മൂന്നര പതിറ്റാണ്ടിന്റെ ചെയർമാൻ
മുപ്പത്തി ഏഴ് വർഷം മുമ്പ് രാത്രി പത്ത് മണി. തലശ്ശേരി പഴയബസ്റ്റാൻഡിൽ എൽ.ഡി.എഫിന്റെ ഭാഗമായിട്ടുള്ള എ.കെ.ആന്റണി നേതൃത്വം നല്കുന്ന എ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾ 25 വയസ്സുകാരനായ തലശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യോടെ പിടികൂടാൻ തീരുമാനിച്ചു.
കതിരൂരിലെ ഒരു യോഗത്തിൽ പങ്കെടുത്ത് കെ.എസ്.ആർ.ടി.സി.ബസ്സിൽ ഇറങ്ങിയ കെ.സുരേശനോട് അവർ പറഞ്ഞു: ' നീ നാളെ കൂത്തുപറമ്പിൽ നടക്കുന്ന കെ.എസ്.യു. വിന്റെ താലൂക്ക് സമ്മേളനത്തിൽ പോകേണ്ട. പകരം സഹകരണ രജിസ്ട്രാറുടെ മുന്നിലെത്തി തലശ്ശേരി സഹകരണ അർബൻ ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ തിരഞ്ഞെടുപ്പിന് നോമിനേഷൻ നല്കുക.ഇങ്ങോട്ടൊന്നും പറയേണ്ട. ഇത് പാർട്ടി തീരുമാനമാണ്. അനുസ്സരിക്കുക.' അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കെ.സുരേശൻ പിറ്റേദിവസം രാവിലെ നോമിനേഷൻ നല്കി. ഡയറക്ടർ ബോർഡ് അംഗമായി.പാർട്ടിയിലെ മുതിർന്ന അംഗം പി.സുകുമാരൻ മാസ്റ്റർ പ്രസിഡന്റായുള്ള ഒമ്പതംഗ എൽ.ഡി.എഫ്. ഭരണസമിതിയിൽ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരാണ് സുരേശന്റെ കൂടെയുള്ളവർ. കോടിയേരി ബാലകൃഷ്ണൻ അന്ന് സി.പി.എം.തലശ്ശേരി ഏറിയ സെക്രട്ടറിയായിരുന്നു. ബാങ്ക് ഡയറക്ടറായി ഇരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ നിന്ന് ആദ്യമായി എം.എൽ.എ.ആവുന്നത്.
റിട്ട.ഡെപ്യൂട്ടി കളക്ടർ എം.കരുണാകരന്റെ നേതൃത്വത്തിലുള്ള 20 അംഗങ്ങളാണ് 1937-ൽ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്,നമ്പർ എഫ് -1005 എന്ന പേരിൽ റജിസ്റ്റർ ചെയ്യുന്നത്. 1932-ലെ ആറാം നമ്പർ മദിരാശി
1932-ലെ ആറാം നമ്പർ മദിരാശി ആക്ട് പ്രകാരം പരസ്പര സഹായ സംഘം എന്ന പേരിൽ നടന്ന ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. |
1988-ൽ ചിറക്കരയിൽ ആദ്യത്തെ ബ്രാഞ്ച് തുടങ്ങി.1994-ൽ മഞ്ഞോടി, 1997-ൽ സെയ്താർപ്പള്ളി, 1998-ൽ കൊളശ്ശേരി ബ്രാഞ്ചും പ്രവർത്തനം തുടങ്ങി. ഇപ്പോൾ 36 സ്ഥിരം ജീവനക്കാരും 12 താല്ക്കാലിക ജീവനക്കാരുമാണുള്ളത്. 2013-ൽ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുകോടി രൂപ ചെലവിൽ ഹെഡ്ഓഫീസിനുവേണ്ടി സ്വന്തം കെട്ടിടം പണിതു. തലശ്ശേരി എൻ.സി.സി റോഡിലുള്ള ശാഖ പൊതുഅവധി ദിനങ്ങളൊഴിച്ച് ഞായറാഴ്ചയടക്കം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തന സമയം.കൊളശ്ശേരി ബ്രാഞ്ച് അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയതാണ്. മഞ്ഞോടി ശാഖ ഹെഡ്ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.എല്ലാ ബ്രാഞ്ചിലും കോർബാങ്കിങ്ങ് ,ഇന്റർനെറ്റ് ബാങ്കിങ്ങ് സൗകര്യങ്ങളുണ്ട്. മെയ് മാസം മുതൽ എ.ടി.എം.കാർഡ് സംവിധാനവും ഒരുക്കുന്നുണ്ട്. അതോടെ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എ.ടി.എം.കാർഡുപയോഗിച്ച് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനാവും.
തലശ്ശേരി,പാനൂർ,കൂത്തുപറമ്പ് നഗരസഭകൾ,പന്ന്യന്നൂർ,ചൊക്ലി,ധർമ്മടം,കതിരൂർ,ന്യൂമാഹി,എരഞ്ഞോളി,പിണറായി,കോട്ടയം മലബാർ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനപരിധി.
'പ്രമുഖ സഹകാരി ഇ.നാരായണൻ പ്രസിഡന്റായിട്ടുള്ള തലശ്ശേരി ടൗൺ സഹകരണ ബാങ്കിന്റെ പ്രഭവകാലത്താണ് ഞാൻ അർബൻ ബാങ്കിന്റെ പ്രസിഡന്റാവുന്നത്.അന്ന് ഞങ്ങളുടെ ബാങ്ക് ഒരുപാട് പ്രതിസന്ധികളിൽ ഉഴലുകയായിരുന്നു. പാർട്ടി എന്നിലർപ്പിച്ച വിശ്വാസം മാത്രമാണ് കൈമുതലായിട്ടുണ്ടായിരുന്നത്.പ്രതിസന്ധികൾ മറികടന്ന് ജനവിശ്വാസം നേടി കരുത്താർജ്ജിച്ചു. നോട്ട് നിരോധനവും തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും ബാങ്കിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതിനുകാരണം ഉദ്യോഗസ്ഥർ, ഭരണസമിതി എന്നിവർ ഇടപാടുകാരോട് കാണിക്കുന്ന സ്‌നേഹവും, ബഹുമാനവും തിരിച്ച് ഇടപാടുകാർക്ക് ബേങ്കിനോടുള്ള വിശ്വാസ്യതയുമാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വിജയം. പാർട്ടി ഏല്പിച്ച ജോലി ഓരോ മണിക്കൂറിലും ഭംഗിയായി നിർവ്വഹിക്കുന്നു എന്ന ആത്മ സംതൃപ്തിയുണ്ട്.' - കെ.സുരേശൻ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ആകെ അഞ്ച് സഹകണ ബാങ്കുകൾക്ക് മാത്രമാണ് നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ളത്.അതിലൊന്നാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്.1981 സപ്തംബർ നാലിന് സുരേശൻ പ്രസിഡന്റാവുമ്പോൾ 9,563 മെമ്പർമാർ,10,000 ഓഹരി,15 ലക്ഷം രൂപ ഡെപ്പോസിറ്റ്,44 ലക്ഷം രൂപ ലോണുമാണ് ഉണ്ടായിരുന്നത്. 2018 മാർച്ച് മാസത്തെ കണക്ക് പ്രകാരം 14,000 മെമ്പർമാർ,നാല് കോടി ഓഹരി, 131.29കോടി രൂപ ഡെപ്പോസിറ്റ്, 94 കോടി രൂപ ലോൺ
തലശ്ശേരിയിലെ ആദ്യകാല അക്കൗണ്ടന്റായിരുന്ന പരേതനായ പി.കെ.കുഞ്ഞിക്കണ്ണന്റെയും പരേതയായ സി.കെ.ജാനകിയുടേയും മകനാണ് സുരേശൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കണക്കെഴുതാൻ അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. പ്രീഡിഗ്രി പഠിക്കുമ്പോൾ രാവിലെ കോളജിലും വൈകീട്ട് കണക്കെഴുതാൻ കടകളിലും പോയിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാനുള്ള പണം മാത്രമല്ല വീട്ടുചെലവിനും പൊതുപ്രവർത്തനത്തിനുമുള്ള പണം അതുവഴി ലഭിച്ചിരുന്നു.1970-ൽ ധർമ്മടം പഞ്ചായത്തിലെ എട്ടാം വാർഡിലെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്, ബ്രണ്ണൻ കോളജിലെ കെ.എസ്.യു.വിന്റെ ഭാരവാഹി എന്നിവ ഒരേ
ഹെഡ് ഓഫീസ് കെട്ടിടം |
നിലവിലെ ഭരണസമിതി അംഗങ്ങൾ : ടി.ഇസ്മയിൽ (വൈസ്.ചെയർമാൻ),പി.ശിവദാസൻ,പി.വി.രമേശൻ,എ.വത്സൻ,ടി.കെ.രജീഷ്,എം.ആർ.വിജയരാഘവൻ,എം.സി.മുകുന്ദൻ,ഇ.എം.സുകുമാരൻ,കെ.കെ.റെയ്‌ന, എം.കെ.ശ്യാമള, പി.സന്ധ്യാസുകുമാരൻ. ജനറൽ മാനേജർ പി.രത്‌നേഷ്.
1950 മുതൽ അഞ്ച് വർഷക്കാലം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ബാങ്കിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹം അന്ന് തലശ്ശേരി കോടതയിലെ അഭിഭാഷകനാണ്.
Photo : Prajith Theroor- Kadirur
Text : G.V.Rakesh
( സഹകരണ മാസികയായ 'മൂന്നാംവഴി'യുടെ 2018 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )