Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

സ്വന്തം കവിതകള്‍ക്ക് ശില്പ - വര്‍ണ്ണ ഭാ‍ഷ്യവുമായി അഭിഭാഷകന്‍


സ്വന്തമായി കവിതകള്‍ എഴുതി അതിന് മനോഹരമായ നിറങ്ങളും , രൂപങ്ങളും  ഒരുക്കുകയാണ്  കതിരൂരിലെ യുവ അഭിഭാഷകന്‍. കതിരൂര്‍ ആണിക്കാംപൊയിലിലെ അഡ്വ.പ്രശാന്ത് കതിരൂരാണ്ഇഷ്ടികയിലും, ജലച്ചായത്തിലുമായി ശില്പങ്ങളും, ചിത്രങ്ങളും വിരിയിക്കുന്നത്. നിരവധി ആനുകാലികങ്ങളില്‍

CãnIbn \nÀ½n¨

 inev]§fpambn AUz. {]im´v IXncqÀ

പ്രസിദ്ധീകരിച്ചതും, അല്ലാത്തതുമായ 30 കവിതകള്‍ പ്രശാന്ത് എഴുതിയിട്ടുണ്ട്. അതില്‍ ഏഴെണ്ണത്തിന്ശില്പങ്ങള്‍ നിര്‍മ്മിച്ചു. 12 എണ്ണത്തിന് ചിത്രങ്ങള്‍ വരയുകയും ചെയ്തു ശില്പങ്ങളല്ലാം ഇഷ്ടികയിലാണ് കൊത്തിയുണ്ടണ്ടാക്കിയിട്ടുള്ളത്. കവിതകള്‍ക്കെല്ലാതെ മനസ്സില്‍ രൂപപ്പെടുന്ന മറ്റ് ആശയങ്ങള്‍ക്കും ശില്പ  - വര്‍ണ്ണ ഭാഷ്യം നല്‍കിയിട്ടുണ്ടണ്ട്. ഇതിനകം 15 ശില്പങ്ങളും 25ഓളം ചിത്രങ്ങളും  പൂര്‍ത്തീകരിച്ചു കഴിഞ്ഞു. . 
     കവിതകള്‍ എഴുതിക്കഴിഞ്ഞാലും, ചില കാഴ്ചകള്‍ കണ്ടാലും  ചിലപ്പോള്‍ ഉള്‍വിളിയെന്നപോലെ ചിത്രം വരയാനോ ശില്പം ഉണ്ടാക്കാനോ ഒരു പ്രചോദനമുണ്ടണ്ടാവും. അപ്പോഴാണ് ചിത്രത്തിനോ , ശില്‍പത്തിനോ തുടക്കംകുറിക്കുന്നത്. അത്തരത്തില്‍ കവിതയെ അടിസ്ഥാനമാക്കി വരച്ച ഒരു ചിത്രമാണ് 'ഭാഗപത്രം'. യുവത്വത്തില്‍ വിപ്ലവകാരിയുടെ മനസ്സോടെ നിസ്വാര്‍ത്ഥ പൊതുസേവനം നടത്തി സ്വന്തം കുടുംബത്തിനോടുള്ള ധര്‍മ്മം പോലും  മറന്നു പോകുന്നു. തന്നെ ഏറെ വിശ്വസിച്ച് പ്രണയിനിയായി തന്നോടൊപ്പം ജീവിതം പങ്കുവെച്ച  ഭാര്യക്ക് അവസാന നാളില്‍ ഭാഗിച്ചു നല്കാന്‍ തന്റെ കൈയ്യില്‍  ജാതക രാശിചക്രത്തിലെ നാമ്പെടുക്കാത്ത രാജയോഗങ്ങളും, വിഷലിപ്തമായ പ്രത്യാശാസ്ത്രത്തിന്റെ  ഭാണ്ഡവും മാത്രമേയുള്ളൂ എന്നു പറയുന്നതാണ് കവിതയുടെ ഇതിവൃത്തം.
     കര്‍ണ്ണാടകത്തിലെ ജലദൗര്‍ലഭ്യത്തിന്റെ കാഴ്ചകള്‍ ആധാരമാക്കി  'വേനല്‍ക്കാല കാഴ്ചകള്‍'  എന്ന പേരില്‍ അഞ്ച് ശില്പ  പരമ്പര നിര്‍മ്മിച്ചിട്ടുണ്ടണ്ട്. സങ്കീര്‍ണ്ണമായ വിഷയം ഉള്‍പ്പെടെ വിഷയാവിഷ്‌ക്കാരത്തിന് ശില്പരീതി അവലംബിക്കാന്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാധ്യമം ഇഷ്ടികയാണെന്ന് പ്രശാന്ത് പറയുന്നു. .      ആദ്യം ഗുണനിലവാരത്തിലുള്ള ഇഷ്ടിക തിരഞ്ഞെടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കും. വിഷയത്തിനും, ഉണ്ടണ്ടാക്കേണ്ട രീതിക്കും അനുസരിച്ചാണ് കുതിര്‍ത്തുവെയ്‌ക്കേണ്ട സമയം നിശ്ചയിക്കുന്നത്. അതിനുശേഷം ഇഷ്ടികയില്‍ ആണികൊണ്ടണ്ട് രേഖാചിത്രം കോറിയിടും. വിഷയത്തിനനുസരിച്ച് ആവശ്യമാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഇഷ്ടികകള്‍ സിമന്റ് ഉപയോഗിച്ച് ചേര്‍ത്ത് വലിയ പ്രതലമുണ്ടണ്ടാക്കും. ഹാക്‌സോബ്ലേഡ്, ആണി,

 `mK]{Xw  F¶  IhnXsb 

ASnØm\am¡n 

 AUz. {]im´v IXncqÀ  

Pe¨mb¯nÂ

 hc¨ Nn{Xw 

കമ്പിക്കഷ്ണങ്ങള്‍, എന്നിവ ഉപയോഗിച്ചാണ് ശില്പനിര്‍മ്മാണം. സിമന്റ് സ്റ്റാന്‍ഡില്‍ ഉറപ്പിച്ച് വാര്‍ണ്ണീഷ് തേച്ചു കഴിയുന്നതോടെ ശില്പം പൂര്‍ത്തിയാവും. ഗുണനിലവാരമുള്ള ഇഷ്ടിക കിട്ടാതെ വന്നപ്പോള്‍ സിമന്റ് കട്ടയിലും പ്രശാന്ത് വിജയകരമായ പരീക്ഷണം നടത്തിയിട്ടുണ്ട്.   എല്‍. ഐ. സി. ഏജന്റ് ടി. വി. ചന്ദ്രശേഖരന്റെയും, റിട്ട. പ്രധാനാദ്ധ്യാപിക പി. വി. രത്‌നകുമാരിയുടെയും മകനായ പ്രശാന്തിന് ചിത്ര - ശില്പ കലയില്‍ പറയത്തക്ക ഗുരുനാഥന്മാരില്ല. ചന്ദ്രശേഖരന്‍ സിമന്റ്, കമ്പി, എന്നിവ ഉപയോഗിച്ച് മനോഹരമായ ശില്പങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.

     തലശ്ശേരി ബാറിലെ അഭിഭാഷകനായ പ്രശാന്ത് കഥ, കവിത മത്സരങ്ങളില്‍ പങ്കെടുത്ത് പലതവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.ആകാശവാണി കണ്ണൂര്‍ നിലയത്തിനു വേണ്ടണ്ടി ലളിതഗാനവും രചിച്ചിട്ടുണ്ട്. ഏക മകന്‍ രണ്ടണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സൂര്യകിരണ്‍ ശാസ്ത്രീയമായ രീതിയില്‍ ചിത്രകല അഭ്യസിക്കുന്നുണ്ടണ്ട്. ഭാര്യ : അദ്ധ്യാപികയായ കെ. സന്ധ്യ പ്രശാന്തിന്റെ ഫോണ്‍ : 9446904222.  

ഫോട്ടോയും എഴുത്തും : ജി. വി. രാകേശ്