Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, മേയ് 30, 2013

P.Raghavan


നാടകാന്തം നോവലിസ്റ്റ് 
ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്ക്  1957 -- 58 കാലത്ത് ഏര്‍പ്പെടുത്തിയ ആറ്
പി.രാഘവന്‍
രൂപ ഫീസിനെതിരെ നാടുനീളെ അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുന്ന സമയം.  ഈ അനീതിക്കെതിരെ നാടകത്തിലൂടെ പ്രതികരിക്കാന്‍ മൊകേരിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍  തീരുമാനിച്ചു. മൊകേരി ദേശീയ വായനശാല ഉദ്ഘാടനഭാഗമായി 'കാലത്തിന്റെ പോക്ക് ' എന്ന നാടകം അരങ്ങേറി.   നാടകം തുടങ്ങുന്നതുവരെ കുട്ടികളുടെ നാടകമായി മാത്രം കണ്ട പലരും നാടകം കഴിഞ്ഞയുടന്‍ രചയിതാവിനെയും, സംവിധായകനെയും, മികച്ച അഭിനേതാവിനെയും തിരക്കി സ്റ്റേജിനു പിന്നിലെത്തി. രചനയും, സംവിധാനവും, നിര്‍വ്വഹിച്ചതും, അഭിനയത്തിലൂടെ കാണികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചതും ഒരാള്‍തന്നെ. അത് രാഘവന്‍ എന്ന എട്ടാം ക്ലാസുകാരന്‍.  കാണികളുടെ മാത്രമല്ല അന്ന് അവിടെ പങ്കെടുത്ത വിശിഷ്ടവ്യക്തികളുടെ പ്രശംസയ്ക്കും പാത്രമായി രാഘവന്‍. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച്  തലശ്ശേരിക്കടുത്ത  കോപ്പാലത്തെ ശ്രുതിലയത്തിലെ   എഴുപതുകാരനായ പി. രാഘവന്‍ ഇന്നറിയപ്പെടുന്നത്  നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ വിശേഷണങ്ങളിലൂടെയാണ്. 
    ആദ്യ നാടകത്തിന് കിട്ടിയ അംഗീകാരം കൂടുതല്‍ നാടകങ്ങളെഴുതാന്‍  പ്രേരണയായി . കെ. തായാട്ടുമായുള്ള ചങ്ങാത്തം  നാടകവുമായി കൂടുതല്‍ അടുപ്പിച്ചു.ആറ് വലിയ നാടകവും,അഞ്ച് ഏകാംഗനാടകവും, 'സിംഹാസനം' എന്ന സിമ്പോളിക്ക് നാടവും രചിച്ചിട്ടുണ്ടണ്ട്. സിംഹാസനം 25ഓളം വേദികളില്‍ കളിച്ചു.  സ്‌കൂള്‍ നാടകമത്സരത്തിന് സിംഹാസനം അരങ്ങേറിയപ്പോള്‍ നിരവധി അംഗീകാരങ്ങള്‍ നേടി. മിക്ക നാടകങ്ങളും ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. രാഘവന്‍ എഴുതിയ പല  നാടകങ്ങളുടെയും സംവിധായകന്‍ അദ്ദേഹം തന്നെയാണ് കൂടാതെ മറ്റ് എഴുത്തുകാരുടെ നാടകങ്ങളും  സംവിധാനം ചെയ്തിട്ടുണ്ടണ്ട്. അതിനിടെയാണ് ചെറുകഥകളും എഴുതാന്‍ തുടങ്ങിയത്. 
      ടി. എന്‍. ഗോപിനാഥന്‍ നായര്‍, തിക്കോടിയന്‍, കെ. തായാട്ട്, സി. പി. ആന്റണി, സ്വാമി ബ്രഹ്മവ്രതന്‍, സി. ആര്‍. ചന്ദ്രന്‍ എന്നിവരുടെ  നാടകങ്ങളില്‍ രാഘവന്‍ പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു.തമിഴ്‌നാട്  ഈറോഡിലെ മലയാളി സമാജത്തിന്റെ മിക്കനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടണ്ട്.  വിദേശത്ത് ജോലിതേടിപ്പോയി  പിന്നെ യാതൊരു വിവരങ്ങളും ഇല്ലാതായ ഒരു വ്യക്തിയുടെ കുടുംബത്തെ  ആധാരമാകി 2006ല്‍ നിര്‍മ്മിച്ച ടെലിഫിലിമാണ് 'തീരം തേടുന്ന പക്ഷി'.ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് രാഘവനാണ്. അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചത്  രാഘവന്റെ ഏകമകനും, സിനിമ ,  സീരിയല്‍ , നാടക പ്രവര്‍ത്തകനുമായ  വി. ഒ. മനോജ് കുമാറാണ്.
     'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹരം 2010 സപ്തംബറിലും 'നീലമേഘങ്ങള്‍' എന്ന ആദ്യനോവല്‍ 2012 ഡിസംബറിലും   പുറത്തിറങ്ങിയതോടെ രാഘവന്‍ എന്ന നാടകക്കാരന്‍  കഥാകൃത്തായി മാറി
      വൈദ്യശാസ്ത്രം പഠിച്ചപ്പോള്‍ മനുഷ്യജീവിതത്തെക്കുറിച്ച് പഠിക്കാന്‍ മറക്കുകയും മാനസിക വിഭ്രാന്തിയും, സംശയരോഗവും പിടിപെട്ട്  കുടുംബബന്ധം തകര്‍ന്ന ഒരു ഡോക്ടരുടെ ജീവിത കഥയാണ്'നീലമേഘങ്ങള്‍' എന്ന നോവല്‍. ഒരു വ്യക്തിയുടെ
ബാല്യകാലവും, വളര്‍ന്ന വഴികളും അയാളുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കും എന്നതിന്റെ തെര്യപ്പെടുത്തല്‍ കൂടിയാണ് നോവലിന്റെ ഉള്ളടക്കം.
     പാരനോയിഡ് സൈക്കോസിസ് എന്ന മനോരോഗം പിടിപെട്ട ഡോ. മധു എന്ന കേന്ദ്ര കഥാപാത്രം  സര്‍വ്വ ലക്ഷണങ്ങളും അതിന്റെ ആധികാരികതയില്‍ തന്നെ കാണിക്കുന്നതിനാല്‍  ഈ നോവല്‍ മനോരോഗ ചികിത്സാ വിദഗ്ദ്ധരുള്‍പ്പടെയുള്ളവരില്‍  ഏറെ ചര്‍ച്ചയ്ക്ക്  വഴിതെളിയിക്കുന്നതാണെന്ന് തലശ്ശേരിയിലെ പ്രശസ്ത മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സി. കെ. ഗംഗാധരന്‍ പറഞ്ഞു.
    ആനുകാലികങ്ങളില്‍ നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള രാഘവന്റെ തിരഞ്ഞെടുത്ത ആറ് കഥകളാണ് 'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് കൈരളി ബുക്‌സാണ്.  ജ്യോതിഷം, മന:ശാസ്ത്രം, ചിത്രരചന എന്നിവയില്‍ നല്ല പരിജ്ഞാനമുള്ള രാഘവന്‍ ഇപ്പോള്‍  പുതിയ നോവലിന്റെ പണിപ്പുരയിലാണ് .ജലച്ചായം എണ്ണച്ചായം എന്നിവയില്‍ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ടണ്ട്. ഭാര്യ : പങ്കജാരാഘവന്‍
     നാടകത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ചമ്പാട് ഗ്രാമ്യകവും, കഥാകാരനെന്നനിലയില്‍ മൂഴിക്കര യുവജന സാഹിത്യ സമാജം ആന്റ് ഗ്രന്ഥാലയവും അടുത്തിടെ രാഘവനെ ആദരിച്ചിരുന്നു. 
ഫോണ്‍ : 0490 2359347
(2013 മെയ് 30 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ