ചിത്രകലാഗ്രാമമെന്ന് പേരുകേട്ട കതിരൂരിന്റെ നെയ്ത്ത് പാരമ്പര്യവും മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു. തരുവണത്തെരു പ്രദേശത്തെ നെയ്ത്തു തൊഴിലാളികള്‍ നെയ്‌തെടുത്ത ഡിസൈനുകളില്‍ ചിത്രകലയും നെയ്ത്തും കൈകോര്‍ക്കുന്നവയാണ്. ഈ ഡിസൈനുകളല്ലാം കടല്‍കടന്ന് വിദേശത്ത്
എത്തിയവയാണ്. ഓരോ നെയത്തുകാരന്റെയുമുള്ളില്‍ ചിത്രകലയുടെ സാന്നിധ്യമുണ്ടെന്ന് വിളിച്ചോതുന്നവയാണ് അമൂര്‍ത്തങ്ങളായ ഈ ഡിസൈനുകള്‍. മേശവിരി മുതല്‍ എയര്‍ക്രാഫ്റ്റ് ഫര്‍ണ്ണിഷിങ്ങ് വരെയും തൂവാല മുതല്‍ ഫാഷന്‍ വസ്ത്രങ്ങള്‍ വരേയുമുള്ള ഉത്പന്നങ്ങള്‍ തരുവണത്തരുവില്‍ നിന്ന് കയറ്റിയയക്കുന്നുണ്ട്.വിദേശവിപണിയില്‍ വിറ്റഴിക്കുമ്പോഴും സ്വദേശത്തുകാര്‍ക്ക് ഇവ കണ്ടാസ്വദിക്കാനുള്ള മാര്‍ഗ്ഗമില്ല.അതിനാല്‍ വരും തലമുറയ്ക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ തരുവണത്തെരുവിലെ സര്‍ഗ സാംസ്‌കാരിക വേദി 'ഊടും പാവും' എന്ന പേരില്‍ തുണികളുടെ ദൃശ്യവിസ്മയം സൂക്ഷിച്ചിട്ടുണ്ട്.
ഓരോ തുണിയും എ-ത്രി അളവില്‍ ചട്ടയിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോന്നിനും അനുയോജ്യമായ തലക്കെട്ടുകളും അടിക്കുറിപ്പുകളും നല്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ശേഖരം കേരളത്തില്‍ അപൂര്‍വ്വമാണെന്ന് പശസ്ത ചിത്രകാരന്‍ കെ.എം.ശിവകൃഷ്ണന്‍ പറഞ്ഞു.തരുവണത്തെരുവില്‍ ജീവിക്കുന്നവരും, മണ്‍മറഞ്ഞവരുമായ 60 നെയ്ത്ത് തൊഴിലാളികലുടെ പേരും, കൈത്തറി തുണിത്തരങ്ങളുടെ ചരിത്രവും ഒപ്പം സൂക്ഷിച്ചിട്ടുണ്ട്.
കുറിപ്പ് : 2009 മെയ് 27 ബുധനാഴ്ച തുണികളുടെ ദൃശ്യവിസ്മയം 'ഊടും പാവും' എന്ന പേരില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം നടന്നിരുന്നു. തരുവണത്തെരുവിലെ ഏറ്റവും പ്രായം ചെന്ന നൂല്‍ചുറ്റ് തൊഴിലാളിയും, 75 കാരിയുമായ ഏറന്‍ പാറുവാണ് ഉദ്ഘാടനം ചെയ്തത്.
അവലംബം : 2009 മെയ് 27 ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത
അവലംബം : 2009 മെയ് 27 ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ