ശുദ്ധമായ ജലം, വായു, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിച്ച് 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ' എന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. അതോടൊപ്പം മാലിന്യ
ഫോട്ടോ :ജയേഷ് മാതൃഭൂമി |
സംസ്‌കരണത്തിലൂടെ സമ്പൂര്‍ണ്ണ സുസ്ഥിര ശുചിത്വ ഗ്രാമമാക്കി മാറ്റി കതിരൂര്‍ മറ്റൊരു മാതൃകയാവുകയാണ്. അതിനായി പഞ്ചായത്തും, ജനങ്ങളും,വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ക്കുകയാണ്.
പൂമ്പാറ്റകളുടെ പറുദീസ
2010ല്‍ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചിത്രകലാ അധ്യാപകനും, ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ കെ.എം. ശിവകൃഷ്ണന്റെ നേതൃത്വത്തില്‍

കെ. എം. ശിവകൃഷ്ണന്‍ |
നടത്തിയ പാരിസ്ഥിതിക പഠനത്തില്‍ മാലിന്യമുക്തമായ ചുറ്റുപാടുകളിലാണ് പൂമ്പാറ്റകള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും, മാലിന്യ മുക്തമായ കതിരൂര്‍ സ്‌കൂളിന്റെ ചുറ്റു മതിലിനുള്ളിലായി 60 തരം പൂമ്പാറ്റകള്‍ മുട്ടയിട്ട് വിരിഞ്ഞ് പറന്നുപോകുന്നാതായും കണ്ടെത്തി. അതോടെ സ്‌കൂള്‍ പരിസരം 'പൂമ്പാറ്റകളുടെ പറുദീസ' എന്ന് നാമകരണം നടത്തി. ഇത് കതിരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഞ്ചായത്ത് മുഴുവന്‍ പൂമ്പാറ്റകളുടെ പറുദീസയാക്കണമെന്ന ആശയം ഉടലെടുത്തത്. ഇതിനിടെയാണ് കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന സുസ്ഥിര ശുചിത്വ പദ്ധതിയുടെ പഞ്ചായത്ത്തല അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി കതിരൂര്‍ വി.. ഇ. ഒ. വി. സുരേഷ് കുമാര്‍ ചുമതല ഏല്‍ക്കുന്നത്. അതോടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ ഏറെ മുന്നോട്ട് പോയി.
നീന്തല്‍ ഗ്രാമം
സര്‍വ്വ മാലിന്യങ്ങളും ഒടുക്കം ഒഴുകിയെത്തുന്നത് ജലാശയങ്ങളിലേക്കായതിനാല്‍ ഇത് നിര്‍ത്തീയേ പറ്റൂ എന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. അതിന്റെ ഭാഗമായി
നീന്തല്‍ പരിശീലന ഭാഗമായി
ചോയ്യാടം കുളത്തില്‍
നീന്തല്‍ തരാം സുഗിഷ
നടത്തിയ ജല ശയനം
|
പഞ്ചായത്ത് പരിധിയില്‍പ്പെട്ട പുഴയും, തോടുകളും, കുളങ്ങളും സംരക്ഷിക്കാനും,വൃത്തിയായി ഉപയോഗിക്കാനുമുള്ള നടപടികള്‍ നാട്ടുകാരുടെ സഹായത്തോടെ നടപ്പാക്കി. ബോധവത്ക്കരണമെന്ന നിലയില്‍ പൊന്ന്യം പൊതുജന വായനശാലയുടെ നേതൃത്വത്തില്‍ പൊന്ന്യം പുഴയുടെ തീരത്ത് മനുഷ്യച്ചങ്ങലയും തീര്‍ത്തു. കൂടാതെ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായി നീന്തല്‍ പഠിപ്പിക്കാനും, അതിലൂടെ സുരക്ഷ ഉറപ്പാക്കാനും,പഠിച്ചവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കാനും, തീരുമാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 1000 പേര്‍ക്ക് നീന്തല്‍ പഠിച്ച സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു.മറ്റുള്ളവര്‍ള്ള പരിശീലനം നടന്നു കൊണ്ടണ്ടിരിക്കുകയാണ്. നീന്തല്‍ പഠിപ്പിക്കുന്ന സ്ഥലങ്ങള്‍ : കതിരൂര്‍ ക്ഷേത്രച്ചിറ, പുതിയേടത്ത് കുളം, ചോയ്യാടം കുളം, വാകയാട്ട് ഇല്ലം കുളം, ചന്ദ്രോത്ത് കുളം പുല്ല്യോട്, എരുവട്ടിത്തോട്, കുണ്ടണ്ടുചിറ അണക്കെട്ട്, പൊന്ന്യം പുഴ, ചാടാലപുഴ, വണ്ണത്താന്‍ വീട്ടില്‍ കുളം,ചന്ദനക്കുളം
സുസ്ഥിര ശുചിത്വ പദ്ധതി
മാലിന്യങ്ങളെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുക, എന്നതാണ് ഇതിന്റെ ലക്ഷ്യം. ജൈവ മാലിന്യങ്ങളെ വീടുകളിലും, സ്ഥാപനങ്ങളിലും തന്നെ സംസ്‌ക്കരിക്കുകയും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചായത്തിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷം 37,91,876 കിലോ ജൈവമാലിന്യങ്ങളും,16,25,090 കിലോ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവമാലിന്യങ്ങളുമാണുള്ളത്. പഞ്ചായത്തിന് മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതിനാല്‍ വീടുകള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ , പൊതുസ്ഥലങ്ങള്‍ , പൊതുസ്ഥാപനങ്ങള്‍ എന്നിങ്ങനെ ജൈവമാലിന്യ സ്രോതസ്സുകളെ ആറായി തരം തിരിച്ചു.നിലവിലുള്ള 86000 വീടുകളില്‍ 55000 വീടുകളിലും, 33 അങ്കണവാടികളിലും, 23 സ്‌കൂളുകളിലും, കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പി. എച്ച്. സി; പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിച്ചു കൊടുത്തു.
ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കതിരൂര്‍ ഹൈസ്‌കൂളില്‍ 50 കിലോ ഗ്രാം ശേഷിയുള്ള ഒരു ബയോഗ്യാസ് പ്ലാന്റ് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കി. . പ്ലാന്റില്‍ നിന്നും ലഭിക്കുന്ന ഗ്യാസ് സ്‌കൂള്‍ കാന്റീനില്‍ പാചകാവശ്യത്തിനും, ജൈവവളം സ്‌കൂളിലെ പച്ചക്കറി തോട്ടത്തിലേക്കും ഉപയോഗിക്കുന്നു. മാലിന്യപരിപാലന ബോധവത്ക്കരണ ഭാഗമായി സ്വന്തം ചെലവിലും, പഞ്ചായത്തിന്റെ സഹകരണത്തോടെയും 50 വീടുകളില്‍ 2.5 കിലോ വരെ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും, 400 വീടുകളില്‍ മണ്ണിര കമ്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടണ്ട്. പഞ്ചായത്തിന്റെ സഹകരണത്തോടെ 1000 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും സ്ഥാപിച്ചു കൊണ്ടണ്ടിരിക്കുകയാണ്. ദ്രവമാലിന്യം തടയുന്നതിനായി വീടുകളും, കെട്ടിടങ്ങളും ഉള്‍പ്പടെ ദ്രവമാലിന്യം ഉണ്ടാവുന്ന മുഴുവന്‍ ഇടങ്ങളിലും സോക്കേജ് പിറ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
പഞ്ചായത്തിലെ ഖരമാലിന്യങ്ങളില്‍ 30 ശതമാനം അജൈവമാലിന്യങ്ങളാണ്. അതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക്

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മാലിന്യപ്പെട്ടി |
ശേഖരണത്തിനായി മുഴുവന്‍ വാര്‍ഡുകളിലും 60 വീടുകള്‍ക്ക് ഒരു ശുചിത്വ പെട്ടി എന്ന നിലയില്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടണ്ട് അതാത് പ്രദേശത്തെ കുടുബശ്രീ യൂണിറ്റുകളും, പുരുഷ സഹായ സംഘവുമാണ് ഇതിന്റെ മേല്‍നോട്ടംവഹിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മണി മുതല്‍ 9 മണിവരെയാണ് പെട്ടി തുറന്നു വെയ്ക്കുക. വീടുകള്‍ ഒഴിച്ചുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം പെട്ടികള്‍ നല്‍കിയിട്ടുണ്ട് പെട്ടിയില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിനായി ഒരു ഗുഡ്‌സ് ഓട്ടൊയും, നാല് വനിതാ വളണ്ടണ്ടിയര്‍മാരെയും സജ്ജമാക്കിയിട്ടുണ്ടണ്ട് ശുചിത്വത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അഞ്ച് ലക്ഷം രൂപയുടെ നിര്‍മ്മല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ആ തുകയിലെ ഒരു വിഹിതം എടുത്താണ് ഓട്ടൊ വാങ്ങിയത്. വളണ്ടിയറില്‍ രണ്ട് പേര്‍ വാഹനം
ഗുഡ്സ് ഓട്ടോയും വളണ്ടിയര്‍മാരും |
ഓടിക്കുന്നതിന് പരിശീലനം നേടിയവരാണ്. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ വനിതാ വ്യവസായ എസ്‌റ്റേറ്റിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറി പഞ്ചായത്ത് ഗോഡൗണാക്കിമാറ്റി അതിലാണ് സൂക്ഷിക്കുന്നത്. പിന്നീട് പിണറായി വെണ്ടണ്ടുട്ടായിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്ക് റീസൈക്ലിങ്ങ് യൂണിറ്റിലേക്ക് കൈമാറും.
205 കുടുംബശ്രീകളും, 28 പുരുഷ സഹായ സംഘങ്ങളും, മൂന്ന് മാസത്തിലൊരിക്കല്‍ ശുചിത്വത്തിന് മാത്രമായി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിക്കണം. .കൂടാതെ അയല്‍കൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് ശുചിത്വ പദ്ധതിയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നിരന്തരം കൊടുക്കുകയും ചെയ്യുന്നു. ക്ലാസുകള്‍ എടുക്കാനായി മാത്രം 12 പേരെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ ഇതുവരെയായി 360 ക്ലാസുകള്‍ എടുത്തു കഴിഞ്ഞു.ശുചിത്വത്തിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊടുത്തുകൊണ്ടണ്ട് ജിത്തു കോളയാട് രചനയും, സംവിധാനവും നിര്‍വ്വഹിച്ച 47 മിനുട്ട് ദൈര്‍ഘ്യമുള്ള 'കതിരൂര്‍പൂമ്പാറ്റകളുടെ പറുദീസ'എന്ന ഡോക്യുമെന്ററിയും പഞ്ചായത്ത് പുറത്തിറക്കിയിട്ടുണ്ടണ്ട് ഡോക്യുമെന്ററി സി.ഡി. മുഴുവന്‍ വിദ്യാലയങ്ങളിലും, വീടുകളിലും

കതിരൂര്‍ ഗ്രാമ പഞ്ചായത്ത് കെ. വി.പവിത്രന്‍
വി. ഇ. ഒ വി. സുരേഷ് കുമാര്‍ , പദ്മനാഭന്‍
എന്നിവര്‍ ചേര്‍ന്ന്‍ കടകളില്‍ ബോധവത്ക്കരണം
നടത്തുന്നു
|
എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2011 മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ശുചിത്വത്തിന് മാത്രമായി 18 ലക്ഷം രൂപ ചെലവഴിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയാണ് പഞ്ചായത്ത് ഭരണസമിതി നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. പവിത്രന്‍ പറഞ്ഞു. വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലായി 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ'യായി പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞത്തിലാണ് കതിരൂരിന്റെ മനസ്സ്.
അംഗീകാരങ്ങള്‍ :
സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതികള്‍ മാതൃകാപരമായ രീതിയില്‍ നടപ്പിലാക്കിയ മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാതല ആരോഗ്യ കേരളം പുരസ്‌കാരം കതിരൂര്‍ ഗ്രാമ പഞ്ചായത്ത് നേടി. 5 ലക്ഷം രൂപയും ശില്പവുമാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറല്‍ നിന്നും കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പവിത്രന്‍ , സെക്രട്ടറി പ്രദീപന്‍ തെക്കെകാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
മാലിന്യ സംസ്‌കരണത്തിലൂടെ സമ്പൂര്‍ണ്ണ സുസ്ഥിര ശുചിത്വ ഗ്രാമമാക്കി മാറ്റി ശുദ്ധമായ ജലം, വായു, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിച്ച് 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ' എന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ