Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഫെബ്രുവരി 28, 2013

Mampalli Anandan



 ഒരു ആള്‍ റൗണ്ടരുടെ ഓര്‍മ്മയ്ക്ക്‌ 

ക്രിക്കറ്റിന് ഇന്നു കാണുന്ന ഗ്ലാമറും,പണക്കൊഴുപ്പും ഉണ്ടാവുന്നതിനുമുമ്പ് കളിയോടുള്ള സ്നേഹം കൊണ്ടുമാത്രം ബാറ്റും,ബോളും കൈയിലെടുത്ത ഒരു തലമുറയുടെ നായകനായിരുന്നു മമ്പള്ളി അനന്തന്‍ എന്ന ആള്‍ റൗണ്ടര്‍ . ക്രിക്കറ്റ് പോലെ കളിച്ച എല്ലാ ഗെയ്മുകളിലും ചിത്ര രചനയിലും മികവ്  പുലര്‍ത്തിയ ജീവിതത്തിലും ആള്‍ റൌണ്ടര്‍ എന്ന വിശേഷണം അര്‍ഹിക്കുന്നു. കേരളത്തിലെ ആദ്യ രഞ്ജി ട്രോഫി ടീം ക്യാപ്ടനും ,

 മമ്പള്ളി അനന്തനും 
 ഭാര്യ രാജലക്ഷ്മി (സാവിത്രി )യും 
മികച്ച ബൌളറുമായിരുന്ന മമ്പള്ളി പൊന്നമ്പത്ത് അനന്തന്‍ 2003 നവംബര്‍ 30നാണ് ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തത് . രഞ്ജി ക്രിക്കറ്റില്‍ തിരു - കൊച്ചി ടീമിലൂടെ കേരളം നേടിയ ആദ്യവിജയം 1953 നവംബര്‍ 30 ന് ആയിരുന്നു.അനന്തന്‍ അഞ്ച് വിക്കറ്റെടുത്ത് മികച്ച ബൌളിംഗ് നടത്തിയ മത്സരമായിരുന്നു അത് .  ആ ചരിത്ര വിജയത്തിന്റെ അമ്പതാം വാര്‍ഷിക ദിനത്തില്‍ തന്നെ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിയാക്കി അനന്തന്‍ യാത്രയായി .
പഴയ ഒരു രഞ്ജി ട്രോഫി ടീം 
മമ്പള്ളി അനന്തന്‍ ,ബാലന്‍ പണ്ഡിറ്റ് ,
കെ. എന്‍ എന്‍ മേനോന്‍ 
എന്നിവരെയും കാണാം .  
കെ. എന്‍ എന്‍ മേനോന്‍  
ഓള്‍റൗണ്ടര്‍  ആയിരുന്നു
     മമ്പള്ളി ഗോപാലന്റെയും,കുഞ്ഞിമാതയുടെയും പതിനൊന്ന് മക്കള്‍ 'മമ്പള്ളി ഇലവന്‍സ് 'എന്നാണ് അറിയപ്പെട്ടത് .ആര്തര്‍ വെല്ലസ്ലി ക്രിക്കറ്റ് കളിച്ച തലശ്ശേരി മൈതാനത്തു നിന്നാണ് അനന്തനും ക്രിക്കറ്റിന്റെ ബാലപാപാഠങ്ങള്‍ അഭ്യസിച്ചത്‌ . ദക്ഷിണ മേഖലയിലെ മികച്ച ബൗളറായിയിരുന്ന അനന്തന്റെ 'സ്വിംഗ്'  പ്രസിദ്ധമായിരുന്നു . ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് മദിരാശിയിലെ കെ. എസ് . കണ്ണന്റെ ശിക്ഷണത്തിലാണ് . ഒമ്പത് മത്സരങ്ങളിലായി 30 വിക്കറ്റെടുത്ത അനന്തന്റെ ആവറേജ്‌  23.2 ആണ് . മലബാറില്‍ നടന്നിരുന്ന ഗ്രിഗ്ഗ്

1982ല്‍ തിരുവല്ലയില്‍ നടന്ന 
രഞ്ജി ട്രോഫി മത്സര വേളയില്‍ 
ആദരിച്ച പഴയ ക്യാപ്റ്റന്മാര്‍
 മമ്പള്ളി അനന്തന്‍, രവി അച്ഛന്‍ , 
ഡോ .മദന്‍മോഹന്‍  
ഫോട്ടോ :രാജന്‍ പൊതുവാള്‍
മെമ്മോറിയല്‍ സ്പോര്‍ട്സില്‍ മൂന്ന് വര്ഷം തുടര്‍ച്ചയായി മെഡല്‍ നേടിയ മലയാളിയായിരുന്നു അനന്തന്‍ . തോല്‍വിയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന കേരളാ ക്രിക്കറ്റിനെ വിജയ പഥത്തിലേക്ക് നയിക്കുമ്പോള്‍ അനന്തന് കൂട്ടായി സഹോദരന്‍ രാഘവനും ടീമില്‍ ഉണ്ടായിരുന്നു.ഹൈദരബാദിനെതിരായ ഇന്നിംഗ്സ് വിജയം ഉള്‍പ്പടെ നിരവധി ഐതിഹാസിക വിജയങ്ങള്‍ക്ക് സഹോദര സഖ്യം ചുക്കാന്‍ പിടിച്ചു. മമ്പള്ളി ഇലവന്സ് തലശ്ശേരി മൈതാനത്തിലാണ് 1976ല്‍ അവസാനമായി ക്രിക്കറ്റ് കളിച്ചത് . അനന്തന് അന്ന് 52 വയസ്സായിരുന്നു. സിലോണിനെതിരെ ഇന്ത്യക്ക് വേണ്ടി അനൌദ്യോഗിക ടെസ്റ്റ്‌ മാച്ചില്‍ കളിച്ച സി. കെ. ഭാസ്കര്‍ അനന്തന്റെ ശിഷ്യനാണ് 
     അനന്തന്റെ മികവ് ക്രിക്കറ്റില്‍ മാത്രമായിരുന്നില്ല . അത് ലറ്റിക്സ് ,ബാസ്കറ്റ് ബോള്‍ ,ഫുട്ബോള്‍ ചിത്രരചന , സംഗീതം എന്നിവയിലും പ്രാഗത്ഭ്യം നേടിയിരുന്നു . കോഴിക്കോട് എ. എച്ച്. എം. സി. ഫുട്ബാള്‍ ടീമില്‍ ഗോള്‍ കീപ്പറുമായിരുന്നു.

മമ്പള്ളി അനന്തന്റെ
 അദ്ദേഹം തന്നെ വരച്ച ചിത്രം
മമ്പള്ളി അനന്തന്‍ വരച്ച
 അദ്ദേഹത്തിന്റെഅമ്മ 
കുഞ്ഞിമാതയുടെ ചിത്രം  

     ക്രിക്കറ്റ് ബോള്‍ സ്വിംഗ് ചെയ്യിക്കുന്ന അനന്തന്റെ വിരലുകള്‍ ബ്രഷ് കൊണ്ട് ക്യാന്‍വാസില്‍ നിറക്കൂട്ട് വിരിയിക്കുന്നത്തിലും വൈദഗ്ദ്ധ്യം കാണിച്ചിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയും തന്റെ തന്നെയും അനന്തന്‍ വരച്ച ഛായാച്ചിത്രങ്ങള്‍ അതിന് തെളിവായി അവശേഷിക്കുന്നു .  1800കളില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മമ്പള്ളി ബേക്കറിയിലൂടെ കേക്കിന്റെയും ബിസ്ക്കറ്റിന്റെയും രുചി ആദ്യമായി മലയാളിക്ക്‌ സമ്മാനിച്ച മമ്പള്ളി ബാപ്പുവിന്റെ അനന്തരവന്‍ മമ്പള്ളി ഗോപാലന്റെ മക്കള്‍ ക്രിക്കറ്റിനോടൊപ്പം ബേക്കറി രംഗത്തും മികവ് കാട്ടിയിരുന്നു.
      കേരളത്തില്‍ ഏറ്റവും കൂടുതല്‍ രഞ്ജി താരങ്ങളെ സംഭാവന ചെയ്ത കുടുംബമാണ് മമ്പള്ളി തറവാട് . പി. എം. രാഘവനും, പി. എം അനന്തനും എ. പി. എം. ഗോപാലകൃഷ്ണനും,ശേഷം പി. എം. കെ.
 2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍ 
നടന്ന ഇന്ത്യ ശ്രീലങ്ക 
പ്രദര്‍ശന മത്സര ഭാഗമായി 
മമ്പള്ളി തറവാടിനെ 
ആദരിച്ചപ്പോള്‍ ലഭിച്ച 
ഉപഹാരവുമായി 
മമ്പള്ളി ലക്ഷ്മണന്‍
മോഹന്‍ദാസ്‌, പി. എം. കെ. രഘുനാഥ് ,വരുണ്‍ ഗിരിലാല്‍ എന്നിവരാണ് ഈ കുടുംബത്തില്‍ നിന്ന് കേരളാരഞ്ജി ടീമില്‍ കളിച്ചവര്‍ 
        മമ്പള്ളി ഇലവന്സിലെ മൂത്തയാളായ പി. എം. മാധവന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു.രാഘവന്‍, നാരായണന്‍ , ലക്ഷ്മണന്‍, വിജയന്‍, ദാമോദരന്‍,കൃഷ്ണന്‍ എന്നിവരും ക്രിക്കറ്റ് കളിക്കാരായിരുന്നു . 
     രാഘവന്‍ തുടര്‍ച്ചയായി ആറ്‌ വര്ഷം  കേരള രഞ്ജി ടീം ക്യാപ്റ്റന്‍, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്‌ , കേരള
മമ്പള്ളി അനന്തന്‍ വരച്ച
 സഹോദരന്‍ മമ്പള്ളി രാഘവന്റെ 
 ചിത്രം രാഘവന്‍ തുടര്‍ച്ചയായി ആറ്‌ 
വര്ഷം കേരള രഞ്ജി ടീം ക്യാപ്റ്റന്‍,
കേരള ക്രിക്കറ്റ് അസോസിയേഷന്‍ 
പ്രസിഡണ്ട്‌ കേരള 
ദക്ഷിണ മേഖല സെലക്ടര്‍ 
എന്നീ പദവികള്‍ വഹിച്ചു 
ദക്ഷിണ മേഖലാ സെലെക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.രാഘവനും,സഹോദരന്‍ കൃഷ്ണനും മുന്‍കൈ എടുത്താണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷന്‍ സ്താപിച്ചത് . രാഘവന്റെ മകന്‍ എ. പി. എം. ഗോപാലകൃഷ്ണന്‍ സംസ്ഥാന രഞ്ജി ടീമില്‍ ഓള്‍ റൌണ്ടറും കേരള രഞ്ജി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. 
     2002 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മാച്ചിന്റെ ഭാഗമായി കേരള ക്രിക്കറ്റിന് അടിത്തറ പാകിയ മമ്പള്ളി തറവാട്ടിനെ ആദരിച്ചിരുന്നു. "മമ്പള്ളി ഇലവന്സി'ലെ മാധവന്‍, കൃഷ്ണന്‍,രാഘവന്‍,

നാരായണന്‍,ദാമോദരന്‍,ലീല എന്നിവരാണ് അനന്തന് മുമ്പ് യാത്രയായവര്‍ . ലക്ഷ്മണന്‍ , വിജയന്‍, അംബുജാക്ഷി,മീനാക്ഷി എന്നിവരാണ് ബാക്കിയുള്ളത്. (ലക്ഷ്മണന്‍ 2011 ല്‍ അന്തരിച്ചു ) 

രഞ്ജി ട്രോഫി ആദ്യ മത്സരത്തിന് 
ഇറങ്ങുന്നതിനു മുന്‍പ് തിരു കൊച്ചി ടീം 
മമ്പള്ളി രാഘവ 
(ഇരിക്കുന്നവരില്‍ മൂന്നാമത് )നായിരുന്നു 
ക്യാപ്റ്റന്‍
    അനന്തന് 80 വയസ്സ് തികയുന്ന 2003 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നത്. പിറന്നാള്‍ ആഘോഷിക്കുന്നതിനായി മക്കളും,സഹോദരങ്ങളും തലശ്ശേരി പൊന്ന്യം സറാമ്പിക്കുള്ള പോന്മലേരി വീട്ടില്‍ എത്തിയിരുന്നു . പക്ഷെ ആഘോഷങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം യാത്രയായി.

വരുണ്‍ ഗിരിലാല്‍ 
മമ്പള്ളി കുടുംബത്തിലെ 
ഏറ്റവും പുതിയ പ്രതിഭ
മമ്പള്ളി രാഘവന്റെ ചെറുമകനും, 
 എ. പി. എം. ഗോപാലകൃഷ്ണന്റെ 
അന്തരവനുമാണ്
കായിക പ്രേമികളും കൂടെ കളിച്ചവരും സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും അടങ്ങുന്ന വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ചെറുമകന്‍ ആഷിഷ് പ്രവീണ്‍ ചിതയ്ക്ക് തീ കൊളുത്തി
മമ്പള്ളി അനന്തന്റെ മൃതദേഹം   
പൊന്ന്യം സറാമ്പിക്കുള്ള 
പോന്മലേരി വീട്ടില്‍ 
പോതുദര്‍ശനത്തിന് വെച്ചപ്പോള്‍
ശവസംസ്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോകുമ്പോള്‍ മമ്പള്ളി ലക്ഷ്മണന്‍ വേദനയോടെ പറഞ്ഞു : 
"മമ്പള്ളി ഇലവന്സിലെ ഏഴ് വിക്കറ്റ് പോയി, ഇനി നാല് വിക്കറ്റ് ബാക്കിയുണ്ട് '. 





(2004 ജനവരിയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്ക് വേണ്ടി ഞാന്‍ തയ്യാറാക്കിയ ലേഖനമാണിത്   )









വെള്ളിയാഴ്‌ച, ഫെബ്രുവരി 15, 2013

ലതാ ജനാര്‍ദ്ദനന്‍

ല (ളി) ത ഗാ നം  

 കലോത്സവ വേദികളില്‍ ലളിതഗാനം ആലപിച്ച് മികച്ച വിജയം നേടി  മത്സരാര്‍ത്ഥികള്‍ പുറത്തുവരുമ്പോള്‍ അവരെ നാം മുക്തകണ്ഠം പ്രശംസിക്കും.  പക്ഷെ അവര്‍ പാടിയ പാട്ടിന്റെ പിന്നണിശില്‍പികള്‍ ആരാണെന്ന് അറിയാനോ, അവരെ അഭിനന്ദിക്കാനോ തയ്യാറാവുന്നത്
ലതാ ജനാര്‍ദ്ദനനും, ആതിരാ വിജയനും 
വളരെ അപൂര്‍വ്വം. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലുള്‍പ്പടെ നിരവധി മത്സരങ്ങളില്‍ ഉന്നത വിജയം നേടിക്കൊടുത്ത ലളിതഗാനം രചിച്ചത് കതിരൂര്‍ പുല്ല്യോട് ഋതുപുഷ്പത്തില്‍ ലതാ ജനാര്‍ദ്ദനനാണെന്ന് പലര്‍ക്കും അജ്ഞാതം.
     ലതാജനാര്‍ദ്ദനന്‍ രചിച്ച് കാവുമ്പട്ടം ആനന്ദ് കുമാര്‍ ഈണം നല്‍കിയ 'ശ്യാമയാം മേഘമേ… മഴമേഘമേ…' എന്ന ഗാനത്തിനാണ് മലപ്പുറത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍  വിദ്യാര്‍ത്ഥിനി ആതിര വിജയന്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. ആതിര പാടി എ ഗ്രേഡിന് അര്‍ഹത നേടുമ്പോള്‍ സാക്ഷിയായി വേദിയില്‍ ലതാ ജനാര്‍ദ്ദനനുമുണ്ടണ്ടായിരുന്നു. കാവുമ്പട്ടം ആനന്ദ് കുമാറിന്റെ സഹോദരന്‍ കാവുമ്പട്ടം വാസുദേവനാണ് ആതിരയുടെ ഗുരു. അദ്ദേഹമാണ് ഗാനം പഠിപ്പിച്ചത്. ഇതേ ഗാനത്തിന് തന്നെയാണ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനിക്ക് ബി ഗ്രേഡും ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ ലളിതഗാനം ആലപിച്ച് എ ഗ്രേഡിന് അര്‍ഹയായ പ്രശസ്ത ഗായിക അല്‍ക്ക അജിത്ത് പാടിയ ഗാനവും ലതയുടെതാണ്. കൂടാതെ പല മത്സര വേദികളിലും ലതയുടെ കവിതകള്‍ പലരും ഈണമിട്ട് പാടി സമ്മാനങ്ങള്‍ കരസ്ഥമാക്കാറുണ്ട്
    പാട്യം ഓട്ടച്ചിമാക്കൂലിലെ ലക്ഷ്മിയുടെയും, പരേതനായ കണാരിയുടെയും മകളായ എം. വി പുഷ്പലത പാട്യം ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ചെറുകഥയിലൂടെ സാഹിത്യത്തിലേക്ക് കടന്നത്. ചിലപ്പോള്‍ കവിതകളും എഴുതുമായിരുന്നെങ്കിലും ഒന്നിലും സക്രിയമായിരുന്നില്ല. ബി. എസ് എന്‍ എല്‍ കണ്ണൂരിലെ എക്കൗണ്ട്‌സ് ഓഫീസര്‍ എന്‍. ജനാര്‍ദ്ദനനെ വിവാഹം ചെയ്തതോടെ അദ്ദേഹം ലതയുടെ സാഹിത്യവാസനയെ നിരന്തരം പ്രോത്സാഹിപ്പിച്ചു. അത്  കവിതാ രചന ഗൗരവമേറിയതാക്കാനും, കൂടുതല്‍ കവിതകള്‍ എഴുതാനും  കാരണമായി. 
കണ്ണൂര്‍ ആകാശവാണിയുടെ അങ്കണം, ശ്രീതിലകം തുടങ്ങിയ വിവിധ പരിപാടികളിലൂടെ കവിതകളും, ചെറുകഥകളും ലത അവതരിപ്പിച്ചു തുടങ്ങി. 2009ല്‍ ലതാജനാര്‍ദ്ദനന്റെ തിരഞ്ഞെടുത്ത കവിതകള്‍ 'ആശിച്ചുപോയി…'എന്ന പേരില്‍ സി. ഡി. യും പുറത്തിറക്കി.
      ആകാശവാണിയിലെ സംഗീതജ്ഞന്‍കൂടിയായ  കാവുമ്പട്ടം ആനന്ദ് കുമാര്‍ ലതയുടെ ചില കവിതകളെ ലളിതഗാന രൂപത്തിലാക്കി ആകാശവാണിയില്‍ അവതരിപ്പിച്ചു.അതോടെ ലളിതഗാനങ്ങളും എഴുതാന്‍ തുടങ്ങി. ഒപ്പം  കണ്ണൂര്‍ സംഗീത കലാക്ഷേത്രത്തില്‍ ചേര്‍ന്ന് സന്തോഷ് കുമാറിന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിക്കാന്‍ ആരംഭിച്ചു. സഹപാഠിയായി ഏഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഋത്വയും.കഴിഞ്ഞ വര്‍ഷം അമ്മയും, മകളും ചേര്‍ന്ന് ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റവും കുറിച്ചു. ധനതത്വശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ ബിരുദാനന്തരബിരുദവുമുള്ള ലത കതിരൂരിലെ  മോര്‍ണ്ണിംഗ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്. മൂന്നാം വര്‍ഷ എന്‍ജിനിയറിങ്ങ്   വിദ്യാര്‍ത്ഥിയായ മൂത്തമകന്‍ ഋത്വക്ക് നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. നിരവധി  ലളിത ഗാനങ്ങളും , കവിതകളും  ഇതിനകം ലത എഴുതിക്കഴിഞ്ഞു. തിരഞ്ഞെടുത്ത ലളിത ഗാനങ്ങളും , കവിതകളും അടങ്ങുന്ന ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലതയും, ജനാര്‍ദ്ദനനും. ഫോണ്‍ : 0490 2305780

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

പൂമ്പാറ്റകളുടെ പറുദീസ

ശുദ്ധമായ ജലം, വായു, മണ്ണ്, ജൈവസമ്പത്ത്  എന്നിവ സംരക്ഷിച്ച്  'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ' എന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. അതോടൊപ്പം മാലിന്യ
ഫോട്ടോ :ജയേഷ് മാതൃഭൂമി 
സംസ്‌കരണത്തിലൂടെ സമ്പൂര്‍ണ്ണ സുസ്ഥിര ശുചിത്വ ഗ്രാമമാക്കി മാറ്റി കതിരൂര്‍ മറ്റൊരു മാതൃകയാവുകയാണ്. അതിനായി പഞ്ചായത്തും, ജനങ്ങളും,വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും ഒരുപോലെ കൈകോര്‍ക്കുകയാണ്. 
 പൂമ്പാറ്റകളുടെ പറുദീസ
     2010ല്‍ കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചിത്രകലാ അധ്യാപകനും, ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ കെ.എം.  ശിവകൃഷ്ണന്റെ നേതൃത്വത്തില്‍
കെ. എം. ശിവകൃഷ്ണന്‍ 
നടത്തിയ പാരിസ്ഥിതിക പഠനത്തില്‍ മാലിന്യമുക്തമായ ചുറ്റുപാടുകളിലാണ് പൂമ്പാറ്റകള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും,  മാലിന്യ മുക്തമായ കതിരൂര്‍ സ്‌കൂളിന്റെ ചുറ്റു മതിലിനുള്ളിലായി 60 തരം  പൂമ്പാറ്റകള്‍ മുട്ടയിട്ട് വിരിഞ്ഞ് പറന്നുപോകുന്നാതായും കണ്ടെത്തി. അതോടെ സ്‌കൂള്‍ പരിസരം 'പൂമ്പാറ്റകളുടെ പറുദീസ' എന്ന് നാമകരണം നടത്തി. ഇത് കതിരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഞ്ചായത്ത് മുഴുവന്‍ പൂമ്പാറ്റകളുടെ പറുദീസയാക്കണമെന്ന ആശയം ഉടലെടുത്തത്. ഇതിനിടെയാണ് കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന  സുസ്ഥിര ശുചിത്വ പദ്ധതിയുടെ പഞ്ചായത്ത്തല അസിസ്റ്റന്റ്  കോര്‍ഡിനേറ്ററായി കതിരൂര്‍ വി.. ഇ. ഒ. വി. സുരേഷ് കുമാര്‍ ചുമതല ഏല്‍ക്കുന്നത്. അതോടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ  ഏറെ മുന്നോട്ട് പോയി. 
  നീന്തല്‍ ഗ്രാമം
      സര്‍വ്വ മാലിന്യങ്ങളും ഒടുക്കം ഒഴുകിയെത്തുന്നത് ജലാശയങ്ങളിലേക്കായതിനാല്‍ ഇത് നിര്‍ത്തീയേ പറ്റൂ എന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. അതിന്റെ ഭാഗമായി
നീന്തല്‍ പരിശീലന ഭാഗമായി 
ചോയ്യാടം കുളത്തില്‍ 
നീന്തല്‍ തരാം സുഗിഷ 
നടത്തിയ ജല ശയനം 
പഞ്ചായത്ത് പരിധിയില്‍പ്പെട്ട പുഴയും, തോടുകളും, കുളങ്ങളും സംരക്ഷിക്കാനും,വൃത്തിയായി ഉപയോഗിക്കാനുമുള്ള നടപടികള്‍ നാട്ടുകാരുടെ സഹായത്തോടെ നടപ്പാക്കി. ബോധവത്ക്കരണമെന്ന നിലയില്‍ പൊന്ന്യം പൊതുജന വായനശാലയുടെ നേതൃത്വത്തില്‍ പൊന്ന്യം പുഴയുടെ തീരത്ത് മനുഷ്യച്ചങ്ങലയും തീര്‍ത്തു.   കൂടാതെ  പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായി  നീന്തല്‍ പഠിപ്പിക്കാനും, അതിലൂടെ സുരക്ഷ ഉറപ്പാക്കാനും,പഠിച്ചവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കാനും, തീരുമാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 1000 പേര്‍ക്ക് നീന്തല്‍ പഠിച്ച സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു.മറ്റുള്ളവര്‍ള്ള പരിശീലനം നടന്നു കൊണ്ടണ്ടിരിക്കുകയാണ്. നീന്തല്‍ പഠിപ്പിക്കുന്ന സ്ഥലങ്ങള്‍  : കതിരൂര്‍ ക്ഷേത്രച്ചിറ, പുതിയേടത്ത് കുളം, ചോയ്യാടം കുളം, വാകയാട്ട് ഇല്ലം കുളം, ചന്ദ്രോത്ത് കുളം പുല്ല്യോട്, എരുവട്ടിത്തോട്, കുണ്ടണ്ടുചിറ അണക്കെട്ട്, പൊന്ന്യം പുഴ, ചാടാലപുഴ, വണ്ണത്താന്‍ വീട്ടില്‍ കുളം,ചന്ദനക്കുളം    
സുസ്ഥിര ശുചിത്വ പദ്ധതി       
   മാലിന്യങ്ങളെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുക, എന്നതാണ് ഇതിന്റെ ലക്ഷ്യം. ജൈവ മാലിന്യങ്ങളെ വീടുകളിലും, സ്ഥാപനങ്ങളിലും
തന്നെ സംസ്‌ക്കരിക്കുകയും,   പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുക  എന്നതാണ് ഈ പദ്ധതി കൊണ്ട്  ഉദ്ദേശിക്കുന്നത് പഞ്ചായത്തിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷം 37,91,876 കിലോ ജൈവമാലിന്യങ്ങളും,16,25,090 കിലോ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവമാലിന്യങ്ങളുമാണുള്ളത്. പഞ്ചായത്തിന് മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതിനാല്‍ വീടുകള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ , പൊതുസ്ഥലങ്ങള്‍ , പൊതുസ്ഥാപനങ്ങള്‍ എന്നിങ്ങനെ ജൈവമാലിന്യ സ്രോതസ്സുകളെ ആറായി തരം തിരിച്ചു.നിലവിലുള്ള 86000 വീടുകളില്‍ 55000 വീടുകളിലും, 33 അങ്കണവാടികളിലും, 23 സ്‌കൂളുകളിലും, കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പി. എച്ച്. സി; പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിച്ചു കൊടുത്തു.
     ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജനം  എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കതിരൂര്‍ ഹൈസ്‌കൂളില്‍ 50 കിലോ ഗ്രാം ശേഷിയുള്ള ഒരു  ബയോഗ്യാസ് പ്ലാന്റ് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കി. . പ്ലാന്റില്‍ നിന്നും ലഭിക്കുന്ന ഗ്യാസ് സ്‌കൂള്‍ കാന്റീനില്‍ പാചകാവശ്യത്തിനും, ജൈവവളം സ്‌കൂളിലെ പച്ചക്കറി തോട്ടത്തിലേക്കും ഉപയോഗിക്കുന്നു. മാലിന്യപരിപാലന ബോധവത്ക്കരണ ഭാഗമായി സ്വന്തം ചെലവിലും, പഞ്ചായത്തിന്റെ സഹകരണത്തോടെയും  50 വീടുകളില്‍ 2.5 കിലോ വരെ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും, 400 വീടുകളില്‍ മണ്ണിര കമ്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടണ്ട്.  പഞ്ചായത്തിന്റെ സഹകരണത്തോടെ 1000 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും സ്ഥാപിച്ചു കൊണ്ടണ്ടിരിക്കുകയാണ്. ദ്രവമാലിന്യം തടയുന്നതിനായി വീടുകളും, കെട്ടിടങ്ങളും  ഉള്‍പ്പടെ ദ്രവമാലിന്യം ഉണ്ടാവുന്ന മുഴുവന്‍ ഇടങ്ങളിലും സോക്കേജ് പിറ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
     പഞ്ചായത്തിലെ ഖരമാലിന്യങ്ങളില്‍ 30 ശതമാനം അജൈവമാലിന്യങ്ങളാണ്. അതില്‍  90 ശതമാനത്തില്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക്
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മാലിന്യപ്പെട്ടി 
ശേഖരണത്തിനായി മുഴുവന്‍ വാര്‍ഡുകളിലും   60 വീടുകള്‍ക്ക് ഒരു ശുചിത്വ പെട്ടി എന്ന നിലയില്‍ പൊതു ഇടങ്ങളില്‍    സ്ഥാപിച്ചിട്ടുണ്ടണ്ട്  അതാത് പ്രദേശത്തെ കുടുബശ്രീ യൂണിറ്റുകളും, പുരുഷ സഹായ സംഘവുമാണ് ഇതിന്റെ മേല്‍നോട്ടംവഹിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മണി മുതല്‍ 9 മണിവരെയാണ് പെട്ടി തുറന്നു വെയ്ക്കുക. വീടുകള്‍ ഒഴിച്ചുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം പെട്ടികള്‍ നല്‍കിയിട്ടുണ്ട്  പെട്ടിയില്‍  നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിനായി ഒരു ഗുഡ്‌സ് ഓട്ടൊയും, നാല് വനിതാ വളണ്ടണ്ടിയര്‍മാരെയും സജ്ജമാക്കിയിട്ടുണ്ടണ്ട്  ശുചിത്വത്തിന് സംസ്ഥാന സര്‍ക്കാറിന്റെ  അഞ്ച് ലക്ഷം രൂപയുടെ  നിര്‍മ്മല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.  ആ തുകയിലെ ഒരു വിഹിതം എടുത്താണ് ഓട്ടൊ വാങ്ങിയത്. വളണ്ടിയറില്‍ രണ്ട്  പേര്‍ വാഹനം
ഗുഡ്സ് ഓട്ടോയും വളണ്ടിയര്‍മാരും 
ഓടിക്കുന്നതിന് പരിശീലനം നേടിയവരാണ്. വിവിധ ഇടങ്ങളില്‍  നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ വനിതാ വ്യവസായ എസ്‌റ്റേറ്റിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറി പഞ്ചായത്ത് ഗോഡൗണാക്കിമാറ്റി അതിലാണ് സൂക്ഷിക്കുന്നത്. പിന്നീട് പിണറായി വെണ്ടണ്ടുട്ടായിലുള്ള സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്ക് റീസൈക്ലിങ്ങ് യൂണിറ്റിലേക്ക് കൈമാറും.
         205 കുടുംബശ്രീകളും, 28 പുരുഷ സഹായ സംഘങ്ങളും,  മൂന്ന് മാസത്തിലൊരിക്കല്‍ ശുചിത്വത്തിന് മാത്രമായി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിക്കണം. .കൂടാതെ അയല്‍കൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് ശുചിത്വ പദ്ധതിയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നിരന്തരം കൊടുക്കുകയും ചെയ്യുന്നു.  ക്ലാസുകള്‍ എടുക്കാനായി മാത്രം 12 പേരെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ ഇതുവരെയായി 360 ക്ലാസുകള്‍ എടുത്തു കഴിഞ്ഞു.ശുചിത്വത്തിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊടുത്തുകൊണ്ടണ്ട്  ജിത്തു കോളയാട് രചനയും, സംവിധാനവും നിര്‍വ്വഹിച്ച 47 മിനുട്ട് ദൈര്‍ഘ്യമുള്ള  'കതിരൂര്‍പൂമ്പാറ്റകളുടെ പറുദീസ'എന്ന ഡോക്യുമെന്ററിയും പഞ്ചായത്ത് പുറത്തിറക്കിയിട്ടുണ്ടണ്ട്  ഡോക്യുമെന്ററി സി.ഡി. മുഴുവന്‍ വിദ്യാലയങ്ങളിലും, വീടുകളിലും
കതിരൂര്‍ ഗ്രാമ പഞ്ചായത്ത്‌ കെ. വി.പവിത്രന്‍ 
വി. ഇ. ഒ വി. സുരേഷ് കുമാര്‍ , പദ്മനാഭന്‍ 
എന്നിവര്‍ ചേര്‍ന്ന്‍ കടകളില്‍ ബോധവത്ക്കരണം 
നടത്തുന്നു 




എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2011 മുതല്‍ 2013 വരെയുള്ള രണ്ട്  സാമ്പത്തിക വര്‍ഷങ്ങളിലായി ശുചിത്വത്തിന് മാത്രമായി 18 ലക്ഷം രൂപ ചെലവഴിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയാണ് പഞ്ചായത്ത് ഭരണസമിതി നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. പവിത്രന്‍ പറഞ്ഞു. വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലായി 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ'യായി പ്രഖ്യാപിക്കാനുള്ള തീവ്രയജ്ഞത്തിലാണ് കതിരൂരിന്റെ മനസ്സ്.   
  
അംഗീകാരങ്ങള്‍ :
 സംസ്ഥാന  സര്‍ക്കാറിന്റെ  ആരോഗ്യ  പദ്ധതികള്‍ മാതൃകാപരമായ രീതിയില്‍ നടപ്പിലാക്കിയ മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാതല ആരോഗ്യ കേരളം പുരസ്‌കാരം  കതിരൂര്‍ ഗ്രാമ പഞ്ചായത്ത് നേടി. 5 ലക്ഷം രൂപയും ശില്പവുമാണ് പുരസ്‌കാരം. തിരുവനന്തപുരത്ത്  നടന്ന ചടങ്ങില്‍  ആരോഗ്യ മന്ത്രി  വി.എസ്. ശിവകുമാറല്‍ നിന്നും കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പവിത്രന്‍ , സെക്രട്ടറി  പ്രദീപന്‍ തെക്കെകാട്ടില്‍  എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
     മാലിന്യ സംസ്‌കരണത്തിലൂടെ സമ്പൂര്‍ണ്ണ സുസ്ഥിര ശുചിത്വ ഗ്രാമമാക്കി മാറ്റി ശുദ്ധമായ ജലം, വായു, മണ്ണ്, ജൈവസമ്പത്ത്  എന്നിവ സംരക്ഷിച്ച്  'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദീസ' എന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് പുരസ്‌കാരത്തിന്  തിരഞ്ഞെടുക്കപ്പെട്ടത്



കതിരൂര്‍ ഗ്രാമ പഞ്ചായത്തിന് ലഭിച്ച  ജില്ലാതല
 ആരോഗ്യ കേരളം പുരസ്‌കാരം 
ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറല്‍ നിന്നും
കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പവിത്രന്‍ ,
സെക്രട്ടറി  പ്രദീപന്‍ തെക്കെകാട്ടല്‍ 
എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു