Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, ഫെബ്രുവരി 22, 2014

Learning disability or Dyslexia



പഠന വൈകല്യത്തിന്  
പരിഹാരവുമായി 
തായാട്ട് ദമ്പതികള്‍ 
 ക്ലാസിലെ മറ്റ് ഏത് കുട്ടികളെയും പോലെ ബുദ്ധിപരമായി സമന്മാരായ കുട്ടികള്‍ അകാരണമായി പഠനത്തില്‍ പിന്നോട്ട് പോകുന്നതിനെയാണ് പഠന വൈകല്യം അഥവാ പിന്നോട്ട് പോകുന്നതിനെയാണ് പഠന വൈകല്യം അഥവാ ഡിസ്‌ലെക്‌സിയ എന്നു വിളിക്കുന്നത്.  ഇത് രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും മാത്രമല്ല സമൂഹത്തിനു തന്നെ ഒരു ഭീഷണിയായി വളര്‍ന്നുകൊണ്ടണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള
രാഹുല്‍ തായാട്ടും,ശ്രീലത തായാട്ടും
കുട്ടികളെ മറ്റ് കുട്ടികളോടൊപ്പം ഉയര്‍ത്തിക്കൊണ്ടണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ശ്രീലത തായാട്ടും ഭര്‍ത്താവ് രാഹുല്‍ തായാട്ടും.സ്‌കൂളുകളുമായി ബന്ധപ്പെട്ട്  അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഇത്തരം കുട്ടികളെ ഇവര്‍ കണ്ടെണ്ടത്തുന്നത്. ഈ കുട്ടികള്‍ക്ക് പ്രത്യേകരീതിയില്‍ പരിശീലനം നല്‍കിയാണ് പഠനത്തില്‍  ഉയര്‍ത്തിക്കൊണ്ടണ്ടുവരുന്നത്.
      വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി ജോലി ചെയ്ത ശ്രീലത  1998 ലാണ് ജര്‍മ്മനിയിലുള്ള തന്റെ അടുത്ത ബന്ധുവില്‍ നിന്നും 'പഠനവൈകല്യം' എന്ന വിഷയത്തെക്കുറിച്ച് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ഇന്ത്യയില്‍ അന്നുണ്ടണ്ടായിരുന്നില്ല. തുടര്‍ന്ന് ബ്രിട്ടീഷ് ഡിസ്‌ലെക്‌സിയ അസോസിയേഷന്റെ  ഡിസ്‌ലെക്‌സിയ സ്‌ക്രീനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് 'ആല്‍ഡി' (Association for learning disabiltiy is India) എന്ന സംഘടനയുടെ മൂന്നു വര്‍ഷത്തെ  പരിശീലന പഠനത്തിലൂടെ പഠനവൈകല്യ പരിഹാരത്തിനുള്ള അറിവുകള്‍ സ്വായത്തമാക്കി. കേരളത്തില്‍ ആദ്യമായി അടുത്തിടെയാണ്  കോഴിക്കോട് സര്‍വ്വകലാശാല ഡിസ്‌ലെക്‌സിയ കോഴ്‌സ് ആരംഭിച്ചത്. വടകര റാണി പബ്ലിക്ക് സ്‌കൂളില്‍ അധ്യാപികയായിരിക്കെ 2005ല്‍ മാനേജ്‌മെന്റിന്റെ സഹായത്തോടെ സ്‌കൂളില്‍ ഒരു ക്ലിനിക്ക് തുടങ്ങി. 2013 വരെ നൂറുകണക്കിന് കുട്ടികളെ അതിലൂടെ മുഖ്യധാരയിലെത്തിച്ചു. 2013 ഏപ്രില്‍ മാസത്തോടെ ഭര്‍ത്താവ് രാഹുല്‍ തായാട്ടുമായി ചേര്‍ന്ന് തലശ്ശേരി കീഴന്തിമുക്കിനു സമീപം 'ടീച്ച് ' എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ബാലസാഹിത്യകാരനും, അധ്യാപകനുമായ പരേതനായ കെ. തായാട്ടിന്റെ മകനാണ് സൈക്കോളജിയില്‍ പ്രാവീണ്യം നേടിയ രാഹുല്‍.
     കേരളത്തില്‍ അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ പ്രൈമറി  വിദ്യാര്‍ത്ഥികളില്‍ 13.5 ശതമാനത്തിലധികം പേരിലും പഠനത്തെ സാരമായി ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടണ്ട്. പ്രധാനമായും പഠന പിന്നാക്കാവസ്ഥയ്ക്ക് നാല് വൈകല്യങ്ങളാണ് കാരണമാവുന്നത്.
1.ഡിസ്‌ലെക്‌സിയ :  ഒഴുക്കോടെ , തെറ്റില്ലാതെ, വാക്കുകള്‍ വിട്ടുപോകാതെ വായിക്കാനുനുള്ള ബുദ്ധിമുട്ട്.
2.ഡിസ്‌കാല്‍ക്കുലീയ : ഗണിതശാസ്ത്രപരമായ തത്വങ്ങളും, ചിഹ്നങ്ങളും മനസ്സിലാക്കാനും, പ്രയോഗിക്കാനും കണക്കുകൂട്ടാനുമൊക്കെയുള്ള ബുദ്ധിമുട്ട്.
3.ഡിസ്ഗ്രാഫിയ : കൃത്യമായും, വ്യക്തമായും അക്ഷരത്തെറ്റില്ലാതെയും നേര്‍വരെയായും ഒക്കെ എഴുതാന്‍ കുട്ടികള്‍ക്കുണ്ടാവുന്ന പ്രയാസം.
4.മെമ്മറിഡിസബിലിറ്റി : പഠിച്ചത് ഓര്‍ത്തെടുക്കാനും, ഓര്‍മ്മയില്‍ സൂക്ഷിക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ.
      കൂടാതെ ഇത്തരം കുട്ടികളില്‍ അനാവശ്യമായ ശാഠ്യം, അകാരണമായ തലവേദന, വയറുവേദന, പനി, മുതലായ രോഗലക്ഷണങ്ങളും കാണാം.നാം കാണുന്നതും, കേള്‍ക്കുന്നതുമായ ശബ്ദങ്ങളെ, വാക്കുകളെ അതേരീതിയില്‍ ചില പ്രക്രിയകളിലൂടെ വേര്‍തിരിവേര്‍തിരിച്ചെടുത്ത് വീണ്ടും അവതരിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവു കുറവാണ് പഠന വൈകല്യത്തിന്റെ മുഖ്യകാരണമാവുന്നത്. പ്രസവസമയത്ത് കുട്ടിക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, ഗര്‍ഭസമയത്ത് അമ്മ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ലെഡ് എന്ന ലോഹത്തിന്റെ കൂടിയ അളവ് ജനന സമയത്ത് കുഞ്ഞിനനുഭവപ്പെടുന്ന ഓക്‌സിജന്റെ ലഭ്യതക്കുറവ് എന്നിവയൊക്കെയും തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടണ്ട്.
     നിരന്തരമായി കൗണ്‍സിലിങ്ങും,ശാസ്ത്രീയമായ രീതിയിലുള്ള ചില പ്രത്യേക പഠന പരിശീലനവും നല്‍കിയാല്‍ ഇവരെ മറ്റുള്ള കുട്ടികളെപ്പോലെ പഠനത്തില്‍ കഴിവുള്ളവരാക്കി കൊണ്ടണ്ടുവരുവാന്‍ കഴിയും. പഠന വിഷയങ്ങളില്‍ പിന്നാക്കമാണെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരിലും മറ്റ് കഴിവുകള്‍ കൂടുതലുമായിരിക്കും. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്  ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍,  പേഴ്‌സ്ണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം  കുറിച്ച ബില്‍ഗെയ്റ്റ്‌സ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടൂല്‍ക്കര്‍, ,ചലചിത്ര താരം അഭിഷേക് ബച്ചന്‍ എന്നിവരെയാണ്. കുട്ടികളില്‍ ഏതൊക്കെ രീതിയിലുള്ള പഠന െൈവകല്യമാണ് ബാധിച്ചിരിക്കുന്നതെന്നും, അവരില്‍ ഏതൊക്കെ കഴിവുകളാണുള്ളതെന്നും കണ്ടെത്തി രക്ഷിതാക്കളിലും, കുട്ടികളിലും  ബോധവത്ക്കരണം നടത്തുക എന്നതാണ് 'ടീച്ച്' എന്ന സ്ഥാപനത്തിലൂടെ പ്രധാനമായും ചെയ്യുന്നതെന്ന് ശ്രീലത തായാട്ട് പറഞ്ഞു.

TEACH 
Centre for Learning disability (Dyslexia) & Child, adolescent Counseling -  Thiruvangad ,Thalassery -670103 
Phone : 9446774050
[Text and Photo : G.V.Rakesh]
(2014 ഫിബ്രവരി 28 ന് മാതൃഭൂമിയുടെ കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

1 അഭിപ്രായം:

  1. ഈ ലേഖനം ഒരുപാട് ആളുകള്‍ക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ലേഖനത്തെക്കുറിച്ച് ബ്ലോഗില്‍ അഭിപ്രായം ആരും രേഖപ്പെടുത്തിയില്ലെങ്കിലും നിരവധി പേര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ