ഒരു ആള്‍ റൗണ്ടരുടെ ഓര്‍മ്മയ്ക്ക്
ക്രിക്കറ്റിന് ഇന്നു കാണുന്ന ഗ്ലാമറും,പണക്കൊഴുപ്പും ഉണ്ടാവുന്നതിനുമുമ്പ് കളിയോടുള്ള സ്നേഹം കൊണ്ടുമാത്രം ബാറ്റും,ബോളും കൈയിലെടുത്ത ഒരു തലമുറയുടെ നായകനായിരുന്നു മമ്പള്ളി അനന്തന്‍ എന്ന ആള്‍ റൗണ്ടര്‍ . ക്രിക്കറ്റ് പോലെ കളിച്ച എല്ലാ ഗെയ്മുകളിലും ചിത്ര രചനയിലും മികവ് പുലര്‍ത്തിയ ജീവിതത്തിലും ആള്‍ റൌണ്ടര്‍ എന്ന വിശേഷണം അര്‍ഹിക്കുന്നു. കേരളത്തിലെ ആദ്യ രഞ്ജി ട്രോഫി ടീം ക്യാപ്ടനും ,
മമ്പള്ളി അനന്തനും
ഭാര്യ രാജലക്ഷ്മി (സാവിത്രി )യും
|
പഴയ ഒരു രഞ്ജി ട്രോഫി ടീം
മമ്പള്ളി അനന്തന്‍ ,ബാലന്‍ പണ്ഡിറ്റ് ,
കെ. എന്‍ എന്‍ മേനോന്‍
എന്നിവരെയും കാണാം .
കെ. എന്‍ എന്‍ മേനോന്‍
ഓള്‍റൗണ്ടര്‍ ആയിരുന്നു
|
1982ല്‍ തിരുവല്ലയില്‍ നടന്ന
രഞ്ജി ട്രോഫി മത്സര വേളയില്‍
ആദരിച്ച പഴയ ക്യാപ്റ്റന്മാര്‍
മമ്പള്ളി അനന്തന്‍, രവി അച്ഛന്‍ ,
ഡോ .മദന്‍മോഹന്‍
ഫോട്ടോ :രാജന്‍ പൊതുവാള്‍ |
അനന്തന്റെ മികവ് ക്രിക്കറ്റില്‍ മാത്രമായിരുന്നില്ല . അത് ലറ്റിക്സ് ,ബാസ്കറ്റ് ബോള്‍ ,ഫുട്ബോള്‍ ചിത്രരചന , സംഗീതം എന്നിവയിലും പ്രാഗത്ഭ്യം നേടിയിരുന്നു . കോഴിക്കോട് എ. എച്ച്. എം. സി. ഫുട്ബാള്‍ ടീമില്‍ ഗോള്‍ കീപ്പറുമായിരുന്നു.
മമ്പള്ളി അനന്തന്റെ അദ്ദേഹം തന്നെ വരച്ച ചിത്രം |
മമ്പള്ളി അനന്തന്‍ വരച്ച
അദ്ദേഹത്തിന്റെഅമ്മ
കുഞ്ഞിമാതയുടെ ചിത്രം
|
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രഞ്ജി താരങ്ങളെ സംഭാവന ചെയ്ത കുടുംബമാണ് മമ്പള്ളി തറവാട് . പി. എം. രാഘവനും, പി. എം അനന്തനും എ. പി. എം. ഗോപാലകൃഷ്ണനും,ശേഷം പി. എം. കെ.
2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍
നടന്ന ഇന്ത്യ ശ്രീലങ്ക
പ്രദര്‍ശന മത്സര ഭാഗമായി
മമ്പള്ളി തറവാടിനെ
ആദരിച്ചപ്പോള്‍ ലഭിച്ച
ഉപഹാരവുമായി
മമ്പള്ളി ലക്ഷ്മണന്‍
|
മമ്പള്ളി ഇലവന്സിലെ മൂത്തയാളായ പി. എം. മാധവന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു.രാഘവന്‍, നാരായണന്‍ , ലക്ഷ്മണന്‍, വിജയന്‍, ദാമോദരന്‍,കൃഷ്ണന്‍ എന്നിവരും ക്രിക്കറ്റ് കളിക്കാരായിരുന്നു .
രാഘവന്‍ തുടര്‍ച്ചയായി ആറ് വര്ഷം കേരള രഞ്ജി ടീം ക്യാപ്റ്റന്‍, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് , കേരള
ദക്ഷിണ മേഖലാ സെലെക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.രാഘവനും,സഹോദരന്‍ കൃഷ്ണനും മുന്‍കൈ എടുത്താണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷന്‍ സ്താപിച്ചത് . രാഘവന്റെ മകന്‍ എ. പി. എം. ഗോപാലകൃഷ്ണന്‍ സംസ്ഥാന രഞ്ജി ടീമില്‍ ഓള്‍ റൌണ്ടറും കേരള രഞ്ജി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മാച്ചിന്റെ ഭാഗമായി കേരള ക്രിക്കറ്റിന് അടിത്തറ പാകിയ മമ്പള്ളി തറവാട്ടിനെ ആദരിച്ചിരുന്നു. "മമ്പള്ളി ഇലവന്സി'ലെ മാധവന്‍, കൃഷ്ണന്‍,രാഘവന്‍,
നാരായണന്‍,ദാമോദരന്‍,ലീല എന്നിവരാണ് അനന്തന് മുമ്പ് യാത്രയായവര്‍ . ലക്ഷ്മണന്‍ , വിജയന്‍, അംബുജാക്ഷി,മീനാക്ഷി എന്നിവരാണ് ബാക്കിയുള്ളത്. (ലക്ഷ്മണന്‍ 2011 ല്‍ അന്തരിച്ചു )
രഞ്ജി ട്രോഫി ആദ്യ മത്സരത്തിന്
ഇറങ്ങുന്നതിനു മുന്‍പ് തിരു കൊച്ചി ടീം
മമ്പള്ളി രാഘവ
(ഇരിക്കുന്നവരില്‍ മൂന്നാമത് )നായിരുന്നു
ക്യാപ്റ്റന്‍
|
വരുണ്‍ ഗിരിലാല്‍
മമ്പള്ളി കുടുംബത്തിലെ
ഏറ്റവും പുതിയ പ്രതിഭ
മമ്പള്ളി രാഘവന്റെ ചെറുമകനും,
എ. പി. എം. ഗോപാലകൃഷ്ണന്റെ
അന്തരവനുമാണ്
|
മമ്പള്ളി അനന്തന്റെ മൃതദേഹം
പൊന്ന്യം സറാമ്പിക്കുള്ള
പോന്മലേരി വീട്ടില്‍
പോതുദര്‍ശനത്തിന് വെച്ചപ്പോള്‍ |
"മമ്പള്ളി ഇലവന്സിലെ ഏഴ് വിക്കറ്റ് പോയി, ഇനി നാല് വിക്കറ്റ് ബാക്കിയുണ്ട് '.
(2004 ജനവരിയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്ക് വേണ്ടി ഞാന്‍ തയ്യാറാക്കിയ ലേഖനമാണിത് )
(2004 ജനവരിയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്ക് വേണ്ടി ഞാന്‍ തയ്യാറാക്കിയ ലേഖനമാണിത് )
nannayi..thalassery cricketine kurichulla kooduthal post varatte
മറുപടിഇല്ലാതാക്കൂഒരു പാട് നന്ദിയുണ്ട്
ഇല്ലാതാക്കൂikiyum nalla nalla lekhansngal pratheekshikkunnu
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂഏന്റെ ബ്ലോഗ് വായിക്കാന്‍ കാണിച്ച വലിയ മനസ്സിന് നന്ദി
മറുപടിഇല്ലാതാക്കൂനമസ്കാരം രാകേഷേട്ടാ.അങ്ങ് പ്രതിപാദിച്ച ആ മഹാപ്രതിഭയുടെ ചെറുമകനെ ഞാൻ ഇന്ന് പരിചയപ്പെട്ടു. വരുൺ ഗിരിലാൽ. ഇന്ന് തട്ടേയ്ക്കാട് ശ്രീകൃഷ്ണൻ്റെ നടയിൽ വച്ച്. ഇത്രയും വിവരങ്ങൾ പങ്ക് വച്ച അങ്ങേയ്ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂ