Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013

ലതാ ജനാര്‍ദ്ദനന്‍

ല (ളി) ത ഗാ നം  

 കലോത്സവ വേദികളില്‍ ലളിതഗാനം ആലപിച്ച് മികച്ച വിജയം നേടി  മത്സരാര്‍ത്ഥികള്‍ പുറത്തുവരുമ്പോള്‍ അവരെ നാം മുക്തകണ്ഠം പ്രശംസിക്കും.  പക്ഷെ അവര്‍ പാടിയ പാട്ടിന്റെ പിന്നണിശില്‍പികള്‍ ആരാണെന്ന് അറിയാനോ, അവരെ അഭിനന്ദിക്കാനോ തയ്യാറാവുന്നത്
ലതാ ജനാര്‍ദ്ദനനും, ആതിരാ വിജയനും 
വളരെ അപൂര്‍വ്വം. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലുള്‍പ്പടെ നിരവധി മത്സരങ്ങളില്‍ ഉന്നത വിജയം നേടിക്കൊടുത്ത ലളിതഗാനം രചിച്ചത് കതിരൂര്‍ പുല്ല്യോട് ഋതുപുഷ്പത്തില്‍ ലതാ ജനാര്‍ദ്ദനനാണെന്ന് പലര്‍ക്കും അജ്ഞാതം.
     ലതാജനാര്‍ദ്ദനന്‍ രചിച്ച് കാവുമ്പട്ടം ആനന്ദ് കുമാര്‍ ഈണം നല്‍കിയ 'ശ്യാമയാം മേഘമേ… മഴമേഘമേ…' എന്ന ഗാനത്തിനാണ് മലപ്പുറത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍  വിദ്യാര്‍ത്ഥിനി ആതിര വിജയന്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. ആതിര പാടി എ ഗ്രേഡിന് അര്‍ഹത നേടുമ്പോള്‍ സാക്ഷിയായി വേദിയില്‍ ലതാ ജനാര്‍ദ്ദനനുമുണ്ടണ്ടായിരുന്നു. കാവുമ്പട്ടം ആനന്ദ് കുമാറിന്റെ സഹോദരന്‍ കാവുമ്പട്ടം വാസുദേവനാണ് ആതിരയുടെ ഗുരു. അദ്ദേഹമാണ് ഗാനം പഠിപ്പിച്ചത്. ഇതേ ഗാനത്തിന് തന്നെയാണ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനിക്ക് ബി ഗ്രേഡും ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ ലളിതഗാനം ആലപിച്ച് എ ഗ്രേഡിന് അര്‍ഹയായ പ്രശസ്ത ഗായിക അല്‍ക്ക അജിത്ത് പാടിയ ഗാനവും ലതയുടെതാണ്. കൂടാതെ പല മത്സര വേദികളിലും ലതയുടെ കവിതകള്‍ പലരും ഈണമിട്ട് പാടി സമ്മാനങ്ങള്‍ കരസ്ഥമാക്കാറുണ്ട്
    പാട്യം ഓട്ടച്ചിമാക്കൂലിലെ ലക്ഷ്മിയുടെയും, പരേതനായ കണാരിയുടെയും മകളായ എം. വി പുഷ്പലത പാട്യം ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ചെറുകഥയിലൂടെ സാഹിത്യത്തിലേക്ക് കടന്നത്. ചിലപ്പോള്‍ കവിതകളും എഴുതുമായിരുന്നെങ്കിലും ഒന്നിലും സക്രിയമായിരുന്നില്ല. ബി. എസ് എന്‍ എല്‍ കണ്ണൂരിലെ എക്കൗണ്ട്‌സ് ഓഫീസര്‍ എന്‍. ജനാര്‍ദ്ദനനെ വിവാഹം ചെയ്തതോടെ അദ്ദേഹം ലതയുടെ സാഹിത്യവാസനയെ നിരന്തരം പ്രോത്സാഹിപ്പിച്ചു. അത്  കവിതാ രചന ഗൗരവമേറിയതാക്കാനും, കൂടുതല്‍ കവിതകള്‍ എഴുതാനും  കാരണമായി. 
കണ്ണൂര്‍ ആകാശവാണിയുടെ അങ്കണം, ശ്രീതിലകം തുടങ്ങിയ വിവിധ പരിപാടികളിലൂടെ കവിതകളും, ചെറുകഥകളും ലത അവതരിപ്പിച്ചു തുടങ്ങി. 2009ല്‍ ലതാജനാര്‍ദ്ദനന്റെ തിരഞ്ഞെടുത്ത കവിതകള്‍ 'ആശിച്ചുപോയി…'എന്ന പേരില്‍ സി. ഡി. യും പുറത്തിറക്കി.
      ആകാശവാണിയിലെ സംഗീതജ്ഞന്‍കൂടിയായ  കാവുമ്പട്ടം ആനന്ദ് കുമാര്‍ ലതയുടെ ചില കവിതകളെ ലളിതഗാന രൂപത്തിലാക്കി ആകാശവാണിയില്‍ അവതരിപ്പിച്ചു.അതോടെ ലളിതഗാനങ്ങളും എഴുതാന്‍ തുടങ്ങി. ഒപ്പം  കണ്ണൂര്‍ സംഗീത കലാക്ഷേത്രത്തില്‍ ചേര്‍ന്ന് സന്തോഷ് കുമാറിന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിക്കാന്‍ ആരംഭിച്ചു. സഹപാഠിയായി ഏഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഋത്വയും.കഴിഞ്ഞ വര്‍ഷം അമ്മയും, മകളും ചേര്‍ന്ന് ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റവും കുറിച്ചു. ധനതത്വശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ ബിരുദാനന്തരബിരുദവുമുള്ള ലത കതിരൂരിലെ  മോര്‍ണ്ണിംഗ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. മൂന്നാം വര്‍ഷ എന്‍ജിനിയറിങ്ങ്   വിദ്യാര്‍ത്ഥിയായ മൂത്തമകന്‍ ഋത്വക്ക് നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. നിരവധി  ലളിത ഗാനങ്ങളും , കവിതകളും  ഇതിനകം ലത എഴുതിക്കഴിഞ്ഞു. തിരഞ്ഞെടുത്ത ലളിത ഗാനങ്ങളും , കവിതകളും അടങ്ങുന്ന ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലതയും, ജനാര്‍ദ്ദനനും. ഫോണ്‍ : 0490 2305780

1 അഭിപ്രായം:

  1. ജി.വീ...ലതയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.ലതയുടെ സര്‍ഗ വസന്ത സൗരഭ്യം നീളെ പരക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ