Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, മേയ് 24, 2013

Noorudeen or Noor uncle

ജീവിതം സംഗീതത്തില്‍ അര്‍പ്പിച്ച

നൂര്‍ അങ്കിള്‍

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളടക്കം 5000ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക്  സംഗീതജ്ഞാനം പകര്‍ന്നുകൊടുത്തതിന്റെ നിര്‍വൃതിയിലാണ് ആറ് വര്‍ഷം മുന്നെ പ്രവാസി ജീവിതം അവസാനിപ്പിച്ച 64 കാരനായ നൂറുദ്ദീന്‍.   യു. എ. ഇ. യില്‍ ആദ്യ സംഗീത കോളജ് സ്ഥാപിച്ചതിന്റെ പെരുമ മലയാളിയും തലശ്ശേരിക്കാരനുമായ വി. കെ. നൂറുദ്ദീന് മാത്രം അവകാശപ്പെട്ടതാണ്. നൂര്‍ അങ്കിള്‍ എന്ന പേരിലറിയപ്പെടുന്ന നൂറുദ്ദീന്‍ 1981 ലാണ് ദുബായില്‍ 'ദുബായ് മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'എന്ന സ്ഥാപനം ആരംഭിക്കുന്നത്.അതിനു മുന്‍പ് സംഗീതം ഔദ്യോഗികമായി പഠിപ്പിക്കുന്ന സ്ഥാപനം യു. എ. ഇ. യില്‍ ഉണ്ടണ്ടായിരുന്നില്ല .
     നൂറുദ്ദീന്റെ ശിക്ഷണത്തില്‍ പിയാനോ പഠിച്ച് മലയാള ഗാനശാഖയ്ക്ക്  ലഭിച്ച  പുതുതലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ദീപക്‌ദേവ്. ദീപക്‌ദേവിന്റെ അച്ഛനും, അമ്മയും തലശ്ശേരി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ വിദേശത്തായിരുന്നു താമസം. ദീപക്കിന്റെ അച്ഛന്‍ കോടിയേരി സ്വദേശി  ദേവരാജും നൂറുദ്ദീനും ചെറുപ്പംമുതലേ സുഹൃത്തുക്കളുയിരുന്നു.കൂടാതെ ദീപക്കിന്റെ അമ്മ ആശയുടെ വീട് ബ്രണ്ണന്‍ ഹൈസ്‌കൂളിന്റെ സമീപത്തുള്ള നൂറുദ്ദീന്റെ തറവാട് വീടിന്റെ അയല്‍പക്കവുമായിരുന്നു. ഈ ബന്ധങ്ങളൊക്കെയാണ് ദീപക് നൂറുദ്ദീന്റെ ശിഷ്യനാവാന്‍ കാരണമായത്.
     തലശ്ശേരി സെന്റ് ജോസഫ്‌സ് ബോയിസ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നൂറുദ്ദീന് സംഗീതത്തൊടുള്ള പ്രണയം തുടങ്ങിയത്. സംഗീതപഠനം വീട്ടില്‍ നിഷിദ്ധമായിരുന്നതിനാല്‍ ആരും അറിയാതെയാണ് ഒരുവര്‍ഷം സ്‌കൂളിലെ സംഗീതാദ്ധ്യാപകന്‍ ലക്ഷ്മണന്റെ കീഴില്‍ ഹാര്‍മോണിയം പഠിച്ചത്. അക്കാലത്ത് മുതിര്‍ന്ന ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു പിന്നീട് മാപ്പിളപ്പാട്ടിലൂടെ പ്രശസ്തനായ ഗായകന്‍ പീര്‍മുഹമ്മദ്. കലകളെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന തലശ്ശേരിയിലെ പ്രശസ്ത  മുസ്ലീം തറവാടുകളായ ഒ. വി. , മാളിയക്കല്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍ സംഗീതത്തിലേക്ക് കൂടുതല്‍  അടുപ്പിച്ചു.1966ല്‍ പ്രീഡിഗ്രി പഠനകാലത്ത്  മാളിയക്കല്‍ ഗ്രൂപ്പിലൂടെ പൊതുവേദിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അതോടൊപ്പം തിരുമുഖം സംഗീതസഭയിലെ പദ്മനാഭന്‍ വൈദ്യരുടെ കീഴില്‍ നിന്ന് ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു.സുബൈദ മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ബ്ലൂ ജാക്‌സ് എന്നീ സംഘങ്ങളോടൊപ്പം ചേര്‍ന്ന് പൊതുവേദികളിലും സക്രിയമായി. 
     അക്കാലത്ത് പിയാനോവില്‍ പാശ്ചാത്യ സംഗീതം പഠിച്ച ഡോ. ആമിന ഹാഷിമിന്റെ കീഴില്‍ നിന്ന് ചവിട്ട് ഹാര്‍മോണിയവും, എക്കോഡിനും വായിക്കാന്‍ പഠിച്ചു. ചാന്ദ്പാഷയില്‍ നിന്ന് ഹാര്‍മോണിയത്തില്‍ ഹിന്ദുസ്ഥാനിയും, ഹാരിസ്ഭായില്‍ നിന്ന് തബലയും സ്വായത്തമാക്കി. പിന്നെ മുംബൈ, കൊല്‍ക്കത്ത, അഹമ്മദബാദ് , എന്നിവിടങ്ങളില്‍ നിന്ന് പലരില്‍ നിന്നായി ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. 
     ബിക്കോം ബിരുദധാരിയായ നൂറുദ്ദീന്‍  1975ല്‍ അക്കൗണ്ടണ്ട്ന്റായി മസ്‌ക്കറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 1979 വരെ ജോലിയും സംഗീതവും ഒരുപോലെ കൊണ്ടണ്ടുപോയി. 1980 ന്റെ അവസാനത്തോടെ പൂര്‍ണ്ണമായും സംഗീതത്തിലേക്ക് നീങ്ങി. അതോടെയാണ് സംഗീത കോളജ് എന്ന ആശയത്തിനും രൂപം നല്‍കുന്നത്. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സംഗീത കലാകാരന്മാര്‍ യു. എ.ഇ . യില്‍ എത്തുമ്പോള്‍ നൂറുദ്ദീന്റെ കോളജ് സന്ദര്‍ശിക്കുന്നതും പതിവായി. പലര്‍ക്കും പക്കമേളം ഒരുക്കുന്നതും നൂറുദ്ദീന്റെ മേല്‍നോട്ടത്തിലായി. മലയാളത്തിലെയും തമിഴിലെയും മിക്ക പിന്നണി ഗായകരും, സംഗീതജ്ഞരുമായി അടുത്ത സൗഹൃദവും നൂറുദ്ദീനുണ്ട്. അതിനുള്ള തെളിവാണ് അടുത്തിടെ  പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണിയും കുടുംബവും നൂറുദ്ദീന്‍ താമസിക്കുന്ന കതിരൂര്‍ ഉക്കാസ് മെട്ടയിലെ നൂര്‍ ഫോര്‍ മ്യൂസിക്ക് എന്ന വീട്ടില്‍ എത്തിയത്.
     ദുബായില്‍ നിന്ന് ആറ് വര്‍ഷം മുന്നെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ 'ദുബായ് മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 'എന്ന സ്ഥാപനം സഹപ്രവര്‍ത്തകനായ ഗോവക്കാരനെ ഏല്‍പിച്ചാണ് മടങ്ങിയത്. സ്ഥാപനം ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. നാട്ടിലെത്തിയ ഉടന്‍ കതിരൂര്‍ ഉക്കാസ് മെട്ടയിലെ വീട്ടില്‍  'നൂര്‍ ഫോര്‍ മ്യൂസിക്ക് ' എന്ന സ്ഥാപനം ആരംഭിച്ചു.ദീപക് ദേവും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. പിയനോ, കീബോര്‍ഡ്, ഗിറ്റാര്‍, ഡ്രംസ്, എന്നീ സംഗീതോപകരണങ്ങള്‍ ലണ്ടണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി കോളജിന്റെ സിലബസ് പ്രകാരം തിയറിയും , പ്രാക്ടിക്കലും ചേര്‍ത്താണ് പരിശീലിപ്പിക്കുന്നത്. ഭാര്യ അസ്മ കര്‍ണ്ണാട്ടിക്ക് സംഗീതം പഠിക്കുകയും, ദുബായില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ടണ്ട്. ഏക മകന്‍ എന്‍ജിനിയറായ സമീയുദ്ദീന്‍ ഡ്രംസില്‍ പാണ്ഡിത്യം നേടിയിട്ടുണ്ടണ്ട്..
     സഹോദരന്‍ ബദറുദ്ദീനും നല്ലൊരു സംഗീതജ്ഞനാണ്.പി. ജയചന്ദ്രന്‍, മിന്മിനി,  ഉണ്ണിമേനോന്‍,കൃഷ്ണചന്ദ്രന്‍ തുടങ്ങിയ പ്രശസ്തര്‍ ആലപിച്ച   മാപ്പിളപ്പാട്ട്, ഹിന്ദുഭക്തിഗാനങ്ങള്‍  എന്നിവയ്ക്ക് ബദറുദ്ദീന്‍ സംഗീതസംവിധാനം നല്‍കിയിട്ടുണ്ടണ്ട്.  സംഗീത നാടകീയ ആവിഷ്‌കാരത്തോടെ അഞ്ച് കാസറ്റുകളിലായി പുറത്തിറക്കിയ സമ്പൂര്‍ണ്ണ രാമായണത്തിന്  പശ്ചാത്തല സംഗീതം ഒരുക്കിയതും ബദറുദ്ദീനാണ്. നൂറുദ്ദീനും, ബദറുദ്ദീനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച  ചില കാസറ്റുകളും പുറത്തിറക്കിയിരുന്നു.   
    

(2013 മെയ് 24 ന്  മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം)

ബുധനാഴ്‌ച, ഏപ്രിൽ 17, 2013

കുട്ടികളെ സ്നേഹിക്കാന്‍ ഓടിച്ചുകളഞ്ഞ ചുരല്‍വടി


വിദ്യാര്‍ത്ഥി ജീവിതം പോലെ മധുരമാണ് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപന്റെ ജീവിതവും. അദ്ധ്യാപകന്‍ കുട്ടികളുടെ എഴുത്തുകാരന്‍ കൂടിയാകുമ്പോള്‍ അനുഭവങ്ങള്‍ ഏറെ മനോഹരവുമായിരിക്കും. വിദ്യാര്‍ത്ഥി ജീവിതത്തിലും, അദ്ധ്യാപകനെന്ന നിലയിലുമുള്ള അനുഭവക്കുറിപ്പുകളാണ് പാനൂര്‍ പാലത്തായി യു. പി. സ്‌കൂളില്‍ നിന്ന് പ്രധാനധ്യാപകനായി വിരമിച്ച  ബാലസാഹിത്യകാരന്‍  രാജു കാട്ടുപുനത്തിന്റെ  പുതിയ പുസ്തകം  'ഒടിച്ചുകളഞ്ഞ ചൂരല്‍വടി'. ഓര്‍മ്മ, കാഴ്ച ,വായന എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുള്ള 20  കുറിപ്പുകളാണുള്ളത്. പ്രധാനമായും അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചാണ് ഇതിന്റെ രചന.
     ഒരു അദ്ധ്യാപകന്‍ എങ്ങനെയിരിക്കണം എന്ന കൊമീനിയസിന്റെ
രാജു കാട്ടുപുനം
വാക്കുകളിലൂടെയാണ്  പുസ്തകത്തിന്റെ തുടക്കം.  ഒന്നാമത്തെ  ലേഖനമായ ഒടിച്ചുകളഞ്ഞ ചൂരല്‍വടിയില്‍ ആദ്യഭാഗം  വിദ്യാരംഭത്തിന്റെ  പിറ്റേദിവസം മുതല്‍  പുഴി നിറച്ച തൊണ്ടുമായി  സ്‌കൂളില്‍ പോകുന്ന കുട്ടിയെക്കുറിച്ചാണ്. പുതുതലമുറയ്ക്ക് തികച്ചും അന്യമായ ഒരു കാലഘട്ടത്തെയാണ് ഇതിലൂടെ കാണിച്ചുതരുന്നത് .ഏഴ് വര്‍ഷം പഠിച്ച പ്രൈമറി സ്‌കൂളില്‍ തന്നെ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. വികൃതി കാട്ടിയ  കുട്ടിയെ ചൂരല്‍ വടികൊണ്ട് തല്ലിയതിന്റെ മനോവിഷമം ചൂരല്‍വടി ഉപേക്ഷിക്കാന്‍ കാരണമായതും,  തുടര്‍ന്ന് കുട്ടികളുമായി ഹൃദയൈക്യം സ്ഥാപിച്ച് നല്ലൊരു അദ്ധ്യാപകനാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയാണ് ലേഖനത്തിന്റെ അവസാന ഭാഗം.
     സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒന്ന് ഞെട്ടറ്റ് വീഴുമ്പോള്‍ അധ്യാപകന്‍ അനുഭവിച്ച  മാനസികാവസ്ഥ  വരച്ചുകാട്ടുകയാണ് 'ഞെട്ടറ്റ് വീണ പൂവ്' എന്ന കുറിപ്പിലൂടെ.പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികമാരും നിത്യ ജീവിതത്തില്‍ ഹൈടക്ക് ആയതിന്റെ  നേര്‍ചിത്രമാണ് 'സത്യവതി ടീച്ചറും, ലാപ്‌ടോപ്പും'എന്ന ലേഖനം. 
      ഭൂമിയെ വിരൂപിയാക്കുകയും,   ജൈവസമ്പത്ത് നശിപ്പിക്കുകയും,  അത് കാരണം വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരിക്കുന്ന  ലേഖനമാണ് കാഴ്ചയിലെ 'ഭൂമിയുടെ നിലവിളി'.ആസൂത്രണമില്ലായ്മയുടെയും, പ്രകൃതി ചൂഷണത്തിന്റെയും, വിനാശകരമായ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയാണെന്നുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ടണ്ട്     'വായന ശീലമാക്കുക' എന്ന ലേഖനത്തില്‍ കുട്ടികള്‍ എങ്ങനെ , എന്തൊക്കെ വായിക്കണം, വായിച്ചതിന് ശേഷം എന്തൊക്കെ ചെയ്യണം എന്നീ കാര്യങ്ങളാണ് പറയുന്നത്.
     വായന എന്ന വിഭാഗത്തില്‍ രണ്ടണ്ട്  ലേഖനങ്ങളാണുളത്. അതില്‍ കാലത്തിന്റെ സാക്ഷി എന്ന ലേഖനം കെ. തായാട്ട് എഴുതിയ 'നാം ചങ്ങലപൊട്ടിച്ച കഥ' ചരിത്ര പുസ്തകത്തെക്കുറിച്ചുള്ള വിശകലമാണ്.  'നാം ചങ്ങലപൊട്ടിച്ച കഥ'സ്വാതന്ത്ര്യ സമര ചരിത്രം അനാവരണം ചെയ്യുന്നതോടൊപ്പം പൗരാണിക സ്മൃതികളുടെ മണിച്ചെപ്പ് കൂടിയാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും' എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്  ഒടിച്ചുകളഞ്ഞ ചൂരല്‍വടി എന്ന പുസ്തകം സമാപിക്കുന്നത്.
     രാജു കാട്ടുപുനത്തിന്റെ പതിനാലാമത് പുസ്തകമാണ് കൈരളി ബുക്‌സ് പ്രസിധീകരിച്ച 'ഒടിച്ചുകളഞ്ഞ ചൂരല്‍വടി'. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന റിസോഴ്‌സ് സെന്റര്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാരംഗം അവാര്‍ഡ്, സംസ്ഥാന അദ്ധ്യാപക കലാസാഹിത്യവേദി അവാര്‍ഡ് എന്നിവ രാജു മാഷെത്തേടിയെത്തിയിട്ടുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് , ഡയറ്റ് പുരസ്കാരം, ലിഖിതം കഥാ അവാർഡ് എന്നിവ നേടി. ദിനാചരണങ്ങളുടെ ദിശാസൂചിക , നേരെ ചൊവ്വ, കഥയുടെ വർത്തമാനം (ഡോ.ടി.കെ.അനിൽകുമാറോടൊപ്പം) ഡോ: കെ.പി. കറുപ്പൻ , കഥയുടെ കിളിക്കൂട് , ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ തുടങ്ങി 28 കൃതികൾ
 
 
(ഈ ലേഖനം 2013 ഏപ്രില്‍ 11 മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ )