Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ജൂൺ 30, 2014

ലില്ലിക്ക് സര്‍ക്കസ് കുടുംബകാര്യം


ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന്  അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി എന്ന 76 കാരി.പതിനൊന്നാം വയസ്സിലാണ് നേപ്പാളുകാരിയായ  ലില്ലി തമ്പിലെത്തുന്നത്. സര്‍ക്കസ്  കലാകാരനായ തലശ്ശേരി  സ്വദേശി ആവിക്കല്‍ വിജയനെ വിവാഹം ചെയ്തതോടെ പിന്നെ നാലു പതീറ്റാണ്ടോളം കുടുംബസമേതം സര്‍ക്കസ് കൂടാരത്തിലായി ജീവിതം. 
ലില്ലിയും, ഭര്‍ത്താവ് വിജയനും
മകന്‍ പ്രദീപും ഹിന്ദി താരം
ധര്‍മ്മേന്ദ്രയോടൊപ്പം
    ബീഹാറിലെ ബാറാബക്കിയില്‍ പഞ്ചസാര കമ്പനിയിലായിരുന്നു ലില്ലിയുടെ അച്ഛന് ജോലി. അച്ഛനും, അമ്മയും ഉള്‍പ്പെടുന്ന കുടുംബം കമ്പനിക്ക് സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത് ഇതിനിടയില്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. ഈ ജീവിതം ലില്ലിക്ക് ഏറെ വിഷമതകള്‍ സൃഷ്ടിച്ചു. ലില്ലിയുടെ വിഷമം കണ്ട് അമ്മാവന്‍ മറാഠിയുടെ ഉടമസ്ഥതയിലുള്ള സര്‍ക്കസില്‍ ചേര്‍ത്തു.സര്‍ക്കസ് ഏറെ ഇഷ്ടപ്പെട്ട ലില്ലി സൈക്കിളിങ്ങ്, സ്റ്റാന്‍ഡിങ്ങ് വയര്‍, തുടങ്ങിയ സാഹസിക പ്രകടനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി കാണികളുടെ ഹരമായി മാറി. 
     ജമിനി സര്‍ക്കസില്‍ ചേരുകയും, അവിടെ റിങ്ങ് മാസ്റ്ററായിരുന്ന വിജയനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു. സര്‍ക്കസ് കൂടാരം കതിര്‍ മണ്ഡപമാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. മക്കള്‍ പിറന്നതും കൂടാരത്തില്‍ വെച്ചു തന്നെ . മൂത്തമകള്‍ ലതയെ സര്‍ക്കസ് ഉടമ പഠിപ്പിച്ച് നേഴ്‌സാക്കി. ലതയിപ്പോള്‍ യു. എസിലാണ് ജോലിചെയ്യുന്നത്. മറ്റ്  മക്കളായ പ്രദീപ്, ലളിത, പവിത്രന്‍, സുനിത, എന്നിവര്‍ മികച്ച സര്‍ക്കസ് കലാകാരന്മാരായി മാറി. ലതയും സുനിതയും സര്‍ക്കസ് കൂടാരത്തിന് പുറത്തുള്ള വരെ വിവാഹം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കൂടാരത്തില്‍ നിന്നുള്ളവരെ തന്നെ കണ്ടെത്തി. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതോടെ ലില്ലിയും, വിജയനും സര്‍ക്കസ് ജീവിതത്തോട് വിടപറഞ്ഞു നാട്ടില്‍ താമസം തുടങ്ങി.  വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ മരണപ്പെട്ടു. 
     പവിത്രനൊഴിച്ച് മറ്റെല്ലാമക്കളും സര്‍ക്കസില്‍ നിന്ന് വിട്ടുപോന്നു. പവിത്രന്‍ ഏഷ്യയിലെ മികച്ച മൃഗ പരിശീലകനായി ഇപ്പോഴും സര്‍ക്കസില്‍ തുടരുന്നു. ലില്ലി സര്‍ക്കസ് കലയ്ക്ക് ചെയ്ത സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കസ് അക്കാദമി ആദരിച്ചിരുന്നു. 

(2014മെയ് 27ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത)

തിങ്കളാഴ്‌ച, ജൂൺ 23, 2014

ഊടും പാവുമാവുന്ന കതിരൂരിലെ ചിത്രകലയും നെയ്ത്തും


ചിത്രകലാഗ്രാമമെന്ന് പേരുകേട്ട കതിരൂരിന്റെ നെയ്ത്ത് പാരമ്പര്യവും മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു. തരുവണത്തെരു പ്രദേശത്തെ നെയ്ത്തു തൊഴിലാളികള്‍ നെയ്‌തെടുത്ത ഡിസൈനുകളില്‍ ചിത്രകലയും നെയ്ത്തും കൈകോര്‍ക്കുന്നവയാണ്. ഈ ഡിസൈനുകളല്ലാം കടല്‍കടന്ന് വിദേശത്ത്
എത്തിയവയാണ്. ഓരോ നെയത്തുകാരന്റെയുമുള്ളില്‍ ചിത്രകലയുടെ സാന്നിധ്യമുണ്ടെന്ന് വിളിച്ചോതുന്നവയാണ് അമൂര്‍ത്തങ്ങളായ ഈ ഡിസൈനുകള്‍.      മേശവിരി മുതല്‍ എയര്‍ക്രാഫ്റ്റ് ഫര്‍ണ്ണിഷിങ്ങ് വരെയും തൂവാല മുതല്‍ ഫാഷന്‍ വസ്ത്രങ്ങള്‍ വരേയുമുള്ള ഉത്പന്നങ്ങള്‍ തരുവണത്തരുവില്‍ നിന്ന് കയറ്റിയയക്കുന്നുണ്ട്.വിദേശവിപണിയില്‍ വിറ്റഴിക്കുമ്പോഴും സ്വദേശത്തുകാര്‍ക്ക് ഇവ കണ്ടാസ്വദിക്കാനുള്ള മാര്‍ഗ്ഗമില്ല.അതിനാല്‍ വരും
തലമുറയ്ക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ തരുവണത്തെരുവിലെ സര്‍ഗ സാംസ്‌കാരിക വേദി 'ഊടും പാവും' എന്ന പേരില്‍ തുണികളുടെ ദൃശ്യവിസ്മയം സൂക്ഷിച്ചിട്ടുണ്ട്.
     ഓരോ തുണിയും എ-ത്രി അളവില്‍ ചട്ടയിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോന്നിനും അനുയോജ്യമായ തലക്കെട്ടുകളും അടിക്കുറിപ്പുകളും നല്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ശേഖരം കേരളത്തില്‍ അപൂര്‍വ്വമാണെന്ന് പശസ്ത ചിത്രകാരന്‍ കെ.എം.ശിവകൃഷ്ണന്‍ പറഞ്ഞു.തരുവണത്തെരുവില്‍ ജീവിക്കുന്നവരും, മണ്‍മറഞ്ഞവരുമായ 60 നെയ്ത്ത് തൊഴിലാളികലുടെ പേരും, കൈത്തറി തുണിത്തരങ്ങളുടെ ചരിത്രവും ഒപ്പം സൂക്ഷിച്ചിട്ടുണ്ട്. 
 


 കുറിപ്പ് : 2009 മെയ് 27 ബുധനാഴ്ച തുണികളുടെ ദൃശ്യവിസ്മയം 'ഊടും പാവും'  എന്ന പേരില്‍  കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടന്നിരുന്നു. തരുവണത്തെരുവിലെ ഏറ്റവും പ്രായം ചെന്ന നൂല്‍ചുറ്റ് തൊഴിലാളിയും,  75 കാരിയുമായ ഏറന്‍ പാറുവാണ് ഉദ്ഘാടനം ചെയ്തത്.
 അവലംബം : 2009 മെയ് 27 ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

തിങ്കളാഴ്‌ച, ജൂൺ 02, 2014

Talent Hunt @ Kadirurകായിക രംഗത്ത് കുതിക്കാന്‍
 ടാലന്റ് ഹണ്ട്
 രോഗത്തിനും, മയക്കുമരുന്നിനും, അടിമപ്പെടാതെ സ്പോര്‍ട്സിലൂടെ പുതുതലമുറയ്ക്ക് പുതുസംസ്കാരം എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് ‘ടാലന്റ് ഹണ്ട് ’പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. 2013 സപ്തംബര്‍ മാസത്തിലാണ് പി. ടി. എ. ഇത്തരമൊരാശയം മുന്നോട്ട് വെച്ചത്. ഇതിന് അദ്ധ്യാപകരുടെയും , കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ 109 കുട്ടികള്‍ക്കാണ് ആദ്യഘട്ടമെന്നനിലയില്‍ ദിവസവും രാവിലെ  5.30 മുതല്‍ എട്ട് മണിവരെ പരിശീലനം നല്കുന്നത്.
കായിക പരിശീലനത്തിനായി കതിരൂര്‍ സ്കൂള്‍ ഗ്രൌഡിലെത്തുന്ന കുട്ടികള്‍  Photo : Prajith Therur
     2013 ആഗസ്ത് 29 ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ. പി. തോമസ് മാസ്റ്റരാണ് ടാലന്റ് ഹണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ അവരുടെ പിറന്നാള്‍ ദിനത്തില്‍ സഹപഠികള്‍ക്ക് മധുരം നല്കുന്നതിനു പകരം സ്പോര്‍ട്സ് കിറ്റ് വിദ്യാലയത്തില്‍ നല്‍കണം. ഇങ്ങനെ നല്കുന്ന കുട്ടികളെ അന്ന് അദ്ധ്യാപകരും മറ്റും ചേര്‍ന്ന്  അഭിനന്ദിക്കും. ഇത് കുട്ടികളിലും, രക്ഷിതാക്കളിലും ഏറെ താല്പര്യമുണര്‍ത്തി. അതോടെ നിരവധി സ്പോര്‍ട്സ് കിറ്റുകള്‍ സ്കൂളില്‍ ലഭിച്ചു. ട്രാക്ക്സ്യൂട്ട് പ്രഭാതഭക്ഷണം (പാല്‍, മുട്ട, പഴം) എന്നിവ നല്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘടനകളും സഹകരിക്കാമെന്ന് ഉറപ്പ്നല്‍കി. 2014 ജനവരി 26 ന് കായികതാരം ആതിര സുരേന്ദ്രന്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. 
     പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ടാലന്റ് ഹണ്ട് പ്രവര്‍ത്തകരും കനറാ ബാങ്കിന്റെ കതിരൂര്‍ ശാഖയുമായി ബന്ധപ്പെട്ട്  100 സൈക്കിള്‍ പ്രത്യേക പദ്ധതി പ്രകാരം ചുരുങ്ങിയ പലിശ നിരക്കില്‍ കുട്ടികള്‍ക്ക് നല്കി. ‘കുട്ടികളില്‍ സൈക്കില്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുക ഒപ്പം പരിസ്ഥിതി സംരക്ഷണവും’ എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 
     വിശാലമായ രണ്ട് കളിസ്ഥലമാണ് സ്കൂളിനുള്ളത്. ടാലന്റ് ഹണ്ടിന്റെ ഭാഗമായി വോളീബോള്‍, കബഡി, ഹൈജമ്പ്, ലോങ്ജമ്പ്, ഷട്ടില്‍ എന്നീ കോര്‍ട്ടുകള്‍ രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചു. ഇതിന്റെ ഉദ്ഘാടനം കെ. പി. തോമസ്, പി. യു. ചിത്ര, എ. എം. ശ്രീധരന്‍, എന്നിവരാണ് നിര്‍വ്വഹിച്ചത്. ഐ. എം. എ. യുമായി സഹകരിച്ച് ടാലന്റ് ഹണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ മെഡിക്കല്‍ ക്യാമ്പും നടത്തി. ഡോക്ടര്‍മാരായ മധുസൂദനന്‍, വിശ്വനാഥന്‍, പ്രഭ എന്നിവരാണ് നേതൃത്വം നല്കിയത്. 
     ടാലന്റ് ഹണ്ടിന്റെ ചെയര്‍മാന്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. പവിത്രനും, കണ്‍വീനര്‍ ചന്ദ്രന്‍ കക്കോത്തുമാണ്. സി. വി. പ്രദീപന്‍, കെ. പി. ഷിജു, അദ്ധ്യാപകരായ വിജയന്‍ കാരായി, കെ.
കതിരൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് 
കെ. വി. പവിത്രന്‍, പി. ടി. എ. പ്രസിഡന്റ്  
ശ്രീജിത്ത് ചോയന്‍ എന്നിവരോടൊപ്പം 
ടാലന്റ് ഹണ്ട് പ്രവര്‍ത്തകരും, പരിശീലകരും

സദാനന്ദന്‍, പ്രമോദ് എന്നിവരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ജി. രവീന്ദ്രന്‍, മജിലേഷ്, കൊട്ടാരത്തില്‍ രാഘവന്‍, വി. പി പ്രകാശ്, എം. സുധീഷ്, സുനില്‍കുമാര്‍, എം. രാജേഷ്, ഉണ്ണികൃഷ്ണന്‍, പി. എം. മനോജ്, ജി. വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരുന്ന ഐശ്വര്യ, ചൈതന്യ എന്നിവരാണ് പരിശീലകര്‍. ടാലന്റ് ഹണ്ട് 2014 - 15 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിക്കുമെന്ന് പ്രസിഡന്റ് കെ. വി. പവിത്രന്‍ പറഞ്ഞു.

     2014 ലെ വിഷു ദിനത്തില്‍ ടാലന്റ് ഹണ്ടിലെ വിദ്യാര്‍ത്തികളും പ്രവര്‍ത്തകരും വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൂ‍ടാതെ അഞ്ജു ബോബി ജോര്‍ജ്ജുമായി സൌഹൃദം
ടാലന്റ് ഹണ്ട് പ്രവര്‍ത്തകരും, പരിശീലകരും 
അഞ്ജു ബോബി ജോര്‍ജ്ജിനോടൊപ്പം 
പങ്കുവെച്ചു. വോളിബോള്‍ കോച്ച് സണ്ണി തോമസും അഞ്ജുവിനോടൊപ്പമുണ്ടായിരുന്നു. 2014 ഏപ്രില്‍ രണ്ടാം വാരം പി. ടി. ഉഷയുടെ ശിഷ്യയും, നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത അത് ലറ്റും , പി. ടി. ഉഷയുടെ ശിഷ്യയും കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിനിയുമായ സി. ശില്പക്ക് ടാലന്റ് ഹണ്ട് പ്രവര്‍ത്തകര്‍ സ്വീകരണം
പി. ടി. ഉഷയുടെ ശിഷ്യയും കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍
സ്വദേശിനിയുമായ സി. ശില്പക്ക് ടാലന്റ് ഹണ്ട്
പ്രവര്‍ത്തകര്‍ക്ക് വേണ്ടി കതിരൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് കെ. വി പവിത്രന്‍ സ്വീകരിക്കുന്നു
നല്കി. സ്പോര്‍ട്സ് ക്വാട്ടയിലൂടെ 2013 മധ്യത്തോടെ ജോലി ലഭിച്ച ശില്പ എല്‍. ഐ. സി ഓഫീസില്‍ ഉദ്യോഗസ്ഥയാണ്.  

     മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതോടൊപ്പം കതിരൂര്‍ സ്കൂളിലെ വിദ്യാര്‍ഥികളെ വിവിധ സേനകളിലെ തിര്‍ഞ്ഞെടുപ്പുകളില്‍ ഉന്നത വിജയികളാക്കുക എന്ന വലിയൊരു ദീര്‍ഘവീക്ഷണം കൂടി ടാലന്റ് ഹണ്ടിന്റെ പിന്നിലുണ്ടെന്ന് പി. ടി എ പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു.ആദ്യപടിയെന്ന നിലയില്‍ കായിക താല്പര്യമുള്ള പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനത്തോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷക്ക് ആവശ്യമായ ക്ലാസുകളും, ടാലന്റ് ഹണ്ട് പ്രത്യേകം നല്‍കുന്നുണ്ട്.  

 

 2014 ജുണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷഭാഗമായി കതിരൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘ലക്ഷം വൃക്ഷം പദ്ധതി’ ടാലന്റ് ഹണ്ട് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നുകൊണ്ട് നടത്തിയ ചടങ്ങ് യുവജനക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത ഉദ്ഘാടനം ചെയ്യുന്നു.
 

എഴുത്ത് : ജി. വി. രാകേശ്
ഫോട്ടോ : പ്രജിത്ത് തെരൂര്‍  
2014 മെയ് 23 ന് മാതൃഭൂമി കാഴ്ച പ്രസിദ്ധീകരിച്ച ലേഖനം