നമ്പര്‍ : 9447....20
വടക്കേലെ ചന്ദ്രന്റെ പൊരേക്കൂടലായ ദിവസം മുത്തപ്പന്റെ വെള്ളാട്ടം. വെള്ളാട്ടം കഴിയാറയപ്പോള്‍ ചന്ദ്രനെ മുത്തപ്പന്‍ അരികിലേക്ക് വിളിച്ചു. ചന്ദ്രന്റെ കൈപിടിച്ച് പറഞ്ഞു ഒന്നിനും വിഷമിക്കേണ്ട എപ്പോഴും മുത്തപ്പന്‍ കൂടെയുണ്ട്. മുത്തപ്പനെ വിളിച്ചാല്‍ മതി കേട്ടോ.....
ചന്ദ്രന്‍ കീശയില്‍ നിന്ന് മൊബൈലെടുത്തു നമ്പറെത്രയാ....?
....................................................................................................................................................
കൊടംപുളി
പുല്ലോടിയിലെ മാധവേട്ടന്റെയും, രമണിയുടെയും മകന്‍ രമേശന്‍ കോട്ടയക്കാരി ജഗദമ്മയെ കല്യാണം കഴിച്ചു.മാധവേട്ടനും, ജഗദമ്മയും മാത്രമായുള്ള ഒരു പകല്‍.മാധവേട്ടന്‍ ജഗദമ്മക്ക് കുറച്ച് മത്തി വാങ്ങിച്ചു കൊടുത്തു. മത്തി മുറിച്ചു വന്നപ്പോള്‍ ജഗദമ്മ മാധവേട്ടനോട് പറഞ്ഞു കൊടംപുളിയിട്ടുവെച്ചാല്‍ നല്ല രുചിയായിരിക്കും.
ധൃതിപിടിച്ച് റോഡിലൂടെ നടക്കുന്ന മാധവേട്ടനെക്കണ്ട് തെങ്ങ് കയറ്റക്കാരന്‍ നാണു ചോദിച്ചു :നിങ്ങളേടിയാ മാതവാട്ടാ ബേജാറ്‌പോന്ന്? ഉയന്റെ നാണൂ..., രമണിയും, രമേശനും പൊരക്കില്ലേനൂം, അന്നേരം രമേശന്റോള് എന്നോട് പറയാ അച്ഛാ.. കൊടം പുളിയിട്ടു ബെച്ചാല്‍ നല്ല രസോണ്ടാവൂന്ന്. ഓള് കാണാണ്ട് രക്ഷപ്പെട്ടതാ...മോനേ...