണിയത്ത് കുഞ്ഞമ്പു മാസ്റ്റര്‍ വീട്ടു വരാന്തയിലിരുത്തി ഉറക്കെ പത്രം വായിപ്പിക്കുമായിരുന്നു. വായിക്കുമ്പോഴുണ്ടണ്ടാകുന്ന തെറ്റ് അച്ഛന്‍ തിരുത്തിക്കൊടുക്കുകയും വായനയില്‍ അക്ഷരസ്ഫുടതയും ഒരു പ്രത്യേക ശൈലിയും കൈവരികയും ചെയ്തു. ഈ വായന സാഹിത്യത്തിലേക്കും തല്പരനാക്കി. മറ്റുകുട്ടികള്‍ കളിക്കുമ്പോള്‍ മാവിന്‍കൊമ്പിലിരുന്ന് കളിയുടെ കമന്‍ട്രി പറയുക യതീന്ദ്രന്റെ ഹോബിയായിരുന്നു. അത് പിന്നീട് അനൗണ്‍സ്‌മെന്റ്  രംഗത്ത് അനുഗ്രഹമായി. അമ്മ ദേവിയാണ് മകന്റെ കലാവാസനകളെ കൂടുതല്‍ പ്രോത്സാഹനം നല്‍കിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി യതീന്ദ്രന്‍ വിദേശത്തെ ഒരു എഫ് എം റേഡിയോവില്‍ പ്രോഗ്രാം അനൌണ്‍സറായി ജോലി ചെയ്യുകയാണ്.
      കൊയിലാണ്ടണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക വി. വിനീതയാണ് ഭാര്യ. മക്കള്‍: രാജരാജേശ്വരി, ദേവക് സിദ്ധാര്‍ത്ഥ്