Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ഏപ്രിൽ 17, 2013

കുട്ടികളെ സ്നേഹിക്കാന്‍ ഓടിച്ചുകളഞ്ഞ ചുരല്‍വടി


വിദ്യാര്‍ത്ഥി ജീവിതം പോലെ മധുരമാണ് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപന്റെ ജീവിതവും. അദ്ധ്യാപകന്‍ കുട്ടികളുടെ എഴുത്തുകാരന്‍ കൂടിയാകുമ്പോള്‍ അനുഭവങ്ങള്‍ ഏറെ മനോഹരവുമായിരിക്കും. വിദ്യാര്‍ത്ഥി ജീവിതത്തിലും, അദ്ധ്യാപകനെന്ന നിലയിലുമുള്ള അനുഭവക്കുറിപ്പുകളാണ് പാനൂര്‍ പാലത്തായി യു. പി. സ്‌കൂളില്‍ നിന്ന് പ്രധാനധ്യാപകനായി വിരമിച്ച  ബാലസാഹിത്യകാരന്‍  രാജു കാട്ടുപുനത്തിന്റെ  പുതിയ പുസ്തകം  'ഒടിച്ചുകളഞ്ഞ ചൂരല്‍വടി'. ഓര്‍മ്മ, കാഴ്ച ,വായന എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുള്ള 20  കുറിപ്പുകളാണുള്ളത്. പ്രധാനമായും അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചാണ് ഇതിന്റെ രചന.
     ഒരു അദ്ധ്യാപകന്‍ എങ്ങനെയിരിക്കണം എന്ന കൊമീനിയസിന്റെ
രാജു കാട്ടുപുനം
വാക്കുകളിലൂടെയാണ്  പുസ്തകത്തിന്റെ തുടക്കം.  ഒന്നാമത്തെ  ലേഖനമായ ഒടിച്ചുകളഞ്ഞ ചൂരല്‍വടിയില്‍ ആദ്യഭാഗം  വിദ്യാരംഭത്തിന്റെ  പിറ്റേദിവസം മുതല്‍  പുഴി നിറച്ച തൊണ്ടുമായി  സ്‌കൂളില്‍ പോകുന്ന കുട്ടിയെക്കുറിച്ചാണ്. പുതുതലമുറയ്ക്ക് തികച്ചും അന്യമായ ഒരു കാലഘട്ടത്തെയാണ് ഇതിലൂടെ കാണിച്ചുതരുന്നത് .ഏഴ് വര്‍ഷം പഠിച്ച പ്രൈമറി സ്‌കൂളില്‍ തന്നെ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. വികൃതി കാട്ടിയ  കുട്ടിയെ ചൂരല്‍ വടികൊണ്ട് തല്ലിയതിന്റെ മനോവിഷമം ചൂരല്‍വടി ഉപേക്ഷിക്കാന്‍ കാരണമായതും,  തുടര്‍ന്ന് കുട്ടികളുമായി ഹൃദയൈക്യം സ്ഥാപിച്ച് നല്ലൊരു അദ്ധ്യാപകനാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയാണ് ലേഖനത്തിന്റെ അവസാന ഭാഗം.
     സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒന്ന് ഞെട്ടറ്റ് വീഴുമ്പോള്‍ അധ്യാപകന്‍ അനുഭവിച്ച  മാനസികാവസ്ഥ  വരച്ചുകാട്ടുകയാണ് 'ഞെട്ടറ്റ് വീണ പൂവ്' എന്ന കുറിപ്പിലൂടെ.പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികമാരും നിത്യ ജീവിതത്തില്‍ ഹൈടക്ക് ആയതിന്റെ  നേര്‍ചിത്രമാണ് 'സത്യവതി ടീച്ചറും, ലാപ്‌ടോപ്പും'എന്ന ലേഖനം. 
      ഭൂമിയെ വിരൂപിയാക്കുകയും,   ജൈവസമ്പത്ത് നശിപ്പിക്കുകയും,  അത് കാരണം വരാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരിക്കുന്ന  ലേഖനമാണ് കാഴ്ചയിലെ 'ഭൂമിയുടെ നിലവിളി'.ആസൂത്രണമില്ലായ്മയുടെയും, പ്രകൃതി ചൂഷണത്തിന്റെയും, വിനാശകരമായ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയാണെന്നുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ടണ്ട്     'വായന ശീലമാക്കുക' എന്ന ലേഖനത്തില്‍ കുട്ടികള്‍ എങ്ങനെ , എന്തൊക്കെ വായിക്കണം, വായിച്ചതിന് ശേഷം എന്തൊക്കെ ചെയ്യണം എന്നീ കാര്യങ്ങളാണ് പറയുന്നത്.
     വായന എന്ന വിഭാഗത്തില്‍ രണ്ടണ്ട്  ലേഖനങ്ങളാണുളത്. അതില്‍ കാലത്തിന്റെ സാക്ഷി എന്ന ലേഖനം കെ. തായാട്ട് എഴുതിയ 'നാം ചങ്ങലപൊട്ടിച്ച കഥ' ചരിത്ര പുസ്തകത്തെക്കുറിച്ചുള്ള വിശകലമാണ്.  'നാം ചങ്ങലപൊട്ടിച്ച കഥ'സ്വാതന്ത്ര്യ സമര ചരിത്രം അനാവരണം ചെയ്യുന്നതോടൊപ്പം പൗരാണിക സ്മൃതികളുടെ മണിച്ചെപ്പ് കൂടിയാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും' എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്  ഒടിച്ചുകളഞ്ഞ ചൂരല്‍വടി എന്ന പുസ്തകം സമാപിക്കുന്നത്.
     രാജു കാട്ടുപുനത്തിന്റെ പതിനാലാമത് പുസ്തകമാണ് കൈരളി ബുക്‌സ് പ്രസിധീകരിച്ച 'ഒടിച്ചുകളഞ്ഞ ചൂരല്‍വടി'. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന റിസോഴ്‌സ് സെന്റര്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാരംഗം അവാര്‍ഡ്, സംസ്ഥാന അദ്ധ്യാപക കലാസാഹിത്യവേദി അവാര്‍ഡ് എന്നിവ രാജു മാഷെത്തേടിയെത്തിയിട്ടുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് , ഡയറ്റ് പുരസ്കാരം, ലിഖിതം കഥാ അവാർഡ് എന്നിവ നേടി. ദിനാചരണങ്ങളുടെ ദിശാസൂചിക , നേരെ ചൊവ്വ, കഥയുടെ വർത്തമാനം (ഡോ.ടി.കെ.അനിൽകുമാറോടൊപ്പം) ഡോ: കെ.പി. കറുപ്പൻ , കഥയുടെ കിളിക്കൂട് , ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ തുടങ്ങി 28 കൃതികൾ
 
 
(ഈ ലേഖനം 2013 ഏപ്രില്‍ 11 മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ )