ഒരു ദൈവ നിയോഗം
ഇന്ത്യയിലെതന്നെ അപൂര്‍വ്വക്ഷേത്രമായ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ആസ്ഥാന ജ്യോത്സ്യന്മാര്‍ കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരാണ്. അതിനാല്‍ ഉത്സവത്തിനോടനുബന്ധിച്ച് ദേവന് ചൂടാനുള്ള കുട സമര്‍പ്പണവും കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിന്റെ അധികാരമാണ്.
വര്‍ഷങ്ങളായി ഉത്സവം മുടങ്ങിക്കിടക്കുന്ന കതിരൂര്‍ സൂര്യനാരാണക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം (25/4/2015) ധ്വജപ്രതിഷ്ഠ നടത്തുകയും, തുടര്‍ന്ന് കൊടിയേറ്റ ഉത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുട സമര്‍പ്പണം കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരുതന്നെ ചെയ്യണമെന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍
നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി.സദാനന്ദന്‍,വര്‍ഷങ്ങളായി ഉത്സവം മുടങ്ങിക്കിടക്കുന്ന കതിരൂര്‍ സൂര്യനാരാണക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം (25/4/2015) ധ്വജപ്രതിഷ്ഠ നടത്തുകയും, തുടര്‍ന്ന് കൊടിയേറ്റ ഉത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുട സമര്‍പ്പണം കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരുതന്നെ ചെയ്യണമെന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍
ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് കതിരൂര്‍ ഗുരുക്കള്‍ തറവാടായ ചുണ്ടങ്ങാപ്പൊയിലിലെ ജി.വി.ഹൗസിലെത്തി നിങ്ങള്‍ ഈ വര്‍ഷം മുതല്‍ ഉത്സവത്തിന് കുട സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു.
മഹാക്ഷേത്രത്തിലെ കുടസമര്‍പ്പണം ദൈവനിയോഗവും, വലിയൊരു അംഗീകാരവും ആയതിനാല്‍ ആ കര്‍മ്മം സസന്തോഷം ഏറ്റെടുത്തു. ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ കൊടിയേറ്റ ദിവസമായ 2015 ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ച് മണിയോടെ കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്നയംഗവും എന്റെ അച്ഛനുമായ ജി.വി.കുഞ്ഞിരാമന്‍ മാസ്റ്റരില്‍ നിന്നും കുട ഏറ്റുവാങ്ങി ഞാന്‍
ക്ഷേത്രച്ചിറയോടു ചേര്‍ന്നുള്ള കിഴക്കെ നടയിലെ പ്രവേശന കവാടത്തു വെച്ച് ക്ഷേത്രം ഭാരവാഹികളും, അനേകം ഭക്തരും ചേര്‍ന്ന് ആനയിച്ച് എന്നെ ക്ഷേത്ര തിരുമുറ്റത്തേയ്ക്ക് ആനയിച്ചു. കുടയുമായി പ്രദക്ഷിണം ചെയ്തശേഷം ആചാരപ്രകാരം യഥാവിധി കുട ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിച്ചു.
സത്യം പറഞ്ഞാല്‍ കുടയുമായി ക്ഷേത്രത്തിലേയ്ക്ക് പോവുന്നതിനെക്കുറിച്ച ആദ്യം എനിക്ക് വല്ലാത്തൊരു ജാള്യത മനസ്സിലുണ്ടായിരുന്നു. സൂര്യനാരായണനേയും മനസ്സില്‍ ധ്യാനിച്ച് പുറപ്പെട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മറ്റൊരു അനുഭൂതിയാണനുഭവപ്പെട്ടത്. ഇതും ഒരു ദൈവ നിയോഗം തന്നെ.
സത്യം പറഞ്ഞാല്‍ കുടയുമായി ക്ഷേത്രത്തിലേയ്ക്ക് പോവുന്നതിനെക്കുറിച്ച ആദ്യം എനിക്ക് വല്ലാത്തൊരു ജാള്യത മനസ്സിലുണ്ടായിരുന്നു. സൂര്യനാരായണനേയും മനസ്സില്‍ ധ്യാനിച്ച് പുറപ്പെട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മറ്റൊരു അനുഭൂതിയാണനുഭവപ്പെട്ടത്. ഇതും ഒരു ദൈവ നിയോഗം തന്നെ.