Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഡിസംബർ 19, 2013

Ponniam Kaladhara



പൊന്ന്യം കലാധാര : 
 ഒരു സാംസ്കാരിക കൂട്ടായ്മയുടെ വിജയ

  

കലാസ്നേഹികളായ കുറേയുവാക്കള്‍ ചേര്‍ന്ന് 1984ല്‍  രൂപം കൊടുത്ത്  ചിത്രകാരനും, പ്രഭാഷകനുമായ കെ. കെ.മാരാര്‍ ഭദ്രദീപം കൊളുത്തി ധന്യമാക്കിയ ഒരു കലാസാംസ്കാരിക സംഘടനയാണ് ‘പൊന്ന്യംകലാധാര’.1984ല്‍ സൊസൈറ്റി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തു. 1989ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും, 2010ല്‍ കേരള ഫോക്ക് ലോര്‍ അക്കാദമിയുടെയും അംഗീകാരവും ലഭിച്ചു.  
      1984 apX AaNzÀ \mSIcwK¯v kPohamb Iem[mc C¶v  D¯ctIcf¯n Adnbs¸Sp¶ Hcp \mat[bamWv.  AXmXv ImeL«§fnse B\pImenI cm{ãob kmaqlnI hnjb§sf B[mcam¡n kaql¯n\v iàamb ap¶dn¸pIfpw, ktµi§fpw \ÂIp¶ 19 \mSI§fmWv cwKs¯¯n¨Xv.  FÃm \mSI§fpw cNn¨Xv  tUm. kn. sI. `mKy\mYmWv. Fw. `cXcmPv ,.cho{µ\mYv, ]n. sI. cmLh³, kpio IpamÀ Xncph§mSv, kXy³ ImhnÂ, cmtP{µ³ Xmbm«v , kp\n Imhpw`mKw, ]n. sI. PK¯v IpamÀ  F¶nhcmWv kwhn[mbIÀ. AhXcWw, cN\, kwhn[m\w,\S³, \Sn, kwKoXw F¶nhbnsems¡ kwkvYm\Xe¯nepÅ aÕc§fn  \nch[n k½m\§Ä t\Snbn«p­v.  cmtP{µ³ Xmbm«v kwhn[m\w sNbvX Im¡¨n ]dª IYF¶ \mSIw Gsd NÀ¨sN¿s¸«Xpw,  \nch[n k½m\mÀlhpambXmWv. 
     sNss¶ aebmfn kamPhpw, saUnanIvkpw tNÀ¶v \S¯nb ZrtiymÕhv 97tZiob \mSI aÕc¯n kpioÂIpamÀ Xncph§mSv kwhn[m\w sNbvX   ImsShnsS a¡sf' F¶ \mSI¯n\v anI¨ cN\, kwhn[m\w, \Sn, kz`mh\S³, F¶o \mev ]pckvImc§Ä e`n¨p.Cu \mSI¯neqsSbmWv kpio Ipamdn\v kn\nabnte¡pÅ Ahkcw Xpd¶pIn«nbXv. 2007 sNss¶bn \S¶ `mcXocmP kvamcI tZiob \mSI aÕc¯n tImc³ takv{Xn Ipgn¨ InWÀ F¶ \mSIw  anI¨ cN\¡pw, kvs]j Pqdn AhmÀUn\pw AÀlambn. 2010 \hw¼dn   sNss¶bnse  Sow BÀSvkv \S¯nb AJnte´ym aebf \mSI cN\m aÕc¯n  tUm. kn. sI. `mKy\mYn\v t{]mÕml\ k½m\w e`n¨p.  
       2011 amÀ¨v 19 apX 26 hsc  s^Utdj³ Hm^v HmÄ C´y adp\mS³ aebmfn Atkmkntbj³kv sNss¶bn \S¯nb  s^bva  AJnte´ym \mSIaÕc¯n s]m¶yw Iem[mc AhXcn¸n¨ ­രണ്ട് \mSI§fn sN¶ÃqÀamX \mev AhmÀUpw, ImÂhcnbnte¡pÅ hgn F¶ \mSIw Hcp AhmÀUpw IcØam¡n.

അവാര്‍ഡ് ജേതാക്കളായ  _mepIrjvW, 
A`ncman,tUm. kn. sI. `mKy\mYv
 _nµp kNn¯v,]n. sI. PK¯v Ipamര്‍ 
എന്നിവരെ കാണാം
sN¶ÃqÀamX FgpXnb tUm. kn. sI. `mKy\mYmWv  GÁhpw \à \mSI cNbnXmhv. . anI¨ \mSI¯n\pÅ രണ്ടാം Øm\hpw sN¶ÃqÀamX t\Sn. CXn A`n\bn¨ _nµp kNn¯v anI¨ \Snbmbn XncsªSp¯p .IqSmsX CXn _meXmc§fmbn A`n\bn¨ _mepIrjvW, A`ncman F¶nhÀ  kvs]j Pqdn AhmÀUn\pw AÀlcmbn.  sN¶ÃqÀamX kp\n Imhpw`mKamWv kwhn[m\w sNbvXXv. ImÂhcnbnte¡pÅ hgn F¶ \mSIw kwhn[m\w sNbvX ]n. sI. PK¯v IpamdmWv   anI¨ രണ്ടാas¯ kwhn[mbI³. ImÂhcnbnte¡pÅ hgn F¶ \mSIhpw cNn¨Xv tUm. kn. sI. `mKy\mYmWv                         

      \gvkdn, FÂ.]n, bp.]n, hnZymÀ°nIÄ¡v AhcpsS kÀ¤mßIX amÁpcbv¡m³ 18 hÀjambn \S¯p¶ Hcp aÕcthZnbmWv s]m¶yw Iem[mc _meIemtaf. tPXm¡Ä¡v N´ps¸cpaeb³, sI.kn.ആണ്ടി, sIm«tbmS³ Nm¯p¡p«n F¶nhcpsS kvacWmÀ°w GÀs¸Sp¯nb FhÀtdmfn§v t{Sm^nIfpw \ÂIs¸Sp¶p..sI.Xmbm«v, Fw. apIpµ³,  sI.]m\qÀ sI. s]m¶yw, ,]pXpt¨cn sU]yq«n kv]o¡À F. hn. {io[c³, Fw.]Zva\m`³\mbÀ  ,H.]n.cmPvtaml³ ,kn.hn.[À½cmPv,
ബാലകലാമേള സമ്മാനം -2013
sI.Fw.inhIrjvW³ ]n.FkvIcpWmIc³, Znt\i³ Icn¸Ån, Zmk³ ]p¯e¯v, F.]n.tPymXnÀabn, a¼dw ZnhmIc³ , kptcjv Iq¯p]d¼v,tUm. sI. kn. iymw taml³   XpS§n Iem kmwkvImcnI kmaqlnI cwKs¯ \nch[n {]apJÀ _meIemtafbn ]s¦Sp¡p¶  sIm¨p IemImc·mÀ¡v A\p{KlminÊpIÄ \ÂIn {]uVam¡nbn«p­ണ്ട്. aÕcbn\§fnse hn[nIÀ¯m¡Ä AXmXv taJeIfn {]mhoWyhpw, {]mKÛyhpw t\SnbhcmWv. ChcpsS IrXyXbpw, IÀ¡ihpamb hn[n\nÀ®b¯nsâ sXfnhmWv  Hmtcm hÀjhpw F¯p¶ {]Xn`fpsS hÀ²\hv ImWn¡p¶Xv.an¡ hÀj§fnepw k_vPnÃm ItemÕh¯n\p aps¶ Iem[mcbpsS ItemÕhw \S¯p¶Xn\m k_v PnÃm aÕc¯n\v ]s¦Sp¡p¶ Ip«nIÄ¡v CsXmcp ss^\ dntlgvkn\pÅ thZnIqSnbmWv.   
                    sX¿wXnd,\mSIw,Nn{XIe,cà\nÀ®bw, ImÀUntbmfPn, BbpÀthZw, Atem¸Xn, XpS§nb taJeIfn hnhn[ Iym¼pIfpw  \S¯nbn«p­ണ്ട്.    hnhmlt¯mS\p_Ôn¨p \S¡p¶ B`mk§Ä¡pw, aZy kXv¡mc¯n\psaXnsc IXncqÀ {Kma]©mb¯n BZyambn  2010 G{]n 22 \v  Iem[mc \S¯nb kaql Iq«mbva kmaqly Xn·IÄs¡XnscbpÅ iàamb ap¶dn¸mbnamdn. CXnsâ NphSp]nSn¨mWv  IXncqÀ {Kma]©mb¯nse apgph³ hmÀUpIfnepw  kaql Iq«mbva \S¯m³ {Kma]©mb¯v A[nIrXÀ X¿mdmbX.v
  I®m hcw Xcptam hcw  Xcptam?
XpSn¡psa¶´cwKw sImXn¡p¶p \n³ ImcpWyw .. --F¶p XpS§p¶ Cu efnXKm\w BZyambn ImkÁn ]mSn amtemIsc tIĸn¨ IXncqÀ I¡d kztZin\nbpw, hSIc ]pXp¸Ww PhlÀem s\ldp Kh. lbÀ sk¡³Udn kvIqÄ A²ym]nIbpamb  sI. sI. APnXIpamcnsb  2010 BKkvXv 15 \v kn.sI.IWmc³ sshZyÀ \hXn aÞ]¯n sh¨v s]m¶yw Iem[mc BZcn¨Xvv  APnXIpamcn¡pw Iem[mc¡pw Hcpt]mse A`nam\ambn amdn. C´ybnepw, hntZi¯pambn Bbnc¡W¡n\v thZnIfn Km\taf AhXcn¸n¡pIbpw, 800 ]cw ImkÁpIfn ]mSpIbpw sNbvX  APnXIpamcn So¨À¡v  PohnX¯n BZyambn s]mXpthZnbn \n¶p In«p¶ BZchpw s]m¶yw Iem[mcbpsSXmWv.   
സി. കെ. കണാരന്‍ വൈദ്യര്‍ അനുസ്മരണം (2012)
     2012 sabv 25 \v kn. sI. IWmc³ sshZyÀ H¶mw NcahmÀjnI `mKambn Iem[mc s]m¶yw \hXn aÞ]¯n tIcfm  t^m¡vtemÀ A¡mZanbpsS klIcWt¯msS  \S¯nb aeb³sI«v F¶ A]qÀÆ \mS³ Iemcq]w s]m¶yw
2013 മെയ് മാസം നടന്ന കാര്‍ഡിയോളജി ക്യാമ്പ്
{]tZiത്തുImÀ¡v ]pXnsbmcp A\p`hambncp¶p. IqSmsX tUm. kn. sI. KwKm[c³ cNn¨v kpio IpamÀ Xncph§mSv kwhn[m\w sNbvX HÁaqen F¶ \mSIhpw asÁmcp A\p`hamWv \ÂInbXv.രണ്ട് hÀjambn IWmc³ sshZyÀ NcahmÀjnIhpw, Iem[mc hmÀjnIhpw H¶mbn«mWv \S¯mdv. 2012 sabv 25 \v `mKycXv\¯n \S¶ ImÀUntbmfPn Iym¼n 300 t]cmWv ]s¦Sp¯Xv.

       \mSI cNbnXmhpw, IYIfpsS ap¯Ñ\pamb sI. Xmbm«v A\pkvacWw XetÈcnbn BZyambn kwLSn¸n¨ kmwkvImcnI Øm]\hpw Iem[mcbmWv. DZvLmS\w sNbvXXmhs« tIcfm t^m¡vtemÀ A¡mZan sNbÀam³ s{]m^. Fw. apl½Zv
കെ.തായാട്ട് അനുസ്മരണം ഫോക്ക് ലോര്‍ അക്കാദമി 
പ്രൊഫ. എം. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. 
Al½Zpw. A´cn¨ {]ikvX kwKoX kwhn[mbI³ sI. cmLh³ amÌÀ A\pkvacWw DZvLmS\w sNbvXXv BImihmWn tImb¼¯qÀ \nebw t{]m{Kmw FIvknIyq«ohv N{µ_m_phpw, apJy{]`mjWw \S¯nbXv cmLh³ amÌcpsS injy\pw, kwKoX kwhn[mbI\pamb F. Fw. Zneo]v IpamdmWv. XpSÀ¶v \S¶ kwKoX \nibpw A{Xta BkzmZyIcambncp¶p.

     alm`mcXw F¶ CXnlmkImhy¯nse LtSm¡Ns\¶  {it²bamb IYm]m{Xs¯ tI{µ _nµphm¡n  `mcXbp²w XpS§p¶Xnsâ XteZnhkw apX LtSm¡Nsâ acWw hscbpÅ kw`h_lpeamb aplqÀ¯§sf tImÀ¯nW¡ns¡m­v Iem[mc \nÀ½n¨ GÁhpw ]pXnb \mSIamWv  tl..artXym..!
‘ഹേ.. മൃത്യോ...‘ എന്ന നാടകത്തിലെ ഒരു രംഗം
tUm. kn. sI. `mKy\mYnsâXmWv cN\. kwhn[m\w: kpio IpamÀ Xncph§mSv. . Zo]kwhn[m\w :cmtP{µ³ Xmbm«v. Nabw : hniz³ I®]pcw. kwKoXw : \tc{µ\mYv.   
    s{]m^:sI.]n.\tc{µ³ {]knUâpw, kn.sI.hniz\mY³ sk{I«dnbpamb {]Ya  `cWkanXnbmWv {]hÀ¯\§Ä¡v ASn¯d]mInbXv . ]n¶oSv ZoÀLImew Fw.cmPoh³ amÌÀ ,kn. sI. cm[mIrjvW³, sI. A\n IpamÀ ,ജി. വി. രാകേശ് F¶nhÀ Iem[mcsb apt¶mt«¡v \bn¨p. 2013 HtÎm_À   apX  Fw. cLp\mYv  ({]kn.)  cRvPn¯v ]qapÁw  (sk{I.) tUm. kn. sI. `mKy\mYv (JPm.) F¶nhcS§p¶ `cW kanXnbmWv t\XrXzw \ÂIp¶Xv.

ഞായറാഴ്‌ച, നവംബർ 03, 2013

നിട്ടോനിമൂപ്പന്‍ ചെറുകഥാ സമാഹാരം പരിചയപ്പെടുത്തല്‍ (Nittoni Mooppan)

 നേര്ക്കാഴ്ചയിലൂടെ 
തുറന്നെഴുതിയ കഥകള്‍
കണ്ടും, കേട്ടും, അനുഭവിച്ചും അറിഞ്ഞ ചില സത്യങ്ങളായ വസ്തുതകളെ ഏകാകികളുടെ ജീവിതങ്ങളില്‍ ആവാഹിച്ചിരുത്തി വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന ഏഴ് ചെറുകഥകളുടെ സമാഹരണമാണ് രാജന്‍ പാനൂരിന്റെ ‘നിട്ടോനിമൂപ്പന്‍’ അധ്യാപകനായി വടക്കന്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ എത്തിയ രാജന്‍ അവിടെ നിന്നാണ് ആദ്യകഥയിലെ നിട്ടോനി മൂപ്പനെ പരിചയപ്പെടുന്നത്. 2012 ലെ റസാക്ക് കുറ്റിക്കകം അവര്‍ഡ് നേടിയ കഥകൂ‍ടിയാണ് നിട്ടോനിമൂപ്പന്‍. 
     തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് മൂപ്പന്റേത്. ചുവന്ന പട്ടുപോലൊരു തോര്‍ത്താണ് അയാളുടെ വേഷം. അതിനുമീതെ അരപ്പട്ടപോലൊരു തോര്‍ത്തും മുറുക്കിയുടുത്തിട്ടുണ്ടാവും. പാളത്തൊപ്പിയും, മൂക്കുത്തിയും, കടുക്കനുമുണ്ട്. മൂപ്പന്റെ കൈയ്യില്‍ പണം വെച്ചുകൊടുത്താല്‍ അതിന് നന്ദി പറഞ്ഞ് തിരിച്ചു പോകുന്നതിലുമുണ്ട് ചില സവിശേഷതകള്‍. 
     ‘മുപ്പത് വയസ്സായ കുഞ്ഞ് , കോലായില്‍ മരത്തൂണോട് ചാരിവെച്ചിട്ടുള്ള മണ്‍പ്രതിമ’ എന്നീ വാക്കുകളിലൂടെ മാരക വിഷദുരന്തത്തിന്റെ ഇരയായിത്തീര്‍ന്ന മൂപ്പന്റെ മകനെ പരിചയപ്പെടുത്തുമ്പോള്‍ മനുഷ്യസ്നേഹിയായ ഏതൊരു വായനക്കാരന്റെയും മനസ്സില്‍ ഒരു സമൂഹത്തെ മുഴുവന്‍ വിഷദുരന്തത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്റെ ഭീകരത ആളിക്കത്തും.
      ‘ക്വട്ടേഷന്‍’ എന്നാണ് രണ്ടാമത്തെ കഥയുടെ പേര്.
രാജന്‍ പാനൂര്‍
അനുഭവത്തിലേക്ക് ഇറങ്ങിയും, നീന്തിയും, മരണക്കുറിപ്പ് നടത്തിയുമാവണം കഥാകാരന്‍ കഥയെഴുതാന്‍ എന്ന വിമര്‍ശനത്തിന് അറുതി വരുത്താനാണ് ദിവാകരന്‍ മാഷെന്ന കഥാകാരന്റെ ശ്രമം. അതിനായി അദ്ദേഹം ക്വട്ടേഷന്‍ നേതാവിന്റെ ജീവിതം കഥയാക്കാന്‍ തീരുമാനിച്ചു. ക്വട്ടേഷന്‍ നേതാവിനെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന് നന്നായി സല്ക്കരിച്ച് നേതാവിന്റെ വീരശൂരപരാക്രമങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനിടെ മൂത്രമൊഴിക്കാന്‍ പോയ നേതാവ് കഥാകാരന് താങ്ങാവുന്നതിലപ്പുറമുള്ള ഒരു കഥാതന്തു സമ്മാനിച്ച് രക്ഷപ്പെടുന്നതാണ് ഇതിവൃത്തം. 
     പാനൂരില്‍ ഒരു കാലഘട്ടത്തില്‍ അരങ്ങേറിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയില്‍ ഒന്നായിരുന്നു ഒരാളുടെ തലയറുത്ത് ഒരു പാത്രത്തിലിട്ട സംഭവം. അതിനെ ആസ്പദമാക്കിയാണ് ‘ഓട്ടുപാത്രങ്ങള്‍’ എന്ന മൂന്നാമത്തെ കഥ. മറ്റുള്ള  എല്ലാ കഥകളെയും അപേക്ഷിച്ച് ഒരു പ്രത്യേകരീതിയിലാണ് ഇതിന്റെ അവതരണം. അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ പല മൌനങ്ങളും വായനക്കാരന് നിരവധി ചോദ്യങ്ങളായി മാറുന്നു. 
     മദ്യമില്ലാതെ ശവസംസ്കാരച്ചടങ്ങ് പോലും നടക്കില്ലെന്ന പുത്തന്‍ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയാണ് നാലാമത്തെ കഥയായ മരണമൊഴി. നെറ്റിക്കുമീതെ കൈപ്പത്തിഞാലി കെട്ടി മാനത്ത് മഴക്കാറുണ്ടോ എന്നൊരു ഗവേഷണം നടത്തി. ഒരു തുള്ളി മുന്‍പരിചയം പോലുമില്ലാതെ നിന്റെയീ ഭാവം എന്നെ അതിശയിപ്പിക്കുന്നു. ഇത്തരത്തിലുള്ള  ശൈലി ഈ കഥയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് കാരണമാവുന്നു.
     ദേശീയ അധ്യാപക പുരസ്കാരം തരുന്ന രാഷ്ട്രപതിക്ക് ക്ഷാത്രരക്തമില്ലാത്തതിനാല്‍ പുരസ്കാരം നിരസിച്ച അധ്യാപകന്റെ കഥയാണ് രക്തവിന്യാസം. ആറും, ഏഴും കഥകളായ പ്രണയഹത്യ, വിളക്കുതിരി എന്നിവയുടെ പ്രമേയങ്ങള്‍ എത്രയോപേര്‍ പറഞ്ഞുപോയതാണെങ്കിലും അവതരണരീതിയിലെ പുതുമകൊണ്ട് വായനക്കാരന് ഹൃദ്യമാവും. ഏഴ് കഥകള്‍ക്കും നേര്‍കാഴ്ചകളായി ചിത്രങ്ങള്‍ വരച്ചിട്ടുള്ളത് രാജന്‍ പാനൂരിന്റെ ശിഷ്യനും, ചിത്രകാരനുമായ ഗിരീഷ് മക്രേരിയാണ്. 
     വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഒരു ഗ്രാമത്തിന്റെ ആകുലതകള്‍ ആവിഷ്ക്കരിച്ച് രാജന്‍ പാനൂര്‍ എഴുതിയ അഗ്രയാനം എന്ന ആദ്യ നോവലിന് 2012 ലെ എ. പി. കളയ്ക്കാട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ചെറുകഥാ സമാഹരണമാണ് നിട്ടോനിമൂപ്പന്‍. കൈരളി ബുക്സാണ് നിട്ടോനിമൂപ്പന്റെ പ്രസാധകര്‍. 
     പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായ രാജന്‍ പാനൂര്‍ മൊകേരി സ്വദേശിയാണ്. എ. പി. കളയ്ക്കാട്, റസാക്ക് കുറ്റിക്കകം എന്നീ അവാര്‍ഡുകല്‍ നേടിയടിന്റെ ഭാഗമായി മൊകേരി ദേശീയ വായനശാല ആന്റ് ഗ്രന്ഥാലയം രാജനെ ആദരിച്ചിരുന്നു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രഷീനയാണ് ഭാര്യ. മക്കള്‍ : ഹൃദ്യുത്, ഹൃദേന്ദ് . ഫോണ്‍ : 09747536091    
(1/11/2013 മാതൃഭൂമി കാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ) 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 12, 2013

അറിവിന്‍ തുണ്ടുകള്‍



  1.  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.072 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.0ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാത ചൈനയിലാണുള്ളത്. 5.072 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്. 72 മീറ്റര്‍ ഉയരവും, 1140 കിലോമീറ്റര്‍ നീളവുമുള്ള ക്വീന്‍ ഹായ് .... ടിബറ്റ് റെയില്‍പ്പാത ചൈനീസ് പ്രസിഡന്റ് ഹുജിന്‍ താവോ 1/07/06 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഉരുകിപ്പോകാവുന്ന ഹിമാലയന്‍ മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്. മലഞ്ചരിവിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞ് ഉരുകുന്നത് തടയാന്‍ കൂളിങ്ങ് കുഴലുകള്‍ പാകി അതിന് മുകളിലാണ് റെയിലുകള്‍ നിരത്തിയത്.യാത്രക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്തൂടെയുള്ള യാത്രയില്‍ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാന്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും ഓക്സിജന്‍ ക്രമീകരണവുമുണ്ട്. സൂര്യവെളിച്ചത്തിലെ അള്‍ട്രാവയലറ്റ് വികരണം കുറയ്ക്കാന്‍ കമ്പാര്‍ട്ടുമെന്റുകളുടെ ജാലകങ്ങള്‍ക്ക് പ്രത്യേക കണ്ണാടിയും ഘടിപ്പിച്ചിട്ടുണ്ട്.
  2. ആന്റിസിപ്പേറ്ററി ബെയില്‍’ എന്ന ഇംഗ്ലീഷ് വാക്കിന് ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ‘മുന്‍കൂര്‍ജാമ്യം’ എന്ന പരിഭാഷ മാതൃഭൂമി പത്രത്തിന്റെ തലശ്ശേരിയിലെ ആദ്യലേഖകന്‍ മംഗലാട്ട് രാഘവന്റെ സംഭാവനയാണ്. 1976 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതിയനുസ്സരിച്ചാണ് മുന്‍കൂര്‍ജാമ്യത്തിനുള്ള വ്യവസ്ഥയുണ്ടായത്. ഈ നിയമം അനുസരിച്ചുള്ള അദ്യ അപേക്ഷയില്‍ തീര്‍പ്പ് കല്പിച്ചത് തലശ്ശേരി ജില്ലാ കോടതിയില്‍ നിന്നാണ്. ഈവാര്‍ത്ത എഴുതേണ്ടി വന്നപ്പോഴാണ് മംഗലാട്ട് സ്വന്തമായി ഈ പരിഭാഷ നടത്തിയത്.
     ഇത്തരത്തിലുള്ള എനിക്ക് കിട്ടിയ അറിവുകള്‍ ഞാന്‍ നിങ്ങളുമായി     പങ്കുവെയ്ക്കുന്നു.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞായറാഴ്‌ച, ജൂലൈ 14, 2013

TELEGRAM

 "കമ്പിയില്ലാക്കമ്പി'ക്ക് 
നന്ദിയോടെ യാത്രാമൊഴി

ന്ന് (2013 ജുലായ് 14 ഞായര്‍) അര്‍ദ്ധരാത്രി 11:59:59 കഴിഞ്ഞാല്‍ 162 വര്‍ഷം ഒരു ജനതയെ മുഴുവന്‍ സന്ദേശമെത്തിച്ച നമ്മള്‍ ഓമനപ്പേരില്‍ വിളിച്ചുപോന്ന കമ്പിയില്ലാക്കമ്പി എന്ന ‘ടെലിഗ്രാ’മിന്റെ ഇന്ത്യയിലെ സേവനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. ഇനി ‘കമ്പി’ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 
     2013 ജുലായ് 14 രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ കമ്പി സന്ദേശങ്ങള്‍ ഒന്നും സ്വീകരിക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഡല്‍ഹി ജനപതിലെ സെന്‍ട്രല്‍ ടെലിഗ്രാം ഓഫീസിലായിരുന്നു അവസാന ടെലിഗ്രാം സന്ദേശം ബുക്ക് ചെയ്തത്.അശ്വനി മിശ്ര എന്ന വ്യക്തിയാണ് എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കും, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിനും അവസാന ടെലിഗ്രാം സന്ദേശം അയച്ചത്. സന്ദേശം അവസാനമായി രാഹുല്‍ഗാന്ധിക്ക് എത്തിച്ചാണ് ടെലിഗ്രാം രാജ്യത്തോട് വിടപറഞ്ഞത്. ഇടപാടുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് രാത്രി 11.30 ന് രാജ്യ തലസ്ഥാനത്തെ ടെലിഗ്രാം ഓഫീസ് എന്നെന്നേക്കുമായി അടച്ചുപൂട്ടി. 
     2013 ജുലായ് 14 ന് 68,837 രൂപയായിരുന്നു ടെലിഗ്രാം ഓഫീസിലെ വരുമാനം. ഞായറാഴ്ച ടെലിഗ്രാം അയക്കുന്നതിന് ആകെ 2,197 പേരാണ് ബുക്ക് ചെയ്തത്. ഇതില്‍ 1,329 പേര്‍ കമ്പ്യൂട്ടര്‍ വഴിയും, 91 പേര്‍ ഫോണ്‍ വഴിയുമാണ് ബുക്ക് ചെയ്തത്.
     ഇന്നത്തെപ്പോലെ ഇ മെയിലും, ഫോണുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അടിയന്തിര സന്ദേശങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യായിരുന്നു ടെലിഗ്രാഫ്. ടെലി എന്നാല്‍ അകലെ എന്നും, ഗ്രാഫിന്‍ എന്നാല്‍ എഴുതുക എന്നുമാണ് അര്‍ത്ഥം.അകലെ നിന്ന് എഴുതുന്നതിനെയാണ് ടെലിഗ്രാഫ് / ടെലിഗ്രാം എന്നു പറയുന്നത്.  ഫാക്സ്മെഷീന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ഏറ്റവും വേഗമേറിയ ആശയവിനിമയോപാധിയായിരുന്നു ടെലിഗ്രാം.
    1832ല്‍ ഇലക്ട്രിക്സ് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ ‘മോഴ്സ് കോഡ് ’ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് 1836ല്‍ സാമുവല്‍ മോഴ്സാണ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുതി തരംഗങ്ങളായി മാറ്റി എത്ര ദൂരത്തേക്കും സന്ദേശങ്ങള്‍ അയക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് മോഴ്സ്കോഡ് എന്നറിയപ്പെട്ടു. 1844 മെയ് 24 നാണ് സാമുവല്‍ മോഴ്സ് തന്റെ കോഡ് ഉപയോഗിച്ചുള്ള ആദ്യ സന്ദേശം അയച്ചത്. അമേരിക്കയിലെ പഴയ സുപ്രീംകോടതി മുറിയിലിരുന്ന് ബാര്‍ട്ടിമോറിലുള്ള തന്റെ സഹപ്രവര്‍ത്തകന് മോഴ്സ് അയച്ച ചരിത്ര പ്രസിദ്ധമായ സന്ദേശം "WHAT HATH GOD WROUGHT' എന്നായിരുന്നു.  
       ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സേവനത്തിന് തുടക്കം കുറിച്ചത്. ഡോക്ടര്‍.വില്ല്യം ബ്രൂക്ക് ഒഷുഗ്നെസിയെയാണ് കമ്പനി ചുമതല ഏല്പിച്ചത്. 1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം വൈദ്യുതി ടെലിഗ്രാഫ് ലൈനിലൂടെ (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്. 1856ല്‍ 46 കേന്ദ്രങ്ങളില്‍ കൂടി ടെലിഗ്രാഫ് സേവനം വ്യാപകമാക്കി.1885ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് നിലവില്‍ വന്നു. 1902ല്‍ സാഗര്‍ അയലന്റിനും, സാന്‍ദ്ധ്യനും മധ്യേ ആദ്യ വയര്‍ലസ് ടെലിഗ്രാഫ് സ്റ്റേഷന്‍ തുറന്നു. 1927ലാണ് ഇന്ത്യയെ ബ്രിട്ടനുമായി ബന്ധിപ്പിച്ച് റേഡിയോ ടെലിഗ്രാഫ് ശൃംഖല ആരംഭിച്ചത്.
     1857ല്‍ നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടന്റെ വിജയം ഉറപ്പിക്കുന്നതിന് സഹായിച്ചത് ബ്രിട്ടീഷ് പട്ടാളത്തിനു ലഭിച്ച ടെലിഗ്രാഫ് സന്ദേശമായിരുന്നെന്ന് ലോഡ് ഡെല്‍ഹൌസി രേഖപ്പടുത്തിയിട്ടുണ്ട്.സമര നീക്കങ്ങള്‍ സമയാസമയം ടെലിഗ്രാഫ് സന്ദേശം വഴി മനസ്സിലാക്കിയ ബ്രിട്ടീഷ് പട്ടാളം കരുതലോടെയാണ് നീക്കങ്ങള്‍ നടത്തിയത്.അന്ന് ടെലിഗ്രാഫ് സംവിധാനം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഇലക്ട്രോ മോട്ടോര്‍ പ്രിന്റിങ്ങ് ടെലിഗ്രാഫ്
     1980 കാലഘട്ടമാണ് ടെലിഗ്രാഫ് സന്ദേശങ്ങളുടെ സുവര്‍ണ്ണകാലം. അക്കാലത്ത് ഒരു ലക്ഷത്തിലേറെ ടെലിഗ്രാഫ് സന്ദേശങ്ങളാണ് ദിവസേന ഡല്‍ഹിയിലെ പ്രധാന ഓഫീസില്‍ കൈകാര്യം ചെയ്തത്. 45,000 ടെലിഗ്രാഫ് ഓഫീസുകളാണ് ഇന്ത്യയില്‍ അക്കാലത്ത് ഉണ്ടായിരുന്നത്.അവിടങ്ങളില്‍ നിന്നല്ലാമായി ആറ് കോടി ടെലിഗ്രാമുകള്‍ അയച്ചിരുന്നു. 1990ല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം വന്നതോടെ ടെലിഗ്രാഫ് സംവിധാനത്തിന്റെ പ്രാധാന്യം ഇല്ലാതായി. അതോടെ ടെലിഗ്രാഫ് സന്ദേശങ്ങള്‍ എസ്. എം. എസ്. ആയിമാറി 2012ന്റെ അവസാനത്തോടെ 75 ഓഫീസുകളായി ചുരുങ്ങി.സേനയിലെ അവധിക്ക് വീട്ടില്‍ നിന്ന് അയക്കുന്ന കമ്പി സന്ദേശമാണ് 2012 വരെ ആധികാരിക രേഖയായി എടുത്തിരുന്നത്. മോഴ്സ്കോഡില്‍ നിന്ന് ടെലിപ്രിന്ററിലേക്ക് മാറിയ ടെലിഗ്രാം 2007 ഓടെ ഓണ്‍ലൈനായി. ഇ മെയിലായി എത്തുന്ന സന്ദേശത്തിന്റെ പകര്‍പ്പെടുത്ത് മെസഞ്ചര്‍ മുഖേന മേല്‍വിലാസക്കാരനെത്തിക്കും. പോസ്റ്റോഫീസ് വഴിയാണ് ടെലിഗ്രാം മേല്‍വിലാസക്കാരനിലെത്തുന്നതെങ്കിലും ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ടെലികോം (ബി. എസ്. എന്‍.എല്‍) വകുപ്പാണ്.ടെലിഗ്രാം സേവനം നിര്‍ത്തലാക്കുന്നതോടെ ബി. എസ്. എന്‍. എലിനു വര്‍ഷം 350 കോടി രൂപയുടെ നഷ്ടമാണ് നികത്താനാവുന്നത്.
     റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത് കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് 'Successful for flights thursday morning ' എന്ന ടെലിഗ്രാം സന്ദേശത്തിലൂടെയാണ്. 
      1912 ഏപ്രില്‍ 15 ന് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് അവസാനമായി വന്ന ടെലിഗ്രാം സന്ദേശം : 'SOS SOS CQD CQD Titanic,We are sinking fast. Passengers are being put into boats Titanic.' ഈ രണ്ട് സന്ദേശങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ച ടെലിഗ്രാമുകളാണ്.
     പാക്കിസ്ഥാന്‍ ഇന്ത്യയിലെ കാശ്മീര്‍ ആക്രമിച്ച വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയെ അറിയിച്ചത് ടെലിഗ്രാം സന്ദേശം വഴിയാണ്.  
     കട്ട് കട് കട് കട് ... എന്ന ഒരു പ്രത്യേകതരം ഗൂഢഭാഷ (മോഴ്സ്കോഡ്) യായിരുന്നു ടെലിഗ്രാഫിന്റെത്. ഇപ്പോള്‍ കാണുന്ന കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങള്‍ പോലെ വര്‍ഷങ്ങള്‍ക്ക് മുന്നെ നഗരങ്ങളിലും, ചില നാട്ടിന്‍ പുറങ്ങളിലെയും ഉണ്ടായിരുന്ന ടൈപ്റൈയിറ്റിങ്ങ് ,ഷോര്‍ട്ട് ഹാന്ഡ് പഠന കേന്ദ്രങ്ങളില്‍ ടെലഗ്രാഫ് ഭാഷയും പഠിപ്പിച്ചിരുന്നു. നിരവധി പേര്‍ അതു പഠിച്ച് സര്‍ക്കാര്‍ ജോലിയും കരസ്ഥമാക്കിയിട്ടുണ്ട്.
     ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫുമായിട്ടുണ്ട്.വിവാഹം, മരണം, പ്രസവം  എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. ടെലിഗ്രാഫ് ഓഫീസില്‍ വരുന്ന വരുന്ന സന്ദേശങ്ങള്‍ എഴുതിയെടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീകൃത സന്ദേശങ്ങളുടെ സീലുകള്‍ ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീലുകള്‍ മാറി അടിച്ചുപോകുമ്പോഴാണ് കൂടുതലായും തമാശകള്‍ ഉണ്ടാവാറ്. വിവാഹം കഴിഞ്ഞതിന് അനുശോചന സന്ദേശമായിരിക്കും ചിലപ്പോള്‍ ലഭിക്കുക.മരിച്ചെന്ന വിവരത്തിന് വിവാഹം കഴിഞ്ഞു എന്ന സന്ദേശവും പഴയകാലത്ത് ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രസവിച്ചത് ആണ്‍ കുഞ്ഞിനെയാണെങ്കിലും കമ്പി കിട്ടുക പെണ്‍കുഞ്ഞെന്നായിരിക്കും.ചിലപ്പോള്‍ പ്രസവിച്ച സ്ത്രീ മരിച്ചെന്നും സന്ദേശം കിട്ടും. 
     മരണ വാര്‍ത്ത അറിയിക്കാനാണ് സാധാരണക്കാരന്‍ മിക്കവാറും കമ്പിയെ സമീപക്കാറ്. അതുകൊണ്ടുതന്നെ ചിലര്‍ കമ്പി സന്ദേശം കൈപ്പറ്റാന്‍ തയ്യാറാവില്ല. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കമ്പി സന്ദേശം വന്നാല്‍ സന്ദേശം എത്തിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരുകൂട്ടം ആളുകള്‍ അനുഗമിക്കുമായിരുന്നു. കാരണം കമ്പി നല്ല വാര്‍ത്തയായിരിക്കില്ല. മാത്രവുമല്ല സന്ദേശം കൈപ്പറ്റുന്നതിനുമുന്നെ വീട്ടുകാര്‍ കരയാന്‍ തുടങ്ങും. എന്നത് മറ്റൊരു തമാശ. അക്കാലത്ത് അത് തമാശയായിരുന്നില്ല എന്നത് നാം ഓര്‍ത്താല്‍ അതിന്റെ ഗൌരവം മനസ്സിലാവും. ഒരു വീട്ടില്‍ കമ്പി വന്നാല്‍ എത്രയോ അകലെവരെയുള്ള വീടുകളിലും, ആളുകളിലും കമ്പി വന്ന വിവരം അറിയും. അതായിരുന്നു അന്നത്തെ ഐക്യം. 
     റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നിലനില്‍ക്കുന്നുണ്ട്.2006 ജനവരി 27 ന് അമേരിക്കയും, 2009 ജനവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ഓസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടനിലും, സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും ടെലിഗ്രാ‍ഫ് ആശംസകള്‍ കൈമാറാന്‍ മാത്രമായി ചുരുക്കി.
       റഷ്യ പഴഞ്ചനെന്നു പറഞ്ഞു തള്ളിയ ടൈപ്റൈയിറ്റിങ്ങ് സംവിധാനം സ്വകാര്യത സൂക്ഷിക്കാന്‍ ഏറ്റവും നല്ലത് ടൈപ്റൈയിറ്റിങ്ങ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ  ആ രാജ്യം വീണ്ടും അത് ഉപയോഗിക്കാന്‍ തുടങ്ങി.അതുപോലെ വീണ്ടുവിചാരമോ, തിരിച്ചറിവോ ആര്‍ക്കെങ്കിലും ഉണ്ടാ‍യാല്‍ ചിലപ്പോള്‍ ടൈലിഗ്രഫ് എന്ന കമ്പിയില്ലാക്കമ്പി തിരിച്ചു വന്നേക്കാം. 
----==========================================================================
      1997 ഏപ്രില്‍ 12 ന് എന്റെ വിവാഹം കഴിഞ്ഞ അന്നും, പിറ്റേദിവസവുമായി എനിക്ക് വിവാഹ ആശംസകളുമായി 51 ടെലിഗ്രാമുകളാണ് വന്നത്. അതില്‍ എന്നെ ഏഴാം ക്ലാസില്‍ പഠിപ്പിച്ച ലൂസി ടീച്ചര്‍, റോസമ്മ ടീച്ചര്‍ എന്നിവര്‍ തൃശൂരില്‍ നിന്നയച്ച ടെലിഗ്രാമുകളും ഉണ്ടായിരുന്നു. 

ശനിയാഴ്‌ച, ജൂൺ 29, 2013

Nettur P.Damodaran

ചുരുള്‍ നിവര്‍ത്തിയ അനുഭവങ്ങള്‍
1947 ആഗസ്ത് 14 രാത്രി 12 മണി കേരളക്കരയില്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി താവളമുറപ്പിച്ച തലശ്ശേരി കോട്ടയുടെ മുകളില്‍ രണ്ടുപേര്‍ മാത്രം.ഇരുന്നോറോളമാണ്ടുകള്‍ അടിമത്വമനുഭവിച്ച ഭാരതം സ്വതന്ത്രമാവുന്ന ധന്യനിമിഷം ആഘോഷിക്കാന്‍ എത്തിയതാണ് അവരിരുവരും. മണി 12 അടിച്ചപ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞു ‘സ്വതന്ത്ര ഇന്ത്യയിലെ പൌരാ അങ്ങയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു’. മറ്റേയാള്‍ ഉത്തരം നല്‍കി ‘സ്വതന്ത്ര ഇന്ത്യയിലെ പൌരാ അങ്ങയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു’.ചരിത്ര പ്രസിദ്ധമായ ആ മുഹൂര്‍ത്തം ഞങ്ങളാഘോഷിച്ചതങ്ങനെയാണ്. നെട്ടൂര്‍ പി. ദാമോദരനും, എസ്. കെ. പൊറ്റക്കാടുമാണ് പരസ്പരം അഭിവാദ്യം ചെയ്ത് സ്വതന്ത്ര്യം ആഘോഷിച്ചത്. സ്വാതന്ത്ര്യ സമരസേനാനിയും തലശ്ശേരിയുടെ പ്രഥമ ലോകസഭാംഗവുമായ നെട്ടൂര്‍ പി. ദാമോദരന്‍ എഴുതിയ ‘അനുഭവച്ചുരുളുകള്‍’ എന്ന ആത്മകഥാ പുസ്തകത്തിലാണ് ജ്വലിക്കുന്ന ഈ അനുഭവക്കുറിപ്പുള്ളത്.
     ‘പ്രശാന്ത ശോഭനമുയരുക വാനില്‍
     സ്വതന്ത്ര ഭാരതഭാഗ്യ പതാകേ
     ഇരുന്നൂറ്റാണ്ടുകള്‍ കരിനിഴല്‍ വീഴ്ത്തിയ...
   ഭരണമൊഴിഞ്ഞിന്നിരുളകലുന്നു’   എന്നു തുടങ്ങുന്ന പതാകഗാനം സ്വാതന്ത്ര്യ ദിനത്തില്‍ പാടുവാന്‍ വേണ്ടി എസ്. കെ. പൊറ്റക്കാട് എഴുതിയതാണ്. തലശ്ശേരി ഫര്‍ക്കാഡവലപ്പ്മെന്റ് ഓഫീസര്‍ കൂടിയായ നെട്ടൂര്‍ പി. ദാമോദരന്‍ ഓഫീസര്‍ എന്ന നിലയില്‍ തലശ്ശേരി ഫര്‍ക്കായില്‍ ആ പതാകഗാനം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ആ ഗാനം പാടിയാണ് തലശ്ശേരി ഫര്‍ക്കായില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടത്. 
     മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹറു മഹാകവി രവീന്ദ്രനാഥടാഗോര്‍, സരോജിനി നായിഡു എന്നിവരെ തൊടാന്‍ കഴിഞ്ഞതിന്റെ ആവേശകരമായ സന്ദര്‍ഭങ്ങളും,അവരുടെ പ്രസംഗത്തിന്റെ ആഴവും, പരപ്പും, തീവ്രതയും   വാക്കുകളിലൂടെ ജ്വലിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ അതിന്റെ ആവേശം ചോര്‍ന്നുപോവാതെ എഴുതിയിട്ടുണ്ട്.

   സാഹിത്യ പ്രവര്‍ത്തകനായ നെട്ടൂര്‍ നല്ലൊരു സാഹിത്യകാരനാണെന്ന് അനുഭവച്ചുരുള്‍ വായിക്കുന്നതിലൂടെ മനസ്സിലാക്കാം.കൂടാതെ അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരുമായുള്ള അടുത്ത പരിചയവും എഴുത്തില്‍ ഏറെ സ്വാധീനിച്ചതായി വായനയില്‍ അനുഭവപ്പെടുന്നുണ്ട്.
     ഉപരിപഠനാര്‍ത്ഥം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നത്  അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന കാലഘട്ടമായാണ് കരുതുന്നത്. കോളജില്‍ ചേര്‍ന്ന കൊല്ലം തന്നെ കോളജ് യൂണിയന്‍ സെക്രട്ടറിയാവുകയും, അടുത്ത കൊല്ലം  കോളജ് യൂണിയന്‍ പ്രസിഡന്റാവുകയും ചെയ്തു. കൂടാതെ മാതൃഭൂമിയുടെ മദ്രാസ് ലേഖകനായും പ്രവര്‍ത്തിച്ചു. ‘മദിരാശിയിലെ മലയാളികള്‍’ എന്ന പേരില്‍ മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതി. ആ ലേഖനത്തില്‍ മദിരാശിയിലെ മലയാളികള്‍ക്ക് സക്രിയമായ ഒരു സംഘടനയില്ലെന്നും അതിന്റെ ആവശ്യവും പറഞ്ഞിരുന്നു. അത് വായിച്ച മലയാളികള്‍ സംഘടന രൂപവത്ക്കരണത്തെക്കുറിച്ച് ഗൌരവമായി ആലോചന  തുടങ്ങി.ആഘട്ടത്തിലാണ് ചെങ്ങന്നൂരിലെ വെടിവെപ്പിനെ പ്രതിഷേധിക്കുവാന്‍ വേണ്ടി നേപ്പിയര്‍പാര്‍ക്കില്‍ യോഗം ചേരുന്നത്. ആ യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ ഒന്ന് മലയാളി സമാജം രൂപവത്ക്കരിക്കണം എന്നായിരുന്നു. അതിനെത്തുടര്‍ന്ന് റോയപ്പേട്ടയില്‍ ചേര്‍ന്ന മലയാളി യോഗത്തില്‍ വെച്ച് ‘മദിരാശി മലയാളിസമാജം’രൂപീകരിച്ചു. പ്രസിഡന്റായി പി. കൊന്നനേയും, സെക്രട്ടറിമാരായി നെട്ടൂര്‍ പി. ദാമോദരനെയും, കെ. പത്മനാഭന്‍ നായരെയും തിരഞ്ഞെടുത്തു.
  ബ്രിട്ടനെതിരെ സമരം നയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷക്കാലം ബല്ലാരിയിലെ ആലിപുരം ജയിലില്‍ കഴിച്ചുകൂട്ടിയ ജീവിതം നമ്മെ ഏറെ ത്രസിപ്പിക്കുന്നതും,അതേസമയം ഏറെ വേദനിപ്പിക്കുന്നതുമാണ്.  നമ്മുടെ രാജ്യത്തോടുള്ള സ്നേഹവും, കൂറും മാത്രമാണ് ഇവരൊക്കെ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായി സ്വയം മുന്നോട്ട് വരാന്‍ പ്രേരിപ്പിച്ചത്. ആധുനിക രാഷ്ട്രീയക്കാരെപ്പോലെ ഭാവിയില്‍ എന്തെങ്കിലും സമ്പാതിക്കാം എന്നു വിചാരിച്ചല്ല ഇവരൊന്നും ത്യാഗങ്ങള്‍ സഹിച്ചതെന്ന് നമുക്ക് ബോധ്യമാവും.പുതുതലമുറയ്ക്ക് ഏറെ പഠിക്കാനും,ജീവിതത്തില്‍ പകര്‍ത്താനുമുണ്ട് ഇവരുടെയൊക്കെ ജീവിതത്തില്‍ നിന്ന്.
     ആചാര്യ ജെ. ബി.കൃപലാനിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ‍ അടിസ്ഥാനത്തില്‍ രൂപം കൊണ്ട കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ കേരളാഘടകം  കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ട കെ.കേളപ്പന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു. ദാമോദരനും പ്രജാപാര്‍ട്ടി പ്രവര്‍ത്തകനായി മാറി.  നെട്ടൂര്‍ പി. ദാമോദരന്‍ പ്രജാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തലശ്ശേരി മണ്ഡലത്തില്‍ നിന്നും ലോകസഭാംഗമായി.(തലശ്ശേരി,കൂത്തുപറമ്പ്,വടകര, നാദാപുരം,പേരാമ്പ്ര എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തലശ്ശേരി ലോകസഭാ മണ്ഡലം)  ഒരുലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസിലെ പി. കുഞ്ഞിരാമനെ നെട്ടൂര്‍ പരാജയപ്പെടുത്തിയത്.  പൊന്നാനിയില്‍നിന്ന് പ്രജാപാര്‍ട്ടിയിലെ കെ. കേളപ്പനും, കണ്ണൂരില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എ.കെ.ഗോപാലന്‍ എന്ന എ.കെ.ജിയും ലോകസഭയിലെത്തി.
     പ്രതിപക്ഷത്തുള്ള ഗ്രൂപ്പുകളില്‍ 31 അംഗമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്ഷി.അതിന്റെ നേതാവെന്ന നിലയില്‍ എ. കെ. ജി. പ്രതിപക്ഷത്തെ ഒന്നാം സ്ഥാനക്കാരനായി.ഒരു കാലത്ത് എ. കെ.ജി. യുടെ നേതാവായിരുന്ന കെ. കേളപ്പന്റെ സ്ഥാനം രണ്ടാം ക്ലാസ് പാര്‍ട്ടിയുടെ മൂന്നാം ക്ലാസ് നേതാവെന്ന നിലയില്‍ വളരെപിന്നിലായിരുന്നു. 
     ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ഒന്നാമത്തെ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദ് ഇരുസഭകളെയും അഭിമുഖീകരിച്ചുകൊണ്ട് സെന്‍ട്രല്‍ ഹാളില്‍ വെച്ച് പാര്‍ല്ലിമെന്റ് ഉദ്ഘാടനം ചെയ്തു. ആ ഉദ്ഘാടനപ്രസംഗത്തിന്  പ്രസിഡന്റിനോട് നന്ദി പറയുക എന്ന ഔപചാരികമായ ചടങ്ങ് ആരംഭിച്ചു.പ്രതിപക്ഷ നേതാവെന്ന നിലയില്‍ എ. കെ. ജി. യാണ് ചര്‍ച്ചക്ക് ആരംഭം കുറിച്ചത്. എ. കെ. ജി. എഴുന്നേറ്റപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എല്ലാവരും ഒരുങ്ങിനിന്നു. പ്രസിഡന്റിന്റെ പ്രസംഗം ജനങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനമെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും, വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞുവെന്നുള്ളതെല്ലാതെ ആ പ്രസംഗത്തില്‍ പൊതുവായി വേറൊന്നുമുണ്ടായിരുന്നില്ല. പ്രസംഗം എല്ലാവരെയും നിരാശപ്പെടുത്തി. 
     എ. കെ. ജി. എന്ന ബിംബം ചീട്ട്  കൊട്ടാരം പോലെ  തകര്‍ന്നു വീഴുന്ന രംഗമാണ് എല്ലാവരും കണ്ടത്. കൂടാതെ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് എ. കെ. ജി. എന്ന് മറ്റുള്ളവരെ അദ്ദേഹം സ്വയം ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന്  വായനക്കാരന് നിസ്സംശയം മനസ്സിലാവും. 
    കേളപ്പന്‍ പാര്‍ല്ലിമെന്റ് തന്നെ അനാവശ്യമാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്.  എല്ലാവരും പറഞ്ഞു കഴിഞ്ഞ ശേഷം പ്രധാനമന്ത്രി എന്ന നിലയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു മറുപടി പറഞ്ഞ വാക്കുകള്‍ വിശേഷണങ്ങള്‍ക്ക് അതീതവും, പ്രൌഢവുമായിരുന്നു.
     ആദ്യത്തെ ലോകസഭാസമ്മേളനത്തില്‍ തന്നെ പ്രസംഗിക്കാനവസരം കിട്ടിയ നെട്ടൂര്‍ റെയില്‍വെ വികസനത്തെക്കുറിച്ചാണ് പറഞ്ഞത്. തലശ്ശേരി ... മൈസൂര്‍ റെയില്‍വെ, മംഗലാപുരം .... ബോംബെ റെയില്‍, പയ്യോളി റെയില്‍വെ സ്റ്റേഷന്‍ എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആ പ്രസംഗത്തെക്കുറിച്ച് മാതൃഭൂമി ‘പടിഞ്ഞാറന്‍ കരയുടെ ശബ്ദം’ എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി. തലശ്ശേരി ... മൈസൂര്‍ റെയില്‍വെയുടെ ആവശ്യം മനസ്സിലാക്കാനായി അന്നത്തെ റെയില്‍ മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ മൈസൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് കാര്‍ മാര്‍ഗ്ഗം കൊണ്ടുവരികയും ചെയ്തു എന്നു മാത്രമല്ല തലശ്ശേരിയില്‍ ഒരു പോതുയോഗം സംഘടിപ്പിക്കുകയും പൊതുയോഗത്തില്‍ വെച്ച് തലശ്ശേരി ... മൈസൂര്‍ റെയില്‍വെ വളരെ പ്രധാനപ്പെട്ടതാണെന്നും, സര്‍വ്വെ ജോലി അടുത്തുതന്നെ ആരംഭിക്കുന്നതാണെന്നും അദ്ദേഹത്തെക്കൊണ്ട് പ്രഖ്യാപിപ്പിക്കുകയും ചെയ്തു. ശാസ്ത്രി തിരിച്ചുപോയി രണ്ടു മാസത്തിനുള്ളില്‍ സര്‍വ്വെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പിന്നീടെല്ലാം കടലാസില്‍ ഒതുങ്ങുകമാത്രം. 2013 മെയ് 14 ന് നെട്ടൂരിന്റെ നൂറാം ജന്മവാര്‍ഷികം അദ്ദേഹം പഠിച്ച തലശ്ശേരി ബി. ഇ. എം. പി. ഹൈസ്കൂളില്‍ നടത്തിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച തലശ്ശേരി ഉള്‍പ്പെടുന്ന വടകര പാര്‍ല്ലിമെന്റ് അംഗവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് തലശ്ശേരി ... മൈസൂര്‍ റെയില്‍വെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പദ്ധതി നടപ്പാവില്ലെന്നാണ്. ഇതോടെ നെട്ടൂരിന്റെ ഏറ്റവും വലിയ സ്വപ്നവും ഇല്ലാതായി. 
     നെഹറുവുമായുള്ള അടുത്ത ബന്ധവും, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസവും നെട്ടൂരിനെ വീണ്ടും കോണ്‍ഗ്രസ്സ്കാരനാക്കി. പണ്ഡിറ്റ്ജിയെ കളരിപ്പയറ്റ്, സര്‍ക്കസ് എന്നിവയില്‍ ആകൃഷ്ടനാക്കിയതും നെട്ടൂരാണ്. നല്ലൊരു പരിഭാഷകന്‍ കൂടിയായ നെട്ടൂര്‍ പണ്ഡിറ്റ്ജി അടക്കമുള്ള ദേശീയ നേതാക്കള്‍ തലശ്ശേരി ഉള്‍പ്പടെ കേരളത്തിലെ പല സ്ഥലങ്ങളിലും വന്ന് പ്രസംഗിക്കുമ്പോള്‍ നിരവധിത്തവണ പരിഭാഷ നടത്തിയിട്ടുണ്ട്. 
     മയ്യഴിയുടെ വിമോചനം, തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, തളിപ്പറമ്പ് റോഡ്, ഒലവക്കോട് റെയില്‍വെ ഡിവിഷന്‍, ഡല്‍ഹിയില്‍ നടന്ന ശ്രീനാരായണഗുരുദേവ ശതാബ്ദി ആഘോഷം,കേരളപ്പിറവി, കണ്ണൂര്‍ ജില്ലാ രൂപീകരണം എന്നിവയില്‍ നെട്ടൂര്‍ വഹിച്ച പങ്കിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കണ്ണൂര്‍ ജില്ലാ രൂ‍പീകരണവുമായി ബന്ധപ്പെട്ട് തലശ്ശേരി ജില്ലാ തലസ്ഥാനമാക്കാന്‍ തലശ്ശേരി എം. പി. കൂടിയായ നെട്ടൂര്‍ തയ്യാറാകാഞ്ഞത് ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കുകയും ‘തലസ്ഥാനം മുക്കി’ എന്ന് ആളുകള്‍ വിളിച്ച് അപമാനിക്കുന്ന തരത്തിലെത്തുകയും ചെയ്തു;  പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുവാന്‍ കാരണങ്ങളില്‍ ഒന്നായിരുന്നു അത്. കൂടാതെ കോണ്‍ഗ്രസ്സിലെ കരുനീക്കങ്ങളും. 
     നെട്ടൂര്‍ തന്റെ അമ്പത്തിഒമ്പതാമത് വയസ്സിലാണ് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത്. നെട്ടൂരിലെ മലബാര്‍ മിഷ്യന്‍ മിഡില്‍ സ്കൂളിലെ അനുഭവമായ  ‘ഹിപ്പ് ഹിപ്പ് ഹുറേ’ എന്ന സംഭവത്തോടെയാണ് ഓര്‍മ്മക്കുറിപ്പ് തുടങ്ങുന്നത്. ‘കേരളം പിറക്കുന്നു’എന്ന ലേഖനത്തോടെയാണ് സമാപിക്കുന്നത്.അതിനുശേഷം മക്കളായ ചിത്ര പത്മനാഭന്റെ മനസ്സില്‍ തെളിയുന്നത്,  പ്രദീപ് നെട്ടൂരിന്റെ ‘ഓര്‍ക്കുവാന്‍ എന്തല്ലാം’,പ്രമോദ് നെട്ടൂരിന്റെ ‘അച്ഛന്‍ എന്റെ കാഴ്ചപ്പാട് ’ഹീരാ നെട്ടൂരിന്റെ ‘അച്ഛന്‍ എന്റെ സ്മൃതിപഥത്തില്‍’തുടങ്ങിയ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
   ‘കേരളം പിറക്കുന്നു’എന്ന ലേഖനത്തിന്റെ അവസാനം പറയുന്നതിങ്ങനെ  : ജിനചന്ദ്രനെ രണ്ടാമത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ത്തു ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടുപോയ എസ്. കെ. പോറ്റക്കാട്ടുതന്നെയാണ് മൂന്നാമത് ലോകസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, മുസ്ലീം ലീഗിന്റെയും സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തി വിജയിച്ചത്. 
     സ്വാതന്ത്ര്യം നേടുന്ന മുഹൂര്‍ത്തം ആഘോഷിക്കാന്‍  തലശ്ശേരി കോട്ടയിലേക്ക് പോകുന്ന വഴിയില്‍ തലശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ എസ്. കെ. പൊറ്റക്കാട് നെട്ടൂരിനോട് പറഞ്ഞത് ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയില്‍ ഏറ്റവും അധികം ബ്ലീച്ചായിട്ടുള്ളത് ഒന്ന് ഇന്ത്യയിലെ പോലീസുകാരും, രണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുമാണ്. മൂന്നാം ലോകസഭയിലേക്ക് എസ്. കെ. പൊറ്റക്കാട് തിരഞ്ഞെടുത്തത് ബ്ലീച്ചായ കമ്മ്യൂണിസ്റ്റ്കാരുടെ സഹായത്തോടെയാണെന്നുള്ളത് മറ്റൊരു ചരിത്രം.  
     300 പേജുള്ള നെട്ടൂര്‍ പി. ദാമോദരന്റെ ‘അനുഭവച്ചുരുളുകള്‍’ കണ്ണൂരിലെ സമയം പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.

വ്യാഴാഴ്‌ച, മേയ് 30, 2013

P.Raghavan


നാടകാന്തം നോവലിസ്റ്റ് 
ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്ക്  1957 -- 58 കാലത്ത് ഏര്‍പ്പെടുത്തിയ ആറ്
പി.രാഘവന്‍
രൂപ ഫീസിനെതിരെ നാടുനീളെ അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുന്ന സമയം.  ഈ അനീതിക്കെതിരെ നാടകത്തിലൂടെ പ്രതികരിക്കാന്‍ മൊകേരിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍  തീരുമാനിച്ചു. മൊകേരി ദേശീയ വായനശാല ഉദ്ഘാടനഭാഗമായി 'കാലത്തിന്റെ പോക്ക് ' എന്ന നാടകം അരങ്ങേറി.   നാടകം തുടങ്ങുന്നതുവരെ കുട്ടികളുടെ നാടകമായി മാത്രം കണ്ട പലരും നാടകം കഴിഞ്ഞയുടന്‍ രചയിതാവിനെയും, സംവിധായകനെയും, മികച്ച അഭിനേതാവിനെയും തിരക്കി സ്റ്റേജിനു പിന്നിലെത്തി. രചനയും, സംവിധാനവും, നിര്‍വ്വഹിച്ചതും, അഭിനയത്തിലൂടെ കാണികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചതും ഒരാള്‍തന്നെ. അത് രാഘവന്‍ എന്ന എട്ടാം ക്ലാസുകാരന്‍.  കാണികളുടെ മാത്രമല്ല അന്ന് അവിടെ പങ്കെടുത്ത വിശിഷ്ടവ്യക്തികളുടെ പ്രശംസയ്ക്കും പാത്രമായി രാഘവന്‍. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച്  തലശ്ശേരിക്കടുത്ത  കോപ്പാലത്തെ ശ്രുതിലയത്തിലെ   എഴുപതുകാരനായ പി. രാഘവന്‍ ഇന്നറിയപ്പെടുന്നത്  നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ വിശേഷണങ്ങളിലൂടെയാണ്. 
    ആദ്യ നാടകത്തിന് കിട്ടിയ അംഗീകാരം കൂടുതല്‍ നാടകങ്ങളെഴുതാന്‍  പ്രേരണയായി . കെ. തായാട്ടുമായുള്ള ചങ്ങാത്തം  നാടകവുമായി കൂടുതല്‍ അടുപ്പിച്ചു.ആറ് വലിയ നാടകവും,അഞ്ച് ഏകാംഗനാടകവും, 'സിംഹാസനം' എന്ന സിമ്പോളിക്ക് നാടവും രചിച്ചിട്ടുണ്ടണ്ട്. സിംഹാസനം 25ഓളം വേദികളില്‍ കളിച്ചു.  സ്‌കൂള്‍ നാടകമത്സരത്തിന് സിംഹാസനം അരങ്ങേറിയപ്പോള്‍ നിരവധി അംഗീകാരങ്ങള്‍ നേടി. മിക്ക നാടകങ്ങളും ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. രാഘവന്‍ എഴുതിയ പല  നാടകങ്ങളുടെയും സംവിധായകന്‍ അദ്ദേഹം തന്നെയാണ് കൂടാതെ മറ്റ് എഴുത്തുകാരുടെ നാടകങ്ങളും  സംവിധാനം ചെയ്തിട്ടുണ്ടണ്ട്. അതിനിടെയാണ് ചെറുകഥകളും എഴുതാന്‍ തുടങ്ങിയത്. 
      ടി. എന്‍. ഗോപിനാഥന്‍ നായര്‍, തിക്കോടിയന്‍, കെ. തായാട്ട്, സി. പി. ആന്റണി, സ്വാമി ബ്രഹ്മവ്രതന്‍, സി. ആര്‍. ചന്ദ്രന്‍ എന്നിവരുടെ  നാടകങ്ങളില്‍ രാഘവന്‍ പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു.തമിഴ്‌നാട്  ഈറോഡിലെ മലയാളി സമാജത്തിന്റെ മിക്കനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടണ്ട്.  വിദേശത്ത് ജോലിതേടിപ്പോയി  പിന്നെ യാതൊരു വിവരങ്ങളും ഇല്ലാതായ ഒരു വ്യക്തിയുടെ കുടുംബത്തെ  ആധാരമാകി 2006ല്‍ നിര്‍മ്മിച്ച ടെലിഫിലിമാണ് 'തീരം തേടുന്ന പക്ഷി'.ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് രാഘവനാണ്. അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചത്  രാഘവന്റെ ഏകമകനും, സിനിമ ,  സീരിയല്‍ , നാടക പ്രവര്‍ത്തകനുമായ  വി. ഒ. മനോജ് കുമാറാണ്.
     'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹരം 2010 സപ്തംബറിലും 'നീലമേഘങ്ങള്‍' എന്ന ആദ്യനോവല്‍ 2012 ഡിസംബറിലും   പുറത്തിറങ്ങിയതോടെ രാഘവന്‍ എന്ന നാടകക്കാരന്‍  കഥാകൃത്തായി മാറി
      വൈദ്യശാസ്ത്രം പഠിച്ചപ്പോള്‍ മനുഷ്യജീവിതത്തെക്കുറിച്ച് പഠിക്കാന്‍ മറക്കുകയും മാനസിക വിഭ്രാന്തിയും, സംശയരോഗവും പിടിപെട്ട്  കുടുംബബന്ധം തകര്‍ന്ന ഒരു ഡോക്ടരുടെ ജീവിത കഥയാണ്'നീലമേഘങ്ങള്‍' എന്ന നോവല്‍. ഒരു വ്യക്തിയുടെ
ബാല്യകാലവും, വളര്‍ന്ന വഴികളും അയാളുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കും എന്നതിന്റെ തെര്യപ്പെടുത്തല്‍ കൂടിയാണ് നോവലിന്റെ ഉള്ളടക്കം.
     പാരനോയിഡ് സൈക്കോസിസ് എന്ന മനോരോഗം പിടിപെട്ട ഡോ. മധു എന്ന കേന്ദ്ര കഥാപാത്രം  സര്‍വ്വ ലക്ഷണങ്ങളും അതിന്റെ ആധികാരികതയില്‍ തന്നെ കാണിക്കുന്നതിനാല്‍  ഈ നോവല്‍ മനോരോഗ ചികിത്സാ വിദഗ്ദ്ധരുള്‍പ്പടെയുള്ളവരില്‍  ഏറെ ചര്‍ച്ചയ്ക്ക്  വഴിതെളിയിക്കുന്നതാണെന്ന് തലശ്ശേരിയിലെ പ്രശസ്ത മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സി. കെ. ഗംഗാധരന്‍ പറഞ്ഞു.
    ആനുകാലികങ്ങളില്‍ നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള രാഘവന്റെ തിരഞ്ഞെടുത്ത ആറ് കഥകളാണ് 'നിഴലിനെ തേടി' എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് കൈരളി ബുക്‌സാണ്.  ജ്യോതിഷം, മന:ശാസ്ത്രം, ചിത്രരചന എന്നിവയില്‍ നല്ല പരിജ്ഞാനമുള്ള രാഘവന്‍ ഇപ്പോള്‍  പുതിയ നോവലിന്റെ പണിപ്പുരയിലാണ് .ജലച്ചായം എണ്ണച്ചായം എന്നിവയില്‍ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ടണ്ട്. ഭാര്യ : പങ്കജാരാഘവന്‍
     നാടകത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ചമ്പാട് ഗ്രാമ്യകവും, കഥാകാരനെന്നനിലയില്‍ മൂഴിക്കര യുവജന സാഹിത്യ സമാജം ആന്റ് ഗ്രന്ഥാലയവും അടുത്തിടെ രാഘവനെ ആദരിച്ചിരുന്നു. 
ഫോണ്‍ : 0490 2359347
(2013 മെയ് 30 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ച ലേഖനം)