ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന് അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി എന്ന 76 കാരി.പതിനൊന്നാം വയസ്സിലാണ് നേപ്പാളുകാരിയായ ലില്ലി തമ്പിലെത്തുന്നത്. സര്‍ക്കസ് കലാകാരനായ തലശ്ശേരി സ്വദേശി ആവിക്കല്‍ വിജയനെ വിവാഹം ചെയ്തതോടെ പിന്നെ നാലു പതീറ്റാണ്ടോളം കുടുംബസമേതം സര്‍ക്കസ് കൂടാരത്തിലായി ജീവിതം.
![]() |
ലില്ലിയും, ഭര്‍ത്താവ് വിജയനും മകന്‍ പ്രദീപും ഹിന്ദി താരം ധര്‍മ്മേന്ദ്രയോടൊപ്പം |
ബീഹാറിലെ ബാറാബക്കിയില്‍ പഞ്ചസാര കമ്പനിയിലായിരുന്നു ലില്ലിയുടെ അച്ഛന് ജോലി. അച്ഛനും, അമ്മയും ഉള്‍പ്പെടുന്ന കുടുംബം കമ്പനിക്ക് സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത് ഇതിനിടയില്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. ഈ ജീവിതം ലില്ലിക്ക് ഏറെ വിഷമതകള്‍ സൃഷ്ടിച്ചു. ലില്ലിയുടെ വിഷമം കണ്ട് അമ്മാവന്‍ മറാഠിയുടെ ഉടമസ്ഥതയിലുള്ള സര്‍ക്കസില്‍ ചേര്‍ത്തു.സര്‍ക്കസ് ഏറെ ഇഷ്ടപ്പെട്ട ലില്ലി സൈക്കിളിങ്ങ്, സ്റ്റാന്‍ഡിങ്ങ് വയര്‍, തുടങ്ങിയ സാഹസിക പ്രകടനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി കാണികളുടെ ഹരമായി മാറി.

പവിത്രനൊഴിച്ച് മറ്റെല്ലാമക്കളും സര്‍ക്കസില്‍ നിന്ന് വിട്ടുപോന്നു. പവിത്രന്‍ ഏഷ്യയിലെ മികച്ച മൃഗ പരിശീലകനായി ഇപ്പോഴും സര്‍ക്കസില്‍ തുടരുന്നു. ലില്ലി സര്‍ക്കസ് കലയ്ക്ക് ചെയ്ത സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കസ് അക്കാദമി ആദരിച്ചിരുന്നു.
(2014മെയ് 27ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത)
സര്‍ക്കസ്-കുടുംബം-ജീവിതം
മറുപടിഇല്ലാതാക്കൂനല്ല വാര്‍ത്ത