മാരാരുടെ ചിത്രം വരച്ചത് മന്ത്രി
മുനീര്‍
ആസിഡ് ബള്‍ബ് എറിഞ്ഞ്
പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചയാളിന്റെ ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക്
ശേഷം മകന്റെ തൂലികയിലൂടെ പുനര്‍ജ്ജനി. മുനീര്‍
ഡോ.എം.കെ.മുനീര്‍ വരച്ച മാരാരുടെ രേഖാചിത്രം |
തലശ്ശേരി ഐ.ബി.യില്‍
വെച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ ആസിഡ്
ബള്‍ബ് എറിഞ്ഞ് പരിക്കേല്പിച്ച ഒറ്റയാന്‍ വിപ്ലവകാരി കതിരൂര്‍ കക്കറയിലെ
കെ.ഗംഗാധരമാരാരെയാണ് സി.എച്ചിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍
വരച്ചത്. തലശ്ശേരി സ്ലിം ബുക്‌സ് പുറത്തിറക്കുന്ന
ഗംഗാധരമാരാര്‍ സ്മരണികയുടെ പുറം ചട്ടക്കുവേണ്ടിയാണ് മുനീര്‍ മാരാരുടെ
രേഖാചിത്രം വരച്ചത്.
1962ല്‍ തലശ്ശേരി കോടതി വരാന്തയില്‍
വെച്ച് പി.ആര്‍ കുറുപ്പിനെ മാരാര്‍ ചുറ്റിക കൊണ്ട് അടിച്ചു
പരിക്കേല്പിച്ചിരുന്നു. കുറുപ്പിന്റെ മകനും മന്ത്രിയുമായ കെ.പി.മോഹനനും
സ്മരണികയില്‍ എഴുതുന്നുണ്ട്. Text : G.V.Rakesh
(2004 സപ്തംബര്‍ 17 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത.സ്മരണിക ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല )
മാരാരുടെ വിപ്ലവം ഏത് ലക്ഷ്യത്തോടെയായിരുന്നു?
മറുപടിഇല്ലാതാക്കൂ