പോക്കുവരവ്
വാസുയേട്ടൻ ഓട്ടോയിൽ കയറി ഡ്രൈവർ വിനുവിനോട് പറഞ്ഞു രജിസ്ട്രാഫീസ്. വിനു നേരെ റജിസ്ട്രാഫീസിന് മുന്നിലെത്തിച്ചു.ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണം. ചിലപ്പോൾ വില്ലേജ് ഓഫീസ് വരെ പോവേണ്ടിവരും. വാസുയേട്ടൻ തിരച്ചെത്തി. വിനൂ.., നേരെ വില്ലേജ്.
വില്ലേജിന് മുന്നിലെത്തി പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണേ... വാസുയേട്ടൻ വില്ലേജിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കഴിയുമ്പോഴേയ്ക്കും തിരിച്ചു വന്നു. വിനുവോട് പറഞ്ഞു റജിസ്ട്രാഫീസ്. വിനു റജിസ്്ട്രാഫീസിലേയ്ക്ക് വിട്ടു.
വിനു വാസുയേട്ടനോട് ചോദിച്ചു 'റജിസ്ട്രാഫീസിലും, വില്ലേജിലുമായിട്ടെന്താ പരിപാടി?'
വാസുയേട്ടൻ : അതില്ലെ വിനു ഞാനൊരു സ്ഥലം കച്ചവടമാക്കിയിരുന്നു. അതിന്റെ റജിസ്‌ട്രേഷനൊക്കെ കഴിഞ്ഞു. സർവ്വെ നമ്പറിൽ ചെറിയ തിരുത്തുണ്ട്. റജിസ്ട്രാഫീസിന്ന് പറഞ്ഞു വില്ലേജ്ന്ന്് നമ്പറ് വാങ്ങിക്കണമെന്ന്.
വില്ലേജ്ന്ന് പറയാ റജിസ്ട്രാഫീസ്ന്ന് അടിയാധാരം വാങ്ങിക്കണമെന്ന്. അടിയാധാരം വാങ്ങി വില്ലേജിൽ കൊടുത്താലേ നികുതി മുറിച്ചുതരും.നികുതി ശീട്ട് കാണിച്ചാലെ റജിസ്്ട്രാഫീസിന്ന് നമ്പറ് മാറ്റീത്തരൂ. വില്ലേജ്- റജിസ്ട്രാഫീസ്, റജിസ്ട്രാഫീസ് - വില്ലേജ് ഇങ്ങനെ മൂന്നാല് തവണ പോവേണ്ടതുകൊണ്ടാണിതിന് 'പോക്കുവരവ്' എന്ന പേര് വന്നത്.
ചിലപ്പോള്‍ പോക്കുവരവ് ഒരു വല്ലാത്ത ചുറ്റിക്കല്‍ തന്നെയാണ്
മറുപടിഇല്ലാതാക്കൂ