സംഗീതതോഴൻ
സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള സദസ്സുകളിലും സമ്മേളനങ്ങളിലും സ്വഗതഗാനം ആലപിക്കുമ്പോൾ പാട്ടും പാടുന്നവരേയും നമ്മൾ ശ്രദ്ധിക്കുമെങ്കിലും ഗാനം ചിട്ടപ്പെടുത്തിയവരെ
നമ്മൾ ആരായാറില്ല. 2017 ജനവരിയിൽ കണ്ണൂരിൽ നടന്ന അമ്പത്തി ഏഴാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ഉൾപ്പടെയുള്ള നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ സംഗീത അധ്യാപകൻ എ.എം.ദിലീപ് കുമാർ.പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ കണ്ണൂർ ജില്ലയിലെ ഏക ശിഷ്യൻ കൂടിയാണ് ദിലീപ് കുമാർ.
കണ്ണൂർ ആകാശവാണിയുടെ 200-ൽ പരം ലളിതഗാനങ്ങൾക്ക് ദിലീപ് കുമാർ സംഗീതം നല്കിയിട്ടുണ്ട്. 26 വർഷം
മുമ്പെ തിരുമുഖം ഗോപി രചിച്ച് കാസർഗോഡ് കാരനായ നിത്യാനന്ദന്റെ സംഗീത സംവിധാനത്തിൽ പാടിയ ശ്രീനാരായണഗുരു ഭക്തിഗാനമായ 'കണ്ണാടി പ്രതിഷ്ഠിച്ച...' എന്നു തുടങ്ങുന്ന ഗാനം കാസറ്റിലൂടെ പുറത്ത് വന്നതോടെയാണ് ദിലീപിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
കെ.പി.എ.സി.യുടെ താപനിലയം എന്ന നാടകത്തിലെ പാട്ട് ഉൾപ്പടെ രാഘവൻ മാസ്റ്റരുടെ സംഗീത സംവിധാനത്തിൽ പിറന്ന 200-ൽപരം ഗാനങ്ങൾ ദിലീപ് ആലപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുകയും തുടർന്ന് ഓർക്കസ്ട്രേഷന്റെ നോട്സ് തയ്യാറാക്കുമ്പോൾ സഹായിയായും പ്രവർത്തിച്ചു. അത് സംഗീത സംവിധാനം ചെയ്യുന്നതിന് ഒരു പരിശീനവും അടിത്തറയും കൂടിയായിരുന്നു.
എഴുത്ത്: ജി.വി.രാകേശ്
(2017 നവംബർ 17 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)
സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള സദസ്സുകളിലും സമ്മേളനങ്ങളിലും സ്വഗതഗാനം ആലപിക്കുമ്പോൾ പാട്ടും പാടുന്നവരേയും നമ്മൾ ശ്രദ്ധിക്കുമെങ്കിലും ഗാനം ചിട്ടപ്പെടുത്തിയവരെ
ഫോട്ടോ: പ്രജിത്ത് തെരൂര് |
സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം സംഗീതാസ്വാദകരിൽ എറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ എഴുതിയ വരികൾ ദിലീപ് ചിട്ടപ്പെടുത്തി 57 സംഗീത അധ്യാപകർ ചേർന്നാണ് ആലപിച്ചത്. 11 വർഷം മുമ്പെ കണ്ണൂരിൽ നടന്ന സ്കൂൾ യുവജനോത്സവം, അഞ്ച് വർഷം മുമ്പെ അധ്യാപകദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സംസ്ഥാനതല പരിപാടി, സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ ഏറണാകുളം സമ്മേളനം, കണ്ണൂരിൽ നടന്ന കോളജ് അധ്യാപകരുടെ സംസ്ഥാന സമ്മേളനം എന്നിവയുടെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധായകനും ദിലീപ് ആയിരുന്നു. നിരവധി ജില്ലാതല കലോത്സവങ്ങളിലും സ്വാഗതഗാനത്തിന്റെ സംവിധായകൻ ദിലീപാണ്.
ഫോട്ടോ: പ്രജിത്ത് തെരൂര് |
എ.എം.ദിലീപ് കുമാർ, ജി.വി.രാകേശ്, തിരുമുഖം ഗോപി 1997 ഏപ്രിൽ 11 ന് എടുത്ത ഫോട്ടോ |
കൂടാളി ഹൈസ്കൂളിലെ സംഗീത അധ്യാപകനായിരുന്ന വി.വസന്തനാണ് ആദ്യത്തെ സംഗീത ഗുരു. 1982 ൽ പാലക്കാട് ചെമ്പൈ സംഗീത വിദ്യാലയത്തിൽ നിന്നും ഗാനഭൂഷണം നേടിയ ദിലീപ് 1983-ൽ കോട്ടയം രാജാസ് ഹൈസ്കളിൽ
അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് തലശ്ശേരി തിരുമുഖം സംഗീത സഭയിലെ ടി.പദ്മനാഭൻ വൈദ്യരെ പരിചയപ്പെടുന്നത്. പദ്മനാഭൻ വൈദ്യരുടെ അടുത്ത സുഹൃത്തായിരുന്നു സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ.ആകാശവാണിക്ക് വേണ്ടി തിരുമുഖം സംഗീതസഭ അവതരിപ്പിക്കുന്ന പ്രഭാതഗീതം പരിപാടിയുടെ സ്ഥിരം സംഗീത സംവിധായകനും രാഘവൻ മാസ്റ്ററായിരുന്നു.അതിൽ പാടാനാണ് ദിലീപ് തിരുമുഖത്തെത്തുന്നത്. പാട്ടിന്റെ മികവ്കണ്ട് വൈദ്യരാണ് ദിലീപിനെ രാഘവൻമാസ്റ്റരുടെ അടുത്ത് തുടർപഠനത്തിനായി എത്തിക്കുന്നത്. 12 വർഷം രാഘവൻ മാസ്റ്റരിൽ നിന്നും സംഗീതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പഠിച്ചു. അതോടൊപ്പം രാഘവൻമാസ്റ്റർ സംഗീതക്കച്ചേരിക്ക് തമ്പുരു മീട്ടാൻ കൂടെക്കൊണ്ടുപോവാനും തുടങ്ങി. സിനിമാ ഗാനങ്ങൾ പരിമിതമായ ഉപകരണങ്ങൾ വെച്ച് പാടുന്ന രീതി രാഘവൻമാസ്റ്റരുടെ ഒരു ശൈലിയായിരുന്നു. അത് സ്വായത്തമാക്കാനും സാധിച്ചു. കെ.പി.എ.സി.യുടെ താപനിലയം എന്ന നാടകത്തിലെ പാട്ട് ഉൾപ്പടെ രാഘവൻ മാസ്റ്റരുടെ സംഗീത സംവിധാനത്തിൽ പിറന്ന 200-ൽപരം ഗാനങ്ങൾ ദിലീപ് ആലപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുകയും തുടർന്ന് ഓർക്കസ്ട്രേഷന്റെ നോട്സ് തയ്യാറാക്കുമ്പോൾ സഹായിയായും പ്രവർത്തിച്ചു. അത് സംഗീത സംവിധാനം ചെയ്യുന്നതിന് ഒരു പരിശീനവും അടിത്തറയും കൂടിയായിരുന്നു.
ഗാനസാഹിത്യത്തിലെ അർത്ഥവും ശാസ്ത്രീയ സംഗീതവും കൂടാതെ രാഗത്തിലധിഷ്ഠിതവുമായ ഗാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ദിലീപ് കുമാർ നടത്തുന്ന 'ഗാനമഞ്ജരി' എന്ന പരിപാടി ഇതിനകം വിദേശങ്ങളിലടക്കം
1600 വേദികൾ പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.
1600 വേദികൾ പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.
2009 മുതൽ ആറ് വർഷം സംസ്ഥാന സിനിമാ സെൻസർബോർഡ് അംഗമായിരുന്നു. 2009-ൽ സാന്ത്വനം ട്രസ്റ്റിന്റെ മികച്ച സംഗീത പരിപാടിയുടെ അവതാരകനുള്ള ദൃശ്യമാധ്യമ കലാപുരസ്ക്കാരം 2010 ൽ കോഴിക്കോട് അബ്ദുൾഖാദർ സ്മാരക അവാർഡ്, ഉത്തരകേരള കവിതാ സാഹിത്യവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ അവാർഡ് നേടിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ അധ്യാപകനും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ടസ് ആന്റ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണറുമായ പരേതനായ സി.ആർ. മധുസൂദനൻ നമ്പ്യാരുടേയും എ.എം.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ് എ.എം.ദിലീപ് കുമാർ. മമ്പറം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.വി.ദീപ്തിയാണ് ഭാര്യ. മകൻ : ദിൽദീപ്
എഴുത്ത്: ജി.വി.രാകേശ്
(2017 നവംബർ 17 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ