Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

കാര്‍ഷികം

ജൈവ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ 
ജൈവകീടനാശിനികളും, ജൈവ വളങ്ങളും
 വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്
.ഇതൊന്നും എന്റെ സൃഷ്ടികളല്ല.എനിക്ക് പല പത്ര - മാസികകളില്‍ നിന്നും,കൃഷിക്കാരില്‍ നിന്നും കിട്ടിയ അറിവുകളാണ് .എന്റെ അറിവുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നു മാത്രം. ജൈവകീടനാശിനിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ - 9446460302


വേപ്പണ്ണ - വെളുത്തുള്ളി മിശ്രിതം 
---------------------------------------
ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരിച്ചു നീരെടുത്തു ചേര്‍ക്കുക . 20 മില്ലി വേപ്പെണ്ണയും കൂടി ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ  നീരുറ്റികുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം. 
പപ്പായഇല സത്ത് 
-----------------------
100 മി.ലിറ്റര്‍  വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടുവെയ്ക്കുക അടുത്ത ദിവസം ഇല ഞെരടിപ്പിഴിഞ്ഞ് എടുത്ത സത്ത് മുന്ന്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാകും .
 ഗോമൂത്ര - കാ‍ന്താരി മുളക് മിശ്രിതം 
----------------------------------------
ഒരു കൈ നിറയെ കാ‍ന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോ മൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് മൃദുശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം 
വേപ്പിന്കുരു സത്ത്  
------------------------
50ഗ്രാം വേപ്പിന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിക്കാം .മൂപ്പെത്തിയ വെപ്പിന്കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെയ്ക്കുക. അതിനു ശേഷം കിഴി പല പ്രാവിശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നവരെ ഇങ്ങനെ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായനി നേരിട്ട് തളിക്കാം.

വെളുത്തുള്ളി - മുളക് സത്ത് 
------------------------------- 
വെളുത്തുള്ളി   -  50 ഗ്രാം 
പച്ച മുളക്      -  25 ഗ്രാം 
ഇഞ്ചി            -  50 ഗ്രാം 
    വെളുത്തുള്ളി 100 മി.ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് കുഴമ്പ് രൂപത്തിലാക്കുക . ഇതേ പോലെ മുളക് 50 മി. ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 100 മി. ലിറ്റര്‍ വെള്ളത്തിലും അരച്ച് കുഴമ്പ് രൂപത്തിലാക്കുക. മുഉന്നും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചു തളിക്കുക. ഇത് കായീച്ച , തണ്ട് തുരപ്പന്‍,ഇലച്ചാടികള്‍ , പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

 വേപ്പിന്‍ കഷായം 
----------------------- 
 100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം ചെടി കളില്‍ തളിച്ചുകൊടുക്കാം. വെണ്ട, വഴുതിന തുടങ്ങിയ വിളകളില്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ച് കൊടുക്കുന്നത് നിമാ വിരകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .

പുകയില കഷായം 
----------------------
പുകയില  - 250 ഗ്രാം  
ബാര്‍ സോപ്പ്    - 60 ഗ്രാം  
വെള്ളം   - രണ്ടേകാല്‍ ലിറ്റര്‍  
 പുകയില ചെറുതായി അരിഞ്ഞ്‌ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വെയ്ക്കുക . അതിനുശേഷം  പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മിലീമുട്ട , ശല്‍ക്കീടം, തുടങ്ങിയ ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ് .  

വേപ്പെണ്ണ എമല്‍ഷന്‍  
---------------------------- 
വേപ്പെണ്ണ  - ഒരു ലിറ്റര്‍  
ബാര്‍ സോപ്പ്  - 60 ഗ്രാം

വേപ്പെണ്ണ  എമല്ഷനിലെ പ്രധാന ചേരുവകള്‍ വേപ്പെണ്ണയും ബാര്‍ സോപ്പുമാണ് .ബാര്‍ സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി വേപ്പെണ്ണയില്‍ ചേര്‍ത്ത് ഇളക്കുക . ഇത് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ കീടങ്ങളുടെ ആക്രമം ഒഴിവാക്കാനാവും.  
ചെറുപ്രാണികളെ അകറ്റാന്‍ ടിന്‍ പ്രയോഗം
-------------------------------------------------
പഴയ ടിന്നില്‍ മഞ്ഞച്ചായമടിച്ച് ഉണക്കി അതില്‍ ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ നിര്‍ത്തിയാല്‍ ചെറുപ്രാണികള്‍ നിറത്തില്‍ ആകൃഷ്ടരായി ടിന്നില്‍ പറ്റിപ്പിടിക്കും

 ആവണക്കെണ്ണ -  വെളുത്തുള്ളി മിശ്രിതം
--------------------------------------------------------
80 മില്ലി വേപ്പെണ്ണയും, 20മില്ലി ആവണക്കെണ്ണയും 60ഗ്രാം ബാര്‍ സോപ്പും ലയിപ്പിച്ച് 150 മില്ലി വെള്ളത്തില്‍ ചേര്‍ക്കണം. ഇതില്‍ 150 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ക്കുക. ഇത് ആറിരട്ടി വെള്ളം ചേര്‍ത്ത് തളിക്കാം

വേപ്പിന്‍ പിണ്ണാക്ക്  
------------------------------
തടങ്ങളില്‍ അടിവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നത് ട്രൈക്കോഡെര്മ പോലുള്ള മിത്രകുമിളകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്ക് , ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ് . ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്നാ തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.

പച്ചക്കറി ചെടികളിലെ കുരുടിപ്പ് മാറ്റാൻ
--------------------------------------------------------------------
വെളുത്തുള്ളി 18 ഗ്രം തൊലികളഞ്ഞ് അരയ്ക്കുക.ഒമ്പത് ഗ്രാം പച്ചമുളകും,ഒമ്പത് ഗ്രാം ഇഞ്ചിയും അരയ്ക്കുക. ഇവമൂന്നും ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക.നന്നായി ഇളക്കി അരിച്ചെടുത്ത ലായനിയുടെ 500 മില്ലിലിറ്ററിൽ 100 മില്ലി ലിറ്റർ സോപ്പ് ലായനി ചേർക്കുക. തുടർന്ന് 9.5 ലിറ്റർ വെള്ളവും കൂടി ചേർത്ത് ചെടികളിൽ തളിക്കുക.
 

 
 ജൈവ വളങ്ങള്‍ 
എഗ്ഗ്മിനോ പ്രോട്ടീന്‍ 
--------------------------------

കോഴി മുട്ട     :     10 എണ്ണം 
ചെറുനാരങ്ങ :     20 എണ്ണം 
ശര്‍ക്കര        :     250 ഗ്രാം 
ഒരു പാത്രത്തില്‍ (അലൂമിനിയം ഒഴിവാക്കുക , മണ്‍ പാത്രം ഉത്തമം ) മുട്ട അടുക്കിവെച്ച് അതില്‍ ചെറുനാരങ്ങ നിര് ഒഴിച്ച് 15 ദിവസം അടച്ചു വെയ്ക്കുക.നന്നായി ഇളക്കിയ ശേഷം ശര്‍ക്കര  ലായനി (അല്പം വെള്ളം ചേര്‍ത്ത് ലായനി തയ്യാറാക്കുക ) ഇതിലേക്ക് ഒഴിക്കുക. 10 ദിവസം വിണ്ടും അടച്ചു വെയ്ക്കുക. അതിനു ശേഷം ഒരു മില്ലി - ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പച്ചക്കറികള്‍ക്ക് ഒഴിച്ചു കൊടുക്കുക.

മുളകിലെ കുരിടുപ്പ്‌ മാറാന്‍ 
--------------------------------
മുളകിലെ  കുരിടിപ്പ് രോഗത്തിനെതിരെ രോഗലക്ഷണം നാമ്പിലകളില്‍ കാണുമ്പോള്‍ തന്നെ കുമ്മായം നാമ്പിലകളിലും ഇലയിടുക്കുകളിലും നന്നായി വീഴത്തക്കവിധം വിതറികൊടുക്കുക 16 - 20 ദിവസത്തിനുള്ളില്‍ വീണ്ടും നല്ല ഇലകള്‍ വളര്‍ന്നു തുടങ്ങും  
 
സ്യൂഡോമോണസ്- സര്‍വരോഗസംഹാരി 
-------------------------------------------------
വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ച് രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിയുന്ന മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്.ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതിനായി 15 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തെ ഇടവേളകളില്‍ തടത്തില്‍ ഒഴിച്ചുകൊടുക്കണം.
ഒപ്പം ഇലകളില്‍ തളിക്കുന്നതും നല്ലതുതന്നെ.
     സ്യൂഡോമോണസ്, ചാണകവുമായി ചേര്‍ത്ത് പ്രയോഗിച്ചാല്‍ കാര്യക്ഷമത വര്‍ധിപ്പിക്കാം. ഇതിന് 20 ഗ്രാം പുതിയ ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അടിയാന്‍ വെക്കുക. ലായനി അരിച്ചെടുത്ത് അതിലേക്ക് 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് ഇളക്കുക. ഇത് വിളകളില്‍ തളിച്ചാല്‍, വെറും സ്യൂഡോമോണസിനേക്കാള്‍ ഫലപ്രദമാണ്. നെല്ലിന്റെ ബാക്ടീരിയല്‍ ഇലകരിയല്‍, വെള്ളരിവിളകളുടെയും വാഴയുടെയും അഴുകല്‍ രോഗങ്ങള്‍, ഓര്‍ക്കിഡുകളുടെ മഞ്ഞളിപ്പ് എന്നിവക്കെല്ലാം ഈ സ്യൂഡോമോണസ്-ചാണകമിശ്രിതം വളരെ ഫലപ്രദമാണെന്ന് കണ്ടിരിക്കുന്നു. ഇതുപോലെത്തന്നെ സ്യൂഡോമോണസ് തേങ്ങാവെള്ളം ചേര്‍ത്ത് പ്രയോഗിക്കുന്നതും മികച്ചതാണ്. 100 മില്ലി തേങ്ങാവെള്ളം, 50 ഗ്രാം സ്യൂഡോമോണസ്, പത്ത് ലിറ്റര്‍ വെള്ളം. വെറും സ്യൂഡോമോണസിനെക്കാള്‍ നാലിരട്ടി കാര്യക്ഷമമാണിത്. 
 പൊടി രൂപത്തിലാണെങ്കില്‍ 10 ഗ്രാം. ദ്രാവകരൂപത്തിലാണെങ്കില്‍ 5 മില്ലി.ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുക. വൈകുന്നേരമാണ് ഉപയോഗത്തിന് നല്ലത്.
     തയ്യാറാക്കിയ ലായനിയുടെ കൂടെ ഒരു ലിറ്റളിന് 50 മില്ലി എന്ന തോതില്‍ പഴകിയ കഞ്ഞിവെള്ളം ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ലഭിക്കും.
    രാസവസ്തുക്കളുടെ കൂടെയോ ഒരാഴ്ചയ്ക്ക് മുന്‍പോ, പിന്‍പോ യാതൊരു കാരണവശാലും സ്യൂഡോമോണസ് ഉപയോഗിക്കാന്‍
പാടില്ല.


 ജീവാണു വളം
------------------------------- 
ചാണകം - 1 കിലോ
വെല്ലം കറുത്തത് -1 കിലോ
മൈസൂര്‍ പഴം - 100 ഗ്രാം
മണിക്കടല പൊതിര്‍ത്ത് അരച്ചത് - 100 ഗ്രാം
രാസവളം ചേരാത്ത മണ്ണ് - ഒരു പിടി
     ഇവയൊക്കെ 20 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക മൂന്ന് ദിവസം കഴിഞ്ഞ് ഒന്നിന് മൂന്ന് ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്കും , പച്ചക്കറികള്‍ക്കും ഒഴിച്ചു കൊടുക്കാം.

2 അഭിപ്രായങ്ങൾ: